Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കൊടുത്ത കേസുകൾക്കെതിരെ വാദിക്കാൻ തന്നെ അതിജീവിതക്ക് 75 ലക്ഷം രൂപയോളം ചെലവ്; അഡ്വ ടിബി മിനി പറയുന്നു

ദിലീവിന്റെ അഭിഭാഷകരുടെയും ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ അതിജീവിതക്ക് വേണ്ടി ഹാജരാവാൻ അഭിഭാഷകരെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നുവെന്ന് അഡ്വ ടിബി മിനി. അത്തരമൊരു സാഹചര്യത്തിലാണ് വിചാരണ കോടതിയിൽ അവരുടെ വക്കാലത്ത് തനിക്ക് ഏറ്റെടുക്കേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. ഇരയടെ വക്കാലത്ത് എടുക്കുമ്പോൾ അഭിഭാഷകരുടെ അഡ്വക്കേറ്റ് എന്ന നിലയിൽ മാത്രമേ എനിക്ക് നിൽക്കാൻ പറ്റൂവെന്നും അതുകൊണ്ട് പല കാര്യങ്ങളും പുറത്തു പറയാൻ സാധിക്കുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

'സിആർപിസി പ്രകാരം, വിക്ടിം ലോയറിനെ വെക്കുന്നത് പ്രോസിക്യൂഷന്റെയും കോടതിയുടെയും അനുമതി പ്രകാരമാണ്. ആ ലോയർ കോടതിക്കുള്ളിൽ അവിടെ ഒന്നും ചെയ്യാനില്ല. ഓൺലി അസിസ്റ്റിങ് ദി പ്രോസിക്യൂട്ടർ, ഇഫ് ഹി പെർമിറ്റ്. അതാണ്. ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ, വൈകുന്നേരം മുതൽ ഒരു 10 മണി, 11 മണി ഒക്കെ വരെയും, പ്രോസിക്യൂട്ടറെ അസിസ്റ്റ് ചെയ്യുന്ന സമയത്ത്, അതാണ് എന്നെ സംബന്ധിച്ച് ഹർക്കുലിയൻ ടാസ്ക്. അത് ഞാൻ ഏറ്റെടുത്ത് സക്സസ് ആക്കി എന്നുള്ളതാണ്.

dileepmini-

ഈ മെമ്മറി കാർഡ് യഥാർത്ഥത്തിൽ ടാമ്പർ ചെയ്ത് എവിഡൻസിൽ നിന്ന് നഷ്ടപ്പെട്ട് പോകേണ്ട ഒരു സാധനമായിരുന്നു. എന്റെ പോരാട്ടം കൊണ്ടാണ് തിരിച്ച് കോടതിയിൽ എത്തുന്നത്. റിപ്പോർട്ട് ഇന്നും പുറത്തുവന്നില്ല. ഡിഫൻസ് എവിഡൻസിന് ഉപയോഗിക്കാം എന്ന് പറഞ്ഞു. ആ ഡിഫൻസ് എവിഡൻസിൽ എന്തുകൊണ്ട് അവര് അത് ഹാജരാക്കിയില്ല?

മെമ്മറി കാർഡ് ആണ് നമ്മുടെ ഏക ഡോക്യുമെൻറ്. അതിന്റെ ഹാഷ് വാല്യൂ മാറിയാൽ കേസ് വർഷങ്ങൾക്ക് മുന്നേ പോയേനെ. ഫർദർ ഇൻവെസ്റ്റിഗേഷൻ ഒന്നും ആവശ്യമില്ല. അവര് സുപ്രീം കോടതി വരെ പോയിട്ട് സെൻട്രൽ ഫോറൻസിക് ലാബിൽ നിന്ന് കൊണ്ടുവന്ന റിപ്പോർട്ട് ഇന്നും പുറത്തുവന്നില്ല. ഡിഫൻസ് എവിഡൻസിന് ഉപയോഗിക്കാം എന്ന് പറഞ്ഞിട്ട് ആ ഡിഫൻസ് എവിഡൻസിൽ എന്തുകൊണ്ട് അവർ ഹാജരാക്കിയില്ല? ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഹൈക്കോടതിയുടെ ഏതെങ്കിലും ഒരു കേസിലോ കണ്ടിട്ടില്ല. സ്റ്റേറ്റ് ലാബിൽ വിശ്വാസമില്ല എന്ന് പറഞ്ഞു. സെൻട്രൽ ലാബിലേക്ക് അയച്ചത് ഡിഫൻസിന്റെ എവിഡൻസിന് ഉപയോഗിക്കാൻ വേണ്ടിയാണ്. എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നത്? കോട്ട് ചെയ്യപ്പെട്ടില്ലേ? കൊണ്ടുവന്നിട്ടില്ല , ആരും കണ്ടിട്ടുമില്ല.

