ദിലീപ് പണി തുടങ്ങി, പോലീസിനെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കം! ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചനയെന്ന് പരാതി

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  പൊലീസിന് എട്ടിന്‍റെ പണികൊടുത്ത് ദിലീപ് | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റുകള്‍ തുടരുകയാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണം സംഘം ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ മഞ്ജു വാര്യര്‍ ദിലീപിനെതിരെ സാക്ഷിയാകാനില്ലെന്ന തരത്തിലും വാര്‍ത്ത വന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കേസില്‍ ദിലീപ് അപ്രതീക്ഷിതമായ നീക്കം നടത്തിയിരിക്കുകയാണ്. കുറ്റപത്ര സമര്‍പ്പണം അന്തിമഘട്ടത്തിലെത്തി നില്‍ക്കേ പോലീസിന് വന്‍പണിയാണ് ദിലീപ് കൊടുത്തിരിക്കുന്നത് എന്ന് റിപ്പോർട്ടർ വാർത്ത വ്യക്തമാക്കുന്നു.

  നടിക്കൊപ്പം ആൾദൈവത്തിന്റെ അശ്ലീല വീഡിയോ.. ദൃശ്യങ്ങൾ പുറത്തായപ്പോൾ അത് മോർഫിംഗ് എന്ന് നടി!

  ഇത് ഡിങ്കന്റെ പെങ്ങൾ ഡിങ്കത്തി.. രഞ്ജിനി ഹരിദാസിനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ..

  കുറ്റപത്രം നീളുന്നു

  കുറ്റപത്രം നീളുന്നു

  നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം അടുത്തിടെയാണ് ദിലീപ് പുറത്തിറങ്ങിയത്. ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും കേസിലെ പുതിയ കുറ്റപത്രം പോലീസിന് ഇതുവരെ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നോ നാളെയോ എന്ന മട്ടില്‍ കുറ്റപത്രം നീണ്ട് പോവുകയാണ്

  ഒന്നാം പ്രതിയാക്കാന്‍ ഗൂഢാലോചന

  ഒന്നാം പ്രതിയാക്കാന്‍ ഗൂഢാലോചന

  കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതിസ്ഥാനത്ത് ഉള്ളത്. തന്നെ ഒന്നാം പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോ എന്നാണത്രേ ദിലീപ് സംശയിക്കുന്നത്.

  ആഭ്യന്തര സെക്രട്ടറിക്ക് പരാതി

  ആഭ്യന്തര സെക്രട്ടറിക്ക് പരാതി

  കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് എതിരെ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു. കേസില്‍ തന്നെ ഒന്നാം പ്രതിയാക്കാന്‍ പോലീസ് ഗൂഢാലോചന നടത്തുന്നു എന്നാണേ്രത പരാതി.

  ശക്തമായ തെളിവുകൾ

  ശക്തമായ തെളിവുകൾ

  ഒരു നിര്‍ണായക സാക്ഷി മൊഴി അടക്കം മൂന്ന് തെളിവുകള്‍ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇവ ദിലീപിനെ കേസിലെ ഒന്നാം പ്രതിയാക്കാന്‍ തക്ക ശക്തമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

  കേസ് അതിവേഗ കോടതിയിലേക്ക്

  കേസ് അതിവേഗ കോടതിയിലേക്ക്

  അടുത്ത മാസത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം എന്നാണ് അറിയുന്നത്. കുറ്റപത്രം സമര്‍പ്പിച്ച ഉടനെ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുന്ന കാര്യവും അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.

  നിയമോപദേശം തേടി

  നിയമോപദേശം തേടി

  കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ദിലീപിനെ പുതിയ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടുകയുമുണ്ടായി.

  ദിലീപിനും തുല്യപങ്ക്

  ദിലീപിനും തുല്യപങ്ക്

  കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളത് പള്‍സര്‍ സുനിക്കാണ്. പക്ഷേ സുനിക്ക് നടിയോട് വ്യക്തി വൈരാഗ്യമൊന്നുമില്ല. അതുകൊണ്ട് തന്നെ ദിലീപിന് വേണ്ടി ചെയ്ത ഈ കുറ്റകൃത്യത്തില്‍ നടനും തുല്യപങ്കാണെന്നാണ് പോലീസിന് നിയോപദേശം ലഭിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

  കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തും

  കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തും

  ഗൂഢാലോചനയ്ക്ക് പുറമേ കൂട്ടമാനഭംഗം, തട്ടിക്കൊണ്ട് പോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തിയാവും ദിലീപിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക. നിലവില്‍ പുറത്ത് വന്നതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്താനും പോലീസ് ശ്രമിക്കുന്നു.

