
ദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി ജി പി ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ആവർത്തിച്ച് നിർമ്മാതാവ് സജി നന്ത്യാട്ടും. എത്ര വൈകിയാലും സത്യം പുറത്ത് വരും എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ദിലീപിന് അനുകൂലമായി പറയുന്നത് കൊണ്ട് അവരെ പൂർണ്ണമായി എതിർക്കുകയാണ്. അവർ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകളുണ്ടാവും. ഡ ജി പി ശ്രീലേഖ എന്ന് പറയുന്നത് കൊച്ചുകുട്ടിയൊന്നും അല്ലല്ലോ, അവർ ഒരു ഐ പി എസ് ഉദ്യോഗസ്ഥയാണെന്നും സജി നന്ത്യാട്ടും വ്യക്തമാക്കുന്നു. മാത്യഭൂമി ന്യൂസ് ചാനലിലൂടെയായിരുന്നു സജി നന്ത്യാട്ടിന്റെ പ്രതികരണം.
ദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്സണ് പറയുന്നു

മുന്‍ ഡി ജി പി ശ്രീലേഖ വൈകിയ വേളയില്‍ നടത്തിയ ഈ വെളിപ്പെടുത്തല്‍ എന്തിനായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലാവുമെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. അദ്ദേഹം അത് പറയുന്നത് രസകരമായ കാര്യമാണ്. കേസിന്റെ വിചാരണ പൂർത്തിയാവാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രം അവശേഷിച്ചിരിക്കേ, വാലും തുമ്പും ഇല്ലാത്ത കുറേ ശബ്ദ ശകലങ്ങളുമായി ബാലചന്ദ്രകുമാർ വന്നല്ലോ? അത് എന്തിനായിരുന്നുവെന്നാണ് ഞാന്‍ അദ്ദേഹത്തോടും പ്രേക്ഷകരോടും ചോദിക്കുന്നത്.

ശ്രീലേഖ പറഞ്ഞ കാര്യങ്ങളിലെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞ് വീണിരിക്കുന്നുവെന്നാണ് ചിലർ പറയുന്നത്. എന്നാല്‍ കള്ളം ലോകം മുഴുവന്‍ സഞ്ചരിച്ച് കഴിയുമ്പോഴെ സത്യം ചെരുപ്പിട്ട് തുടങ്ങുകയുള്ളുവെന്ന കാര്യം മനസ്സിലാക്കണം. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല. 2017 മുതല്‍ ഈ നിമിഷം വരെ നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമേയുള്ളു. ദിലീപ് പുണ്യാളനാണെന്നോ അല്ലെങ്കില്‍ ചാവറയച്ചനാണോയെന്നൊന്നും ഞാന്‍ പറയുന്നില്ല.

മനുഷ്യ സഹജമായ എല്ലാ തെറ്റുകളും അദ്ദേഹത്തിന് ഉണ്ടാവാം. പക്ഷെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കാം. എനിക്ക് അങ്ങനെ വിശ്വസിക്കാം. അതല്ല, മറിച്ച് ഈ കേസില്‍ ദിലീപ് പ്രതിയാണെന്ന് വ്യക്തമാക്കുന്ന കഴമ്പുള്ള ഒരു തെളിവ് ലഭിച്ചിട്ടില്ലാത്തതുകൊണ്ട് ഈ നിമിഷം വരെ ആ വാദത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുകയാണ്.

കോടതി വിധി പറയുന്നതിന് മുമ്പ് ദിലീപ് കുറ്റക്കാരനല്ലെന്ന് ശ്രീലേഖ പറയുന്നതിനെ കുറച്ചാളുകള്‍ ചോദ്യം ചെയ്യുന്നു. അതുപോലെ തന്നേയല്ലേ ദിലീപാണ് പ്രതിയെന്ന് തീരുമാനിച്ചുറച്ചല്ലേ കുറേ ദിലീപ് വിരോധികളും മാധ്യമപ്രവർത്തകരും കഴിഞ്ഞ കുറേ ദിവസങ്ങളായി സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

ദിലീപിനൊപ്പമുള്ള ഫോട്ടോയെകുറിച്ച് തന്നെ പറയാന്‍. ജോർജേട്ടന്‍സ് പൂരം എന്ന ചിത്രത്തന്റെ ലൊക്കേഷനില്‍ വെച്ച് എടുത്ത ഫോട്ടോയാണ്. അങ്ങനെ 150 മീറ്റർ ദൂരത്ത് വെച്ച് ഒരു ഫോട്ടോ എടുക്കാന്‍ കഴിയുമെന്ന് പല വിദഗ്ധരും പറഞ്ഞിട്ടുണ്ട്. അതിന്റെ കാര്യം എന്തായാലും കോടതി വ്യക്തമാക്കട്ടെ. അതുകൊണ്ട് അക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല.

റബ്ബർ ചെരിപ്പിന് അകത്ത് വെച്ച് ഒരു മൊബൈല്‍ ഫോണ്‍ ജയിലിന് അകത്തേക്ക് കൊണ്ടുപോവാന്‍ കഴിയില്ലെന്നുള്ളത് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവുന്ന കാര്യമാണ്. അവിടെ ഒരു പൊലീസുകാരന്‍ എങ്ങനെ അകത്ത് വന്നു. ആ ദൃശ്യങ്ങള്‍ സഹിതമാണ് ഡിജിപിക്ക് പരാതി കൊടുത്തിരിക്കുന്നത്. ഒരു കൊച്ചുകുട്ടി ഒന്നും അല്ലാലോ. അവർ ഒരു ഐപിഎസ് ഓഫീസറാണ്. അവർ എന്തേലും പറഞ്ഞിട്ടുണ്ടേല്‍ അതിനുള്ള തെളിവുകള്‍ അവർ കോടതിയില്‍ ഹാജരാക്കും. എന്തുകേട്ടാലും അതിന് എതിരായി സംസാരിച്ചിട്ട് കാര്യമില്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.
ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ തുണയ്ക്കുമോ: കോടതിയില്‍ പുതിയ ആവശ്യം ഉന്നയിച്ചേക്കും