അതിജീവിതക്ക് പൈസ ഇല്ലാണ്ടായത് എങ്ങനെയാ? അതിജീവിതക്ക് ഒരു വർക്കും കൊടുക്കാതെ, ഈ സിനിമാ മേഖലയിൽ നിന്ന് പൂർണമായും ഒറ്റപ്പെടുത്തിയത് ആരാണ്? ദിലീപ് തന്നെയാണ്. അത് ദിലീപിന് നല്ല ബോധ്യമുള്ളതാണ്. എന്നോട് കളിച്ചവർ ആരും സിനിമാ മേഖലയിൽ നിന്നിട്ടില്ല എന്നാണ് അദ്ദേഹത്തിന് വേർഷൻ. മറ്റൊരു വശം രാമൻപിള്ളയെ പോലുള്ള ക്രിമിനൽ അഭിഭാഷകനെ വെറുപ്പിച്ചിട്ട് ഒരു കേസ് ഏറ്റെടുക്കാൻ ഇവിടെ ഒരു അഭിഭാഷകരും തയ്യാറല്ല.. അവർക്ക് പല ബന്ധങ്ങളും, അദ്ദേഹവുമായിട്ടുണ്ട്. അങ്ങനെ വെറുപ്പിക്കാൻ തയ്യാറല്ല. അവരെ നിലനിന്നു പോകുന്നത് എന്റെ പ്രശ്നമാണ്. അപ്പൊ അതുകൊണ്ട്, ഇവിടെ ആരെയും കിട്ടിയില്ല.

(അതിജീവിത നല്ല വക്കീലിനെ വെച്ചില്ലെന്ന് ലിബിർട്ടി ബഷീർ പറഞ്ഞിരുന്നു) ബഷീർ സാറിനോട് എനിക്ക് പറയാനുള്ള ഒരു കാര്യം, ഏകദേശം 70-75 ലക്ഷം രൂപ ഇതിനകം തന്നെ ദിലീപ് കൊടുത്ത കേസുകൾ ഡിഫെൻഡ് ചെയ്യാൻ വേണ്ടി പല സീനിയർ അഡ്വക്കേറ്റ്സിനെയും അപ്പോയിന്റ് ചെയ്തതായിട്ട് ബന്ധപ്പെട്ടുകൊണ്ട് അതിജീവിതക്ക് വന്നിട്ടുണ്ട്. അതിജീവിതക്ക് ആ പൈസ അദ്ദേഹം കൊടുത്ത് സെറ്റിൽ ചെയ്യട്ടെ.

ദിലീപിന്റെ കയ്യിലെ കാശ് എടുത്തിട്ട് ആ അതിജീവിതക്ക് പൈസ കൊടുക്കരുതെന്ന് ഒരു താഴ്മയായ അപേക്ഷയുണ്ട്.. നിങ്ങളൊക്കെ നിങ്ങളുടെ കാര്യങ്ങൾ സെറ്റ് ചെയ്തോളൂ. പക്ഷേ ആത്മാഭിമാനത്തോടുകൂടി നെഞ്ചു വിരിച്ചു നിൽക്കുന്ന ആ പെൺകുട്ടിയെ ഇനിയും അപമാനിക്കരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+