'ദിലീപ് രക്ഷപ്പെടാൻ പോകുന്നത് സമ്പത്തുള്ളത് കൊണ്ടല്ല..പൾസർ സുനി പറഞ്ഞ ഒന്നാമത്തെ കള്ളം അത്.:രാഹുൽ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സമ്പത്തും സ്വാധീനവും ഉള്ളത് കൊണ്ടല്ല നടൻ ദിലീപ് രക്ഷപ്പെടാൻ പോകുന്നതെന്ന് രാഹുൽ ഈശ്വർ.ഇത്രയും സമ്പത്തും സ്വാധീനവും ഉണ്ടായിട്ടും ദിലീപിനെ കള്ളക്കേസിൽ കുടുക്കാൻ ചിലർക്ക് സാധിച്ചു. ദിലീപിനെ കുറ്റാരോപിതനാക്കാനും കരിവാരിത്തേക്കാനും സാധിച്ചു. എന്നാൽ ദിലീപ് അഗ്നി ശുദ്ധി വരുത്തി നിരപരാധിയാണെന്ന് തെളിയിച്ച് പൂർവ്വാധികം ശക്തിയോടെ കേരള സമൂഹത്തിലേക്ക് മടങ്ങി വരുമെന്നും രാഹുൽ പറഞ്ഞു. മീഡിയ വൺ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. രാഹുലിന്റെ വാക്കുകളിലേക്ക്

'നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരായുള്ള കേസ് വെറും ഗ്യാസ് ആണ്.ദിലീപിന്റെ സമ്പത്ത് ഉള്ളത് കൊണ്ടല്ല രക്ഷപ്പെടുന്നത്. ഇത്രയും സമ്പത്തും സ്വാധീനവും ഉണ്ടായിട്ടും ദിലീപിനെ കള്ളക്കേസിൽ കുടുക്കാൻ ചിലർക്ക് സാധിച്ചു. ദിലീപിനെ കുറ്റാരോപിതനാക്കാനും കരിവാരിത്തേക്കാനും സാധിച്ചു.കാവ്യയാണ് കേസിലെ മാഡം എന്നതരത്തിൽ പ്രചരണം നടത്തി. കാവ്യയുടെ അമ്മയാണ് മാഡമെന്ന് വരെ ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ചു'.

'നേരത്തേ മാധ്യമ ചർച്ചയിൽ ഹാക്കർ സായ് ശങ്കർ പറഞ്ഞത് ബൈജു പൗലോസ് ചോദിച്ചത് നിനക്ക് നിന്റെ കുടുംബം വേണോ അതോ ദിലീപ് വേണോ എന്നാണ്. ഇത്തരത്തിൽ കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തി ബാലചന്ദ്രകുമാറിനെ കൊണ്ടും സായ് ശങ്കറിനെ കൊണ്ടുമെല്ലാം മൊഴി പറയിപ്പിക്കുന്നതിൽ എന്ത് ക്രെഡിറ്റാണ് ഉള്ളത്. ഇവർ പറയുന്നത് പോലെ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സായ് ശങ്കർ കേസിൽ പ്രതിയല്ല സാക്ഷിയാണ്. അതാണ് ബൈജു പൗലോസ് കൊടുത്ത ഓഫർ'.
'നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ

