ദിലീപിന് പ്രതീക്ഷ കുറവ്... ജാമ്യഹര്‍ജി ഉടനില്ല ? കാത്തിരിക്കണമെന്ന് ഉപദേശം, കാരണം...

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ജാമ്യഹര്‍ജിയുമായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കില്ലെന്നു സൂചന. നേരത്തേ രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച ദിലീപ് ഇത്തവണ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുമെന്നുള്ള പ്രതീക്ഷയിലാണ്.

കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. ഇതിനിടെ ഒരു തവണ മാത്രമാണ് താരത്തെ പുറത്തു പോവാന്‍ അനുവദിച്ചത്. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിനാണ് ദിലീപ് രണ്ടു മണിക്കൂര്‍ നേരത്തേക്ക് പുറത്തെത്തിയത്.

ഇന്നു നല്‍കിയേക്കില്ല

ഇന്നു നല്‍കിയേക്കില്ല

ജാമ്യ ഹര്‍ജി ബുധനാഴ്ച ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബുധനാഴ്ച നാദിര്‍ഷായുടെ ഹര്‍ജി കോടതി പരിഗണിക്കുന്നതിനാല്‍ ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ ഇന്നും ജാമ്യഹര്‍ജി നല്‍കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി 18ലേക്ക് മാറ്റിയതാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിനിടയാക്കിയത്.

വിധി അറിഞ്ഞ ശേഷം നല്‍കാം

വിധി അറിഞ്ഞ ശേഷം നല്‍കാം

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി വരുന്നതു വരെ തല്‍ക്കാലത്തേക്ക് കാത്തിരിക്കാമെന്നും വിധി വന്ന ശേഷം പുതിയ ഹര്‍ജി നല്‍കാമെന്നുമാണ് അഭിഭാഷകര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ജാമ്യ ഹര്‍ജി തയ്യാറാക്കി

ജാമ്യ ഹര്‍ജി തയ്യാറാക്കി

ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള ജാമ്യ ഹര്‍ജി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള തയ്യാറാക്കി കഴിഞ്ഞു. പക്ഷെ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി നീണ്ടതാണ് ദിലീപിനെ ആശയക്കുഴപ്പത്തിലാക്കിയത്.

ജാമ്യ ഹര്‍ജിയുമായി നാലാം തവണ

ജാമ്യ ഹര്‍ജിയുമായി നാലാം തവണ

നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഹര്‍ജിയിലെ ആവശ്യം

ഹര്‍ജിയിലെ ആവശ്യം

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. അതു കൊണ്ടു തന്നെ ദിലീപിന് ഇത്തവണ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുക.

മുമ്പ് പുറത്ത് പോയി

മുമ്പ് പുറത്ത് പോയി

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടു മണിക്കൂര്‍ സമയം അനുവദിച്ച കാര്യവും ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

മൂന്നാം തവണ കനിയുമോ ?

മൂന്നാം തവണ കനിയുമോ ?

നേരത്തേ രണ്ടു വട്ടവും ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സുനില്‍ ടി തോമസായിരുന്നു ചീഫ് ജസ്റ്റിസ്. ഇത്തവണയും അദ്ദേഹം തന്നെയാണ് ജസ്റ്റിസ് സ്ഥാനത്ത് എന്നത് ദിലീപിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.

കുറ്റപത്രം വൈകില്ല

കുറ്റപത്രം വൈകില്ല

കേസില്‍ കുറ്റപത്രം വൈകില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. ദിലീപ് ജയിലിലായിട്ട് ഒക്ടോബര്‍ 10ന് 90 ദിവസം പൂര്‍ത്തിയാവും. അതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.

 ഇനി അവസരം ലഭിച്ചേക്കില്ല

ഇനി അവസരം ലഭിച്ചേക്കില്ല

ജാമ്യത്തിനായി ദിലീപിന് കോടതിയെ സമീപിക്കാനുള്ള അവസാന അവസരം കൂടിയാവും ഇത്തവണത്തേത്. അതുകൊണ്ടു തന്നെ ജാമ്യം ലഭിക്കാന്‍ വളരെ കരുതലോടെയാണ് ദിലീപ് നീങ്ങുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dileep may not give bail petition till Nadirsha verdict

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്