ജാമ്യം കിട്ടിയ പിന്നാലെ ദിലീപിന്റെ തന്ത്രപരമായ നീക്കം; വീണ്ടും കോടതിയിലേക്ക്... നടപടി തുടങ്ങി
കൊച്ചി: അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് ക്രൈംബ്രാഞ്ച് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ജാമ്യം നിഷേധിക്കുമെന്നും സമയം കളയാതെ ആ വേളയില്‍തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാമെന്നും അവര്‍ കണക്കുകൂട്ടിയിരുന്നു. ഇതിന്റെ ഭാഗമയിട്ടാണ് വിധി പ്രഖ്യാപിക്കുംമുമ്പ് ദിലീപിന്റെ വീടിന് മുമ്പില്‍ ഓഫീസര്‍മാര്‍ എത്തിയത്.
എന്നാല്‍ ജാമ്യം അനുവദിച്ച് കോടതി ഉത്തരവ് വന്നതോടെ പോലീസുകാര്‍ മടങ്ങി. ജാമ്യം ലഭിച്ച പിന്നാലെ ദിലീപ് അടുത്ത നീക്കത്തിന് ഒരുങ്ങുകയാണ്. വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനം. സുപ്രധാനമായ ആവശ്യവുമായിട്ടാണ് ഇനി കോടതിയെ സമീപിക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

വ്യക്തമായ തെളിവില്ലാതെയാണ് ദിലീപിനും മറ്റു അഞ്ചു പേര്‍ക്കുമെതിരെ കേസെടുത്തത് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കേസ് ആരോ കെട്ടിച്ചമച്ച കഥയാണ്. തിരക്കഥയ്ക്ക് അനുസരിച്ചാണ് ബാലചന്ദ്ര കുമാര്‍ ഓരോ ദിവസവും വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഹൈക്കോടതിക്ക് സത്യം ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്. സ്വാഭാവികമായ ജാമ്യ വ്യവസ്ഥകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് കോടതിക്ക് കൈമാറണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, രണ്ട് ആള്‍ജാമ്യം വേണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാനമായ നിബന്ധനകളോടെയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്. പിന്നീട് കൂടുതല്‍ ഇളവുകള്‍ ഘട്ടങ്ങളായി നല്‍കുകയായിരുന്നു.

ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് പുതിയ വിവരം. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപക്കുക എന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വ്യക്തമായ തെളിവില്ലാതെയാണ് കേസെടുത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക.

നിലവില്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ദിലീപിനും മറ്റു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്ത കാര്യമാണ് ഹൈക്കോടതി സൂചിപ്പിച്ചത്. എന്നാല്‍ പ്രതികള്‍ സഹകരിക്കിച്ചില്ല എന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനുള്ള പ്രതിഭാഗത്തിന്റെ നീക്കം വളരെ നിര്‍ണായകമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും തെളിവുകളും പ്രതിഭാഗം ശേഖരിച്ചുവരികയാണ്. ഹര്‍ജി സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി എന്നാണ് വിവരം. പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ കേസ് തള്ളിപ്പോകും. ഇതാകട്ടെ ദിലീപിന് വലിയ നേട്ടമാകുകയും ചെയ്യും.
ഗ്ലാമറായി മംമ്ത മോഹന്‍ദാസ്; ആരെയും ആകര്‍ഷിക്കും... പുതിയ ഫോട്ടോകള്‍ വൈറല്‍

എന്നാല്‍ ജാമ്യം ലഭിച്ചതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ല എന്ന നിലപാടിലാണ് അന്വേഷണ സംഘം. കൂടുതല്‍ തെളിവ് ശേഖരണത്തിനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ശബ്ദ സാംപിള്‍ പരിശോധന ഉടന്‍ നടത്തും. ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദരേഖയിലെ സാംപിളുമായി ഒത്തുനോക്കും. പ്രതികള്‍ ശാപവാക്ക് പറയുകയല്ല, എങ്ങനെ പ്ലാന്‍ നടപ്പാക്കാമെന്ന് പറയുന്നതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

അതേസമയം, ജാമ്യം ലഭിച്ചതോടെ ദിലീപിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഫാന്‍സ് പേജുകളിലെല്ലാം ഇത് പ്രകടമാണ്. ദൈവം വലിയവനാണ് എന്നാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ പ്രതികരിച്ചത്. ലോകായുക്തയെ വന്ധ്യംകരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല, ക്ഷീരമുള്ളോരകിടിന്‍ ചുവട്... ദിലീപ് തന്നെ, മാധ്യമ ധര്‍മം!- എന്നായിരുന്നു സംവിധായകന്‍ വ്യാസന്‍ കെപിയുടെ പ്രതികരണം.












Click it and Unblock the Notifications