ദിലീപ് വില്ലന്‍ തന്നെ; മഞ്ജുവിനും പണി കൊടുത്തു; ഇനി കുഞ്ചാക്കോ ബോബന്‍?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സിനിമയില്‍ ജനപ്രിയനായകനായി കുടുംബപ്രേക്ഷരുടെ ഇഷ്ടം പിടിച്ചുപറ്റിയ ദിലീപ് ജീവിതത്തില്‍ വില്ലനാണെന്ന് തെളിയിക്കുന്നതാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പോലീസിന് നല്‍കിയ മൊഴികള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടീനടന്മാര്‍ നല്‍കിയ മൊഴിയിലെല്ലാം ദിലീപിനെതിരെ പരാമര്‍ശമുണ്ട്.

ജൂനിയര്‍ സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് അഭിമാന നേട്ടം

പതിനാലു വര്‍ഷത്തിനുശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവിനെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ ഇതിന്റെ സൂചനയുണ്ട്. നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യര്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യു' സിനിമയുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും നേരത്തെ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

dileep

പിന്നീട് മഞ്ജുവിന്റെ നായകനായിരുന്ന മോഹന്‍ലാലിനെ പോലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മഞ്ജുവിനെപ്പോലെ ഉന്നത നിലവാരം പുലര്‍ത്തുന്ന നടിയോ, സിനിമാ മേഖലയില്‍ സൗഹൃദങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നില്ലെങ്കില്‍ ഒരു തിരിച്ചുവരവ് അസാധ്യമായേനെ. ആക്രമിക്കപ്പെട്ട നടിയെ പോലും പല സിനിമകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിച്ചതായാണ് വാര്‍ത്തകള്‍.

ഏറ്റവുമൊടുവില്‍ ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കുക കൂടി ചെയ്തതോടെ നടനെതിരെ സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടാകാനും സാധ്യതയുണ്ട്. ദിലീപിന് സിനിമയിലുള്ള സ്വാധീനം ഏതൊരു നടനും ഭീഷണിയാണ്. അതുകൊണ്ടുതന്നെയാണ് പലരും നടനെതിരെ പരസ്യമായി എത്താന്‍ മടിക്കുന്നതും. ദിലീപ് കേസോടുകൂടി മലയാള സിനിമയില്‍ ചേരിതിരിവ് ഉണ്ടായതോടെ വരും നാളുകളില്‍ വലിയ കോലാഹലം ഈ മേഖലയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

cmsvideo
ദിലീപ് അന്ന് വിളിച്ചിരുന്നു, മുകേഷിന്‍റെ മൊഴിയും പുറത്ത്

English summary
An illicit affair and Dileep's grudge: what film stars told police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്