Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് വെപ്രാളം അതുകൊണ്ടാണ്.. ഇവൻ എന്ത് തരം ആളാണ് എന്നാണ് ചോദിക്കുന്നത്;പ്രകാശ് ബാരെ

കൊച്ചി; ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയിൽ പറയുന്നത് പോലെ ഫോൺ മാനിപ്പുലേറ്റ് ചെയ്യാൻ ഒരിക്കലും സാധിക്കില്ലെന്ന് സംവിധായകൻ പ്രകാശ് ബാരെ പറഞ്ഞു. എന്തൊക്കെ ചേർക്കപ്പെട്ടാലും അത് കണ്ടുപിടിക്കാൻ സാധിക്കും. ദിലീപ് ഇപ്പോൾ കോടതിയേയും പോലീസിനേയുമെല്ലാം തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഐടി വിദഗ്ദൻ കൂടിയായ പ്രകാശ് ബാരെ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ വാദങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. പ്രകാശ് ബാരെയുടെ വാക്കുകളിലേക്ക്

'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

1

കേരളം വെള്ളരിക്കാപട്ടണമായി മാറിക്കൊണ്ടിരിക്കുകാണ്. ഫോൺ തരില്ലെന്ന് ദിലീപ് വാശി പിടിക്കുമ്പോൾ ജനം ചോദിക്കുന്നത് ഇവൻ എന്ത് തരം ആളാണെന്നാണ്. കേസിൽ താരമാകുമ്പോൾ പോലീസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലാകുന്നുണ്ട്. ജനങ്ങൾ യഥാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. പോലീസിന്റേയും കോടതിയുടേയും മുൻപിൽ ഇത്തരത്തിലൊരു വിലപേശൽ നടക്കുമോ?

2

സ്റ്റാർഡം ഇത്രയും തലക്ക് പിടിക്കുന്ന കാര്യമാണോ? മന്ത്രിമാരും പോലീസുകാരുമെല്ലാം ആ സ്റ്റർഡത്തിന്റെ വലയത്തിലാണ്. സ്റ്റാർഡം എന്നത് പോയിസണാണ് യഥാർത്ഥത്തിൽ. കാരണം അതിന് കിട്ടുന്ന പ്രിവിലേജുകൾ എണ്ണിയാൽ തീരുന്നില്ല. ഇപ്പോഴത്തെ കേസിൽ ദിലീപ് ആദ്യം പറഞ്ഞത് ഫോൺ തരില്ലെന്നാണ്. പിന്നീട് കോടതി പറഞ്ഞപ്പോൾ ഫോൺ തരാമെന്നായി. എന്നാൽ ഇപ്പോൾ പറയുന്നത് ഫോണിൽ ഒന്നുമില്ലെന്നാണ്.

3

ഫോണിൽ നടന്നിരിക്കുന്ന സാമ്പത്തിക ഇടപാടുകളും കമ്മ്യൂണിക്കേഷനുമെല്ലാം ഫോണിൽ ഉണ്ടാകുമെന്ന് കൃത്യമായ അറിവ് ദിലീപിനും കൂട്ടർക്കും ഉണ്ട്. അതുകൊണ്ടാണ് ഇപ്പോൾ ഇത്രയും വെപ്രാളം. എത്രയൊക്കെ ഡിലീറ്റ് ചെയ്യും എന്ന് പറഞ്ഞാലും ഒരു ശതമാനം ഡാറ്റയെങ്കിലും ഫോണിൽ കിടക്കുന്നുണ്ടാകും. ഫോണിൽ എന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാൻ സാധിക്കും. ഇപ്പോഴും ഫോൺ എത്തിക്കാൻ ദിലീപ് തയ്യാറാകുന്നില്ലേങ്കിൽ അത് നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും ലോ പോയിന്റ് ആയിട്ട് മാത്രമേ കാണാൻ സാധിക്കുള്ളൂവെന്നും പ്രകാശ് ബാരെ പറഞ്ഞു.