'അതിജീവിതയെ ബഹുമാനമാണ്. എന്ന് വെച്ച് ദിലീപിനെ പോലൊരു പാവപ്പെട്ട മനുഷ്യനെ കുടുക്കാൻ പറ്റുവോ? ദിലീപിനെ പോലൊരു നിരപരാധിയെ ഇങ്ങനെ കള്ളക്കേസിൽ പെടുത്താൻ സാധിക്കുമോ? ദിലീപ് അഗ്നി ശുദ്ധി വരുത്തി നിരപരാധിയാണെന്ന് തെളിയിച്ച് പൂർവ്വാധികം ശക്തിയോടെ കേരള സമൂഹത്തിലേക്ക് മടങ്ങി വരും.അന്ന് ദിലീപിനോട് ക്ഷമ പറയാൻ എല്ലാവരും തയ്യാറാവേണ്ടി വരും',രാഹുൽ ഈശ്വർ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ എങ്ങനെ മാറിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും രാഹുൽ ഈശ്വർ ചർച്ചയിൽ പറഞ്ഞു. ' മെമ്മറി കാർഡ് ആ 35 മിനിറ്റ് വിവോ ഫോണിൽ ഇട്ടത് ആരാണെന്ന് കണ്ടെത്തണം. 12.19 മുതൽ 12.54 വരെ ആരാണ് കാർഡ് ഉപയോഗിച്ചത് എന്ന് പരിശോധിക്കണം. 13.12.18 ൽ മെമ്മറി കാർഡ് ആക്സസ് ചെയ്തെന്നാണ് എഫ്എസ്എൽ റിപ്പോർട്ട്. എന്നാൽ ദൃശ്യങ്ങളിൽ എന്തെങ്കിലും കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയിട്ടില്ല'

'മെമ്മറി കാർഡിൻറെ ഹാഷ് വാല്യുവാണ് മാറിയിരിക്കുന്നത്. അല്ലാതെ അതിനുള്ളിലെ ദൃശ്യങ്ങൾ അടങ്ങിയ ഫയൽസിന്റെ ഹാഷ് വാല്യു മാറിയിട്ടില്ല.ദൃശ്യങ്ങൾ ചോർന്നെന്ന ആശങ്ക അതിജീവിതയ്ക്ക് വേണ്ടതില്ലെന്ന ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. കോടതിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടയാളെ പിടികൂടി മാതൃകപരമായ ശിക്ഷ നൽകുക തന്നെ വേണം'

'10 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ടവർ ലൊക്കേഷൻ ഉൾപ്പെടയുള്ളവ ഇക്കാര്യത്തിൽ പരിശോധിക്കണം. എന്നാൽ മെമ്മറി കാർഡ് ആക്സസ് ചെയ്ത സംഭവത്തിന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമില്ല. അത് മറ്റൊരു കേസായിട്ടാണ് പരിഗണിക്കേണ്ടത്',, രാഹുൽ ഈശ്വർ പറഞ്ഞു.

'നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏന്തെങ്കിലും മാനസിക പ്രശ്നം ഉള്ളതായി താൻ കരുതുന്നില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 'പൾസർ സുനിക്ക് മാനസിക പ്രശ്നം ഉണ്ടെന്നത് കേസിനെ ബാധിക്കില്ല. പക്ഷേ മാനസിക പ്രശ്നം ഉണ്ടെന്ന് പറഞ്ഞ് എങ്ങനെയെങ്കിലും സിമ്പതി പറ്റാനോ കേസിൽ നിന്നും രക്ഷപ്പെടാനോ ഉള്ള തന്ത്രമാണ്. പൾസർ സുനി പറഞ്ഞ രണ്ടാമത്തെ കള്ളമാണിത്. ഒന്നാമത്തെ കള്ളം കേസ് ദിലീപ് തേയ്ച്ച് മായ്ച്ച് കളയുമെന്ന ധാരണയിൽ ദിലീപിനെ ഈ കേസിൽ വലിച്ചിട്ടതാണ്'
Recommended Video

'ദിലീപിനെ വലിച്ചിട്ടാൽ ഈ കേസിൽ നിനക്ക് രക്ഷപ്പെടാമെന്ന കുബുദ്ധി ഏതോ അഭിഭാഷകൻ പൾസർ സുനിക്ക് പറഞ്ഞ് കൊടുത്തതാണ്. പൾസർ സുനിയുടെ അമ്മ തന്നെ പറഞ്ഞത് അയാൾക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നാണ്',രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications