'പിടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ?'; ഉപാധികളില്ലാതെ അവൾക്കൊപ്പമെന്ന് ഉമാ തോമസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് പിന്നാലെ വൈകാരിക കുറിപ്പുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. തന്റെ ഭർത്താവും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പിടി തോമസിന്റെ കേസിലെ ഇടപെടുകലുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. ഇന്നത്തെ വിധിയിൽ പിടി തോമസിന്റെ ആത്മാവ് ഒരിക്കല് തൃപ്‌തമായിരിക്കില്ല എന്നാണ് ഉമാ തോമസ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞത്.
ഉമാ തോമസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പിടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്.

പിടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.
അതേസമയം, വിധിക്ക് മുൻപായി അവർ നടത്തിയ പ്രതികരണത്തിൽ പലരും തടി തപ്പുമോ എന്ന ആശങ്കയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്നായിരുന്നു ഉമാ തോമസ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ഫിഫ്റ്റി-ഫിഫ്റ്റി ചാൻസ് മാത്രമേ കേസിൽ കാണുന്നുള്ളൂവെന്നും പ്രമുഖർ രക്ഷപെടാൻ സാധ്യത ഉണ്ടെന്നുമായിരുന്നു ഉമാ തോമസ് പറഞ്ഞത്.
എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു പിടി തോമസ് എന്ന് പറഞ്ഞ ഉമാ തോമസ് ആ കുട്ടിയ്ക്ക് നീതി ലഭിക്കേണ്ടിയിരുന്നത് പിടിയുടെ കൂടെ ആവശ്യമായിരുന്നുവെന്നും, ഇതിൽ പിടിക്ക് കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നും ഓർത്തെടുക്കുന്നു. മൊഴി കൊടുക്കരുത് എന്ന പറഞ്ഞവരുമുണ്ടെന്നും എങ്കിലും അദ്ദേഹത്തിന് ഇക്കാര്യത്തിൽ കൃത്യമായ നിലപാടുണ്ടായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
കേസിൽ പിടിയെ സംസാരിപ്പിക്കാതിരിക്കാൻ പലരും ശ്രമിച്ചുവെന്നും എന്തിനേറെ പിടിഎ അപായപ്പെടുത്താൻ വരെ ശ്രമമാണ്ടായിയെന്നും പല തരത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടേണ്ടി വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് ഒന്നും കൂട്ടിപ്പറയാനും കുറച്ചു പറയാനും തയ്യാറല്ലെന്ന് അന്നേ പിടി പറഞ്ഞിരുന്നു. നടിക്ക് നീതി ലഭിക്കണമെന്നും കേസ് ഇവിടെ അവസാനിക്കും എന്ന തോന്നുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
വിധി ദിലീപിന് അനുകൂലം
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിനെ കോടതി ഇന്ന് കുറ്റവിമുക്തനാക്കിയിരുന്നു. കേസിൽ ഒന്ന് മുതൽ അവർ വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്‌തിരുന്നു. ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ചാർലി, മേസ്‌തിരി സുനിൽ, ദിലീപ്, ശരത് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.












Click it and Unblock the Notifications