ദിലീപിന് കാലിനടിയിലെ മണ്ണും ഒലിച്ചുപോവുന്നു!! ഇന്ന് നിര്‍ണായകം...പലതും സംഭവിക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് ഭൂമിയിടപാടിലും തിരിച്ചടി. നടിക്കെതിരായ കേസിനു പിറകെ ഭൂമി കൈയേറ്റ ആരോപണവും ദിലീപിനെതിരേ ഉയര്‍ന്നു കഴിഞ്ഞു. ചാലക്കുടിയിലുള്ള ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസ് കൈയേറ്റ ഭൂമിയിലാണെന്ന ആരോപണമാണ് ആദ്യം വന്നത്. ഇതിനു പിന്നാലെ എറണാകുളത്തും താരം ഭൂമി കൈയേറിയതായി സൂചന ലഭിക്കുകയായിരുന്നു. ഇന്ന് ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിനമാണ്. ഈ രണ്ടു സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ ഇന്ന് ഭൂമി അളക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിലീപ് ആലുവ സ് ജയിലിലാണുള്ളത്.

ഭൂമി ഇന്ന് അളക്കും

ഭൂമി ഇന്ന് അളക്കും

ദിലീപ് കൈയേറിയെന്ന് ആരോപണമുയര്‍ന്നിട്ടുള്ള സ്ഥലങ്ങളിലെ ഭൂമി ഇന്ന് അളന്നു തിട്ടപ്പെടുത്തും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്തുള്ള കരുമാല്ലൂര്‍, ചാലക്കുടിയിലെ ഡി സിനിമാസ് എന്നിവയുടെ ഭൂമിയാണ് അളക്കുക.

രണ്ടേക്കര്‍ ഭൂമി

രണ്ടേക്കര്‍ ഭൂമി

കരുമാല്ലൂരില്‍ പുഴയോരത്ത് ദിലീപിന് രണ്ടേക്കര്‍ ഭൂമിയാണുള്ളത്. ഇതില്‍ 30 സെന്റോളം സര്‍ക്കാര്‍ പുറമ്പോക്കാണെന്നാണ് ദിലീപിനെതിരേ ഉയര്‍ന്ന പരാതി. ദിലീപിന്റെയും മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെയും പേരിലാണ് ഈ ഭൂമി.

 പരാതി നല്‍കിയത്

പരാതി നല്‍കിയത്

ദിലീപ് 30 സെന്റോളം ഭൂമി കൈയേറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രിക്കും പരാതി നല്‍കിയത് കരുമാല്ലൂര്‍ പഞ്ചായത്ത് അധികൃതരാണ്.

കലക്ടറുടെ റിപ്പോര്‍ട്ട്

കലക്ടറുടെ റിപ്പോര്‍ട്ട്

ദിലീപിന്റെ ഉടമസ്ഥരയിലുള്ള ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ചാലക്കുടിയിലെ ഭൂമിയില്‍ കൈയേറ്റം നടന്നതായി കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയെ തുടര്‍ന്നാണ് ജില്ലാ കലക്ടറോട് റവന്യു വകുപ്പ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.

 രേഖകള്‍ പരിശോധിച്ചു

രേഖകള്‍ പരിശോധിച്ചു

1956 മുതലുള്ള രേഖകള്‍ ജില്ലാ കലക്ടര്‍ ആര്‍ കൗശിക് പരിശോധിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ പരിശോധന.

ദിലീപിനെതിരായ പരാതി

ദിലീപിനെതിരായ പരാതി

സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിനു ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് ദിലീപ് കൈയേറിയത് എന്നാണ് പരാതി.

Dileep May Not Move To SC Immediately
എട്ട് ആധാരങ്ങള്‍

എട്ട് ആധാരങ്ങള്‍

എട്ട് ആധാരങ്ങളുണ്ടാക്കിയാണ് ദിലീപ് ഈ ഭൂമി സ്വന്തം പേരിലാക്കിയത്. ഇതിനു വേണ്ടി 2014ല്‍ നഗരസഭ ഭരിച്ച യുഡിഎഫ് ഭരണസമിതി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായും ആരോപണമുയരുന്നുണ്ട്.

English summary
Land enquiry against Dileep
Please Wait while comments are loading...