  വ്യാജമെഡിക്കൽ രേഖയെന്ന്

  വ്യാജമെഡിക്കൽ രേഖയെന്ന്

  നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ചമച്ചുവെന്ന് പോലീസ് ആരോപിച്ചിരുന്നു. ആശുപത്രിയിലെ നഴ്‌സിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തുകയുണ്ടായി.

  നിഷേധിച്ച് ഡോക്ടർ

  നിഷേധിച്ച് ഡോക്ടർ

  ആലുവയിലെ സ്വകാര്യ ആശുപത്രയില്‍ പനിമൂലം ചികിത്സയില്‍ ആയിരുന്നുവെന്നായിരുന്നു ദിലീപ് നേരത്തെ പോലീസിനോട് പറഞ്ഞത്. എന്നാലിത് തെറ്റാണെന്ന് പോലീസ് വാദിക്കുന്നു. ദിലീപ് വ്യാജരേഖ ഉണ്ടാക്കിയില്ല എന്ന് വ്യക്തമാക്കി ആശുപത്രിയിലെ ഡോക്ടര്‍ രംഗത്ത് വന്നിരുന്നു.

   സാക്ഷി പറയാൻ തയ്യാറല്ലെന്ന്

  സാക്ഷി പറയാൻ തയ്യാറല്ലെന്ന്

  ദിലീപിന് എതിരെ ശക്തമായ സാക്ഷിമൊഴികള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. അതേസമയം മഞ്ജു വാര്യര്‍ ദിലീപിന് എതിരെ സാക്ഷി പറയാന്‍ തയ്യാറല്ല എന്ന തരത്തിലും വാര്‍ത്തകള്‍ വരികയുണ്ടായി.

  കേസിനെ ദുര്‍ബലപ്പെടുത്തുമോ

  കേസിനെ ദുര്‍ബലപ്പെടുത്തുമോ

  കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്ക് യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാവാനില്ലെന്നാണ് മഞ്ജു വാര്യര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത് എന്നാണ് സൂചന. ഇത് കേസിനെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.

  സാക്ഷി മൊഴി അത്യാവശ്യം

  സാക്ഷി മൊഴി അത്യാവശ്യം

  മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത് എന്നാതാണ് പോലീസ് വാദം. ഈ വാദം നിലനില്‍ക്കണമെങ്കില്‍ മഞ്ജു വാര്യരുടെ സാക്ഷി മൊഴി അത്യാവശ്യമാണ്. രണ്ട് തവണ പോലീസ് മഞ്ജുവില്‍ നിന്നും മൊഴിയെടുത്തിരുന്നു.

  പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരും

  പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരും

  എഡിജിപി ബി സന്ധ്യ, മഞ്ജു വാര്യര്‍ എന്നിവര്‍ക്കെതിരെ നേരത്തെ തന്നെ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. ഗൂഢാലോചന അന്വേഷിച്ചാല്‍ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുമെന്ന് ദിലീപ് പരാതിയില്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

  സിബിഐ അന്വേഷണത്തിന് കളമൊരുക്കുക

  സിബിഐ അന്വേഷണത്തിന് കളമൊരുക്കുക

  നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് കളമൊരുക്കുക എന്നതാണ് പരാതിയുടെ ലക്ഷ്യം എന്നും മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി പരാതി പരിഗണിച്ച് തുടര്‍നടപടി സ്വീകരിച്ചാലും ഇല്ലെങ്കില്‍ സിബിഐ അന്വേഷണം നടന്‍ ആവശ്യപ്പെടുമത്രേ.

  കോടതിയെ ബോധിപ്പിക്കണം

  കോടതിയെ ബോധിപ്പിക്കണം

  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് എങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഗൂഢാലോചന സംബന്ധിച്ച് പരാതി നല്‍കിയിരുന്നോ എന്ന ചോദ്യം കോടതി ചോദിക്കും. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് പരാതി നീക്കം എന്നും മംഗളം പറയുന്നു.

  English summary
  Actor Dileep filed complaint to Home Secretary against Police in Actress Case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്