Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ കണ്ണും കാതും കോടതിയിലേക്ക്... ദിലീപ്, കാവ്യ, നാദിര്‍ഷാ ആരെ കനിയും? വിധി ഇന്ന്

അങ്കമാലി കോടതിയാണ് ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വിധി പറയുക

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നു പേര്‍ക്ക് വിധി ദിനമാണ്. കേസില്‍ ജയിലിലായി രണ്ടു മാസം പിന്നിട്ട ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നാണ് വിധി പറയുക. കൂടാതെ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

കാവ്യയുടെയും നാദിര്‍ഷായുടെയും ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതിയാണെങ്കില്‍ ദിലീപിന്റെ വിധി പറയുക അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ്. രാവിലെ 11 മണിയോടെ ദിലീപിന്റെ ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കും.

ദിലിപിന് നാലാമൂഴം

ദിലിപിന് നാലാമൂഴം

ഇതു നാലാംതവണയാണ് ജാമ്യം തേടി ദിലീപ് കോടതിയെ സമീപിക്കുന്നത്. നേരത്തേ രണ്ടു തവണ ഹൈക്കോടതിയും ഒരു വട്ടം അങ്കമാലി കോടതിയും താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

സോപാധിക ജാമ്യം

സോപാധിക ജാമ്യം

കേസില്‍ ജയിലിലായിട്ട് രണ്ടു മാസം പിന്നിട്ടതിനാല്‍ തനിക്കു സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള ചൂണ്ടിക്കാട്ടിയത്.

ക്വട്ടേഷന്‍ നല്‍കിയത്

ക്വട്ടേഷന്‍ നല്‍കിയത്

നടിയെ ഉപദ്രവിക്കാന്‍ താന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്നും ദൃശ്യങ്ങള്‍ എടുക്കാന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നുമാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നത്.

 ശനിയാഴ്ച വാദം പൂര്‍ത്തിയായി

ശനിയാഴ്ച വാദം പൂര്‍ത്തിയായി

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വൈകീട്ട് വാദം പൂര്‍ത്തിയായിരുന്നു. വിധി പറയുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

പ്രോസിക്യൂഷന്‍ എതിര്‍ത്തു

പ്രോസിക്യൂഷന്‍ എതിര്‍ത്തു

ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദൃശ്യങ്ങളെടുക്കാന്‍ മാത്രമല്ല നടിയെ ആക്രമിക്കാനും ദിലീപ് സുനിക്കു കൃത്യമായ നിര്‍ദേശം നല്‍കിയതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാവ്യയുടെ ഹര്‍ജി

കാവ്യയുടെ ഹര്‍ജി

ശനിയാഴ്ചയാണ് കാവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് കാവ്യ കോടതിയെ സമീപിച്ചത്. പോലീസിനെതിരേ ഗുരുതര ആരോപണങ്ങളും കാവ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള തന്നെയാണ് കാവ്യക്കായും വാദിക്കുന്നത്.

നാദിര്‍ഷായുടെ ജാമ്യാപേക്ഷ

നാദിര്‍ഷായുടെ ജാമ്യാപേക്ഷ

കേസിലെ ഗൂഡാലോചന കുറ്റത്തിന് പോലീസ് സംശയിക്കുന്ന നാദിര്‍ഷായും അറസ്റ്റ് ഭയന്നാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ബുധനാഴ്ച വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയുന്നത് കോടതി മാറ്റുകയായിരുന്നു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ നാദിര്‍ഷായെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. മാത്രമല്ല ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു നാദിര്‍ഷാ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+