ദിലീപ് പൾസർ സുനിക്ക് നൽകിയ ആദ്യ ക്വട്ടേഷൻ നടിക്കെതിരെ അല്ല...!! സുനിയുടെ ഗുണ്ടാസംഘം അന്ന് ചെയ്തത് !!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം ക്വട്ടേഷന്‍ അല്ലെന്നായിരുന്നു കേസിലെ ആദ്യ കുറ്റപത്രം. എന്നാല്‍ നടിക്കെതിരെ നടന്നത് വ്യക്തമായി ആസൂത്