4

ഏറ്റവും അവസാനം ഇപ്പോൾ ഭീഷണിയാണ്. കളിച്ചാൽ ഞാൻ സുപ്രീം കോടതിയിൽ പോകും അല്ലേങ്കിൽ സിബിഐ എന്നാണ് പറയുന്നത്. ദിലീപ് ഇപ്പോൾ അത്രയും പേടിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ വെപ്രാളവും ഭീഷണിയും വീമ്പ് പറച്ചിലുമെല്ലാം കണ്ട് നിൽക്കുന്ന മലയാളിക്ക് മനസിലാകുന്നുണ്ട് ഈ ഫോൺ എത്രമാത്രം പ്രധാനപ്പെട്ട ഉപകരണമാണെന്ന്, പ്രകാശ് ബാരെ പറഞ്ഞു.

5

ചർച്ചയിൽ പങ്കെടുത്ത ദിലീപിന് അനുകൂലമായി സംസാരിച്ച രാഹുൽ ഈശ്വറിനേയും അദ്ദേഹം വിമർശിച്ചു.ദിലീപിന്റെ കാര്യത്തിൽ ഇത്രയും ഉറപ്പുണ്ടെങ്കിൽ രാഹുൽ ഈശ്വറിനെ പോലുള്ളവർ ചെയ്യേണ്ടത് പൾസർ സുനിക്കെതിരെ ഒരു കേസ് കൊടുക്കുകയാണ് വേണ്ടത്. അയാളാണല്ലോ ദിലീപാണ് ഇതിന് പിന്നിൽ എന്ന് പറഞ്ഞത്. ആ ഒറ്റവാക്കിന്റെ പുറത്താണ് ദിലീപ് കുറ്റാരോപിതൻ ആയിരിക്കുന്നത്. അതിന്റെ അന്തരഫലം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് നന്നായിട്ടറിയാം.

6

ദിലീപ് പറയുന്നത് പോലെ ഫോൺ മാനിപ്പുലേറ്റ് ചെയ്യാൻ സാധിക്കില്ലെന്നും പ്രകാശ് ബാരെ പറഞ്ഞു. എന്തൊക്കെ ചേർക്കപ്പെട്ടാലും അത് കണ്ടുപിടിക്കാൻ സാധിക്കും. നമ്മുടെ പോലീസിനും ജുഡീഷ്യറി സംവിധാനത്തിലും അത്രകണ്ട് ടെക്നോളജിക്കൽ അഡ്വാൻസ്മെന്റ് ഇല്ലാത്തതിനാലാണ് പ്രതിഭാഗം കോടതിയേയും പോലീസിനേയുമെല്ലാം തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പ്രകാശ് ബാരെ പറഞ്ഞു.

7

മലയാളി സമൂഹത്തെ എങ്ങനെ പിടിക്കണമെന്ന നന്നായി അറിയാവുന്ന ആളാണ് ദിലീപ്. അതിലൊറു മാസ്റ്റർ ആണ് അദ്ദേഹം. തന്റെ 10 കോടി ബജറ്റിൽ ഇറങ്ങിയ സിനിമകൾ റിലീസ് ചെയ്യുമ്പോൾ പ്രമോഷൻ പരിപാടികളിൽ വന്നിരുന്ന് ദയവ് ചെയ്ത് സിനിമക കാണണം എന്നാലേ കഞ്ഞി കുടിക്കാൻ പറ്റുള്ളൂ എന്ന് പറയുന്ന ആളാണ് ദിലീപ്. അത്തരത്തിൽ മലയാളിയെ എങ്ങനെ പിടക്കണമെന്ന് ദിലീപിന് നന്നായി അറിയാം. പക്ഷേ ബുദ്ധിയുള്ള ആളുകൾക്ക് ഒരു സംശയവും ഇല്ലാത്ത രീതിയിൽ ദിലീപിന്റെ ഇൻവോൾവ്മെന്റ് മനസിലാക്കാൻ സാധിക്കുന്നതേയുള്ളൂവെന്നും പ്രകാശ് ബാരെ പറഞ്ഞു.

8

അതേസമയം ദിലീപിന് ഇപ്പോൾ കൂടുതൽ പിന്തുണ ലഭിച്ച് കൊണ്ടിരിക്കുകആണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ പ്രതികരണം. ദിലീപ് ആദ്യം ജയിലിൽ പോയപ്പോൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൂവലാണ്. എന്നാൽ ഇപ്പോൾ സാഹചര്യം മാറി. ദിലീപിന് വേണ്ടി അത്രമാത്രം പിന്തുണ ലഭിക്കുന്നുണ്ട്. ദിലീപിന് വേണ്ടി പി ആർ വർക്ക് നടക്കുന്നുണ്ടോയെന്നാണ് ഇപ്പോഴത്തെ ചർച്ച. പി ആർ വർക്കൊന്നുമല്ല. സാധാരണക്കാർക്ക് എല്ലാം മനസിലായി തുടങ്ങി. ദിലീപിന്റെ കുടുംബത്തെ ആകെ ഇപ്പോൾ കൊള്ള സംഘമായി ചിത്രീകരിക്കുകയാണ്.

9

ആദ്യം കാവ്യയൊന്നും കേസിൽ ഇല്ലായിരുന്നു. ഇപ്പോൾ കാവ്യയെ കേസിലേക്ക് കൊണ്ടുവരികയാണ്. നേരത്തേ ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയെ കേസിലേക്ക് വലിച്ചിഴച്ചു. ഇപ്പോൾ ദിലീപ് ഓരോ നിമിഷവും വേട്ടയാടപ്പെടുകയാണെന്ന ചിന്ത സാധാരണക്കാർക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് സ്റ്റേറ്റ്, മറുവശത്ത് പോലീസ്, പ്രോസിക്യൂഷൻ, മാധ്യമങ്ങൾ എന്നിങ്ങനെ വട്ടം ചേർന്ന് ദിലീപിനെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുകയാണ്.

10

ദിലീപ് കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷേ ജൂഡീഷ്യറിയേയും ഇവിടെ കരിവാരിത്തേക്കുകയാണ്. ആർക്കും ലഭിക്കാത്ത പ്രിവിലേജുകൾ ദിലീപിന് ലഭിക്കുന്നുവെന്ന് ആരോപിച്ച് ജഡ്ജിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണ്. നാളെ എതിർ വിധി വന്നാൽ നമ്മുടെ നാട്ടിലെ ജുഡീഷ്യറികൾ പണത്തിന് വേണ്ടിയാണെന്ന് പറയും.

11

ദിലീപിനെ എല്ലാ വശത്ത് നിന്നും വേട്ടാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി സാധാരണ ജനങ്ങൾ പ്രതിരോധം തീർക്കുന്നത്. അതിന് അവരെ കുറ്റം പറയാൻ സാധിക്കില്ല. ദിലീപിനെതിരെ മാഫിയ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന നിരവധി പേർ കേരളത്തിൽ ഉണ്ട്. ബാലചന്ദ്രകുമാർ ഓരോ ദിവസവും ഓരോ ആരോപണങ്ങൾ കൊണ്ടുവന്ന് മുൻപ് പറഞ്ഞ ആരോപണങ്ങളുടെ ക്രൈഡിബിലിറ്റി കളയുകയാണ് ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു.

12

ബാലചന്ദ്രകുമാറിനെ പോലെ വൃത്തികെട്ട സ്വാഭാവം ദിലീപിന് ഇല്ലാത്തത് കൊണ്ട് സംസാരിച്ച കാര്യങ്ങൾ റിട്രീവ് ചെയ്യാൻ ദിലീപിന് ആകേണ്ടേ? തനിക്ക് അനുകൂലമായ തെളിവ് സമർപ്പിക്കാൻ ദിലീപ് ഫോൺ റിട്രീവ് ചെയ്യാൻ ശ്രമിച്ചാൽ അദ്ദേഹത്തിനെ എങ്ങനെയാണ് തെറ്റ് പറയാൻ സാധിക്കുക. പക്ഷേ കോടതി ആ നിലപാട് അംഗീകരിച്ചില്ല. ഫോൺ നൽകാൻ ആവശ്യപ്പെട്ടു.

13

മാധ്യമ ക്യാമ്പെയ്നിലൂടെ ഹൈക്കോടതിയെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമം നടക്കുന്നത്. ഉയരത്തിൽ ഇരിക്കുന്നവൻ താഴെ വീണാലേ നീതി ലഭിക്കൂ എന്ന തെറ്റിധാരണ സമൂഹത്തിന്റെ താഴേക്ക് പരത്തി ദിലീപിനെ കുടുക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇത് യഥാർത്ഥത്തിൽ നിയമസംവിധാനത്തിന് ദോഷകരമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Recommended Video

cmsvideo
    ദിലീപ് കോടതിയില്‍ കൈമാറിയ ഫോണുകളില്‍ നിര്‍ണായകമായ 'ഐ ഫോണ്‍' ഇല്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+