മാഡം തന്ന ക്വട്ടേഷന്‍ എങ്ങനെ ദിലീപിലേക്ക് എത്തി; ആരാണ് ശ്രീലക്ഷ്മി, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ പറഞ്ഞു കേട്ട വാക്കാണ് മാഡം. ഒരു സ്ത്രീ തന്ന ക്വട്ടേഷന്‍ എന്നാണ് ആദ്യം കേട്ടത്. പിന്നീടാണ് ദിലീപ് നല്കിയ ക്വട്ടേഷന്‍ എന്ന രീതിയിലേക്ക് മാറിയത്. പള്‍സര്‍ സുനി മാത്രമല്ല, ബാലചന്ദ്രകുമാറും കേസിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ആരാണ് ഈ സ്ത്രീ എന്ന് കാര്യമായ അന്വേഷണം നടന്നില്ല എന്നതാണ് കൗതുകകരം.
കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ന്യായത്തിലും ഇക്കാര്യത്തില്‍ സംശയം ഉന്നയിക്കുന്നു. എന്തുകൊണ്ട് പോലീസ് ഇക്കാര്യം അന്വേഷിച്ചില്ല എന്നതാണ് സംശയം. സുനി ഫോണില്‍ സംസാരിച്ചത് ശ്രീലക്ഷ്മി എന്ന സ്ത്രീയുമായിട്ടാണ്. എന്നാല്‍ ഇവര്‍ ആരാണെന്ന് പോലീസ് വിശദമായി അന്വേഷിച്ചില്ല. 1711 പേജുള്ള വിധി ന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു...

നടിയെ ആക്രമിക്കുന്ന വേളയില്‍ പള്‍സര്‍ സുനി ഒരു സ്ത്രീയുടെ ക്വട്ടേഷന്‍ ആണ് എന്ന് പറഞ്ഞു എന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്. ആദ്യ കുറ്റപത്രത്തില്‍ ഏഴ് പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരും ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളും. ആറ് പേര്‍ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ള ബാക്കി പ്രതികളെ വെറുതെവിടുകയായിരുന്നു.
സുനിയുമായി അടുപ്പമുള്ള സ്ത്രീ ശ്രീലക്ഷ്മി
സുനി പറഞ്ഞ സ്ത്രീ ആരാണ് എന്ന് പോലീസ് കാര്യമായി അന്വേഷിച്ചില്ല. സംഭവ ദിവസം സുനി ഫോണില്‍ സംസാരിച്ചത് ശ്രീലക്ഷ്മി എന്ന സ്ത്രീയുമായിട്ടാണ്. എന്നാല്‍ ഇവര്‍ ആരാണ് എന്ന് വിശദമായി അന്വേഷിച്ചില്ല. കൃത്യം നടക്കുന്ന ദിവസം പോലും ഇവരുമായി സംസാരിക്കണം എങ്കില്‍ സുനിക്ക് അത്ര അടുപ്പമുള്ള വ്യക്തിയാകം. ഈ സ്ത്രീക്ക് കൃത്യം സംബന്ധിച്ച് നേരത്തെ അറിവുണ്ടായിരുന്നോ എന്നും പോലീസ് വിശദമായി അന്വേഷിച്ചില്ലത്രെ.
സുനിയുമായി അടുപ്പമുള്ള സ്ത്രീ എന്ന മട്ടിലാണ് പോലീസ് കണക്കാക്കിയത്. സ്ത്രീ സാന്നിധ്യം ആരാണ് എന്ന് ഉറപ്പിക്കാനും അവര്‍ക്ക് കേസില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സംഭവം നടന്ന വേളയില്‍ ഉയര്‍ന്നു കേട്ട മാഡം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
ജയിലില്‍ നിന്നുള്ള കത്തില്‍
സ്ത്രീ തന്ന ക്വട്ടേഷന്‍ ആണ് എന്നാണ് സുനി ആദ്യം പറഞ്ഞത്. ജയിലില്‍ നിന്ന് സുനി അയച്ച കത്തില്‍ ദിലീപ് തന്ന ക്വട്ടേഷന്‍ എന്ന മട്ടിലാണ് എഴുതിയത്. ഇതാണ് ദിലീപിനെ കേസില്‍ പ്രതിയാക്കുന്നതിലേക്ക് നയിച്ചത്. എന്നാല്‍ സ്ത്രീ തന്ന ക്വട്ടേഷന്‍ എങ്ങനെ ദിലീപ് തന്ന ക്വട്ടേഷന്‍ എന്ന നിലയിലേക്ക് മാറ്റപ്പെട്ടു എന്നതും സംശയകരമായി. ഇക്കാര്യം പരിശോധിക്കാത്തത് പ്രോസിക്യൂഷന്റെ വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടുന്നു.
വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഇരയാക്കപ്പെട്ട നടിയും അപ്പീല്‍ സമര്‍പ്പിച്ചേക്കാം. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നു എന്നാണ് ദിലീപിന്റെ ആരോപണം. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് ദിലീപിന്റെ ഭാഗത്തു നിന്നും നിയമ നടപടികള്‍ക്ക് സാധ്യതയുണ്ട്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications