സിനിമാക്കാരുടെ മൊഴിയെല്ലാം ദിലീപിന് എതിര്; കാവ്യയുടെ മൊഴിയും ജയില്‍ കയറ്റും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ അന്വേഷണ സംഘം സിനിമാ മേഖലയില്‍ നിന്നും സ്വരൂപിച്ചത് വിലപ്പെട്ട തെളിവുകള്‍. രണ്ടുദിവസമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന മൊഴികള്‍ എല്ലാം ദിലീപിന് എതിരായിട്ടുള്ളതാണ്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും നല്‍കിയ മൊഴിയില്‍ നടനെ കുരുക്കുന്ന പരാമര്‍ശമുണ്ട്.

ദിലീപ് വില്ലന്‍ തന്നെ; മഞ്ജുവിനും പണി കൊടുത്തു; ഇനി കുഞ്ചാക്കോ ബോബന്‍?

ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി വിരോധമുണ്ടെന്ന തെളിയിക്കാനാണ് പോലീസ് മൊഴികള്‍ ശേഖരിച്ചത്. ദിലീപിന്റെ ഭാര്യ കാവ്യയുടെ മൊഴിയില്‍ നിന്നുപോലും ഇതിന് സാധൂകരണം ലഭിച്ചതോടെ ദിലീപിന് ജയില്‍വാസം ഉറപ്പായിരിക്കുമെന്നാണ് നിയമ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

dileep

നടന്‍ കുഞ്ചാക്കോ ബോബന്‍, നടി മഞ്ജു വാര്യര്‍, ഗായിക റിമി ടോമി, കാവ്യ മാധവന്‍ തുടങ്ങിയവരുടെ മൊഴികളിലെല്ലാം ദിലീപിനെതിരായ പരാമര്‍ശമുണ്ട്. മഞ്ജു വാര്യര്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യു' സിനിമയില്‍ നിന്നും പിന്മാറണമെന്നു ദിലീപ് തന്നോടു പറയാതെ പറഞ്ഞതായാണ് കുഞ്ചാക്കോ ബോബന്റെ മൊഴി.

അമേരിക്കയില്‍ സ്റ്റേജ് ഷോയ്ക്കായി പോയ സമയം കാവ്യയും ദിലീപും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് റിമി ടോമിയും പറയുന്നു. ഇതാണ് ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് വൈരാഗ്യമുണ്ടാകാന്‍ പ്രധാന കാരണമായത്. ഇവിടെവെച്ച് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തന്നെ ആദ്യം അറിയിക്കുന്നത് ആക്രമിക്കപ്പെട്ട നടിയാണ്. ഇത് പിന്നീട് ദിലീപിന്റെ വിവാഹ മോചനത്തിലേക്കും നടിയെ ആക്രമിക്കുന്നതിലേക്കും നയിക്കുകയാണെന്ന് പോലീസിന് കോടതിയില്‍ തെളിയിക്കാന്‍ കഴിയും.

cmsvideo
ദിലീപും കാവ്യയും തമ്മില്‍ അമേരിക്കയില്‍ നടന്നത് റിമി ടോമിയുടെ മൊഴി | Oneindia Malayalam

English summary
Dileep had grudge against actress; Actors' statements reveal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്