നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ പറഞ്ഞത് മാത്രമാണ് കുറ്റം... എല്ലാം ചെയ്തത് അവര്‍, ജാമ്യം തേടി ദിലീപ്

 • Posted By: Sooraj
Subscribe to Oneindia Malayalam
cmsvideo
  ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യപേക്ഷ നല്‍കി | Oneindia Malayalam

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നേരത്തേ രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം നിഷേധിച്ച ദിലീപ് ഇത്തവണ കോടതി വിധി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.

  കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. ഇതിനിടെ ഒരു തവണ മാത്രമാണ് താരത്തെ പുറത്തു പോവാന്‍ അനുവദിച്ചത്.

  നല്‍കിയത് അങ്കമാലി കോടതിയില്‍

  നല്‍കിയത് അങ്കമാലി കോടതിയില്‍

  ദിലീപ് ഹൈക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകളെങ്കിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് താരം ഇത്തവണ ഹര്‍ജി സമര്‍പ്പിച്ചത്.

  അങ്കമാലി കോടതിയില്‍ രണ്ടാംതവണ

  അങ്കമാലി കോടതിയില്‍ രണ്ടാംതവണ

  രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ താരം അങ്കമാലി കോടതിയെ സമീപിച്ചെങ്കിലും ഇതു തള്ളുകയായിരുന്നു.

  ഹര്‍ജിയിലെ ആവശ്യം

  ഹര്‍ജിയിലെ ആവശ്യം

  സ്വാഭാവിക ജാമ്യത്തിന് ദിലീപിന് അര്‍ഹതയുണ്ടെന്നൊണ് താരത്തിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള ജാമ്യാപേക്ഷയില്‍ പറയുന്നത് . ഗൂഡാലോചനക്കുറ്റം മാത്രമാണ് തനിക്കെതിരേയുള്ളതെന്നും 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ തനിക്കു ജാമ്യത്തിന് അവകാശമുണ്ടെന്നും താരം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

  ഒന്നും കണ്ടെത്താനായില്ല

  ഒന്നും കണ്ടെത്താനായില്ല

  60 ദിവസത്തോളമായി താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. നടിയുടെ നഗ്നചിത്രം പകര്‍ത്താനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നതു മാത്രമാണ് തനിക്കെതിരേയുള്ള കുറ്റം. ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് അപ്പുറം ഒന്നും പോലീസ് കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു

   അന്വേഷണവുമായി സഹകരിക്കും

  അന്വേഷണവുമായി സഹകരിക്കും

  ഇപ്പോള്‍ നടക്കുന്ന കേസിലെ അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ അങ്കമാലി കോടതിയെ അറിയിച്ചു.

  പീഡിപ്പിച്ചത് മറ്റു പ്രതികള്‍

  പീഡിപ്പിച്ചത് മറ്റു പ്രതികള്‍

  കേസിലെ മറ്റു പ്രതികളാണ് നടിയെ പീഡിപ്പിച്ചത്. തനിക്കെതിരേ അത്തരമൊരു ആരോപണവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടി.

   റിമാന്‍ഡ് കാലാവധി അവസാനിക്കും

  റിമാന്‍ഡ് കാലാവധി അവസാനിക്കും

  ദിലീപിന്റെ റിമാന്‍ഡ് കാലാവധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. അതു കൊണ്ടു തന്നെ ഈ ദിവസം ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

  ജാമ്യ ഹര്‍ജിയുമായി നാലാം തവണ

  ജാമ്യ ഹര്‍ജിയുമായി നാലാം തവണ

  നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

  പ്രോസിക്യൂഷന്‍ മറുപടി നല്‍കണം

  പ്രോസിക്യൂഷന്‍ മറുപടി നല്‍കണം

  കേസില്‍ പ്രോസിക്യൂഷന്‍ എത്രയും വേഗം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ജാമ്യാപേക്ഷ തടയാന്‍ ശക്തമായ വാദങ്ങള്‍ തന്നെ പ്രോസിക്യൂഷന്‍ കോടയില്‍ ഉന്നയിക്കുമെന്നാണ് വിവരം.

  കുറ്റപത്രം വൈകില്ല

  കുറ്റപത്രം വൈകില്ല

  കേസില്‍ കുറ്റപത്രം വൈകില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. ദിലീപ് ജയിലിലായിട്ട് ഒക്ടോബര്‍ 10ന് 90 ദിവസം പൂര്‍ത്തിയാവും. അതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Dileep gives new bail petition in angamaly court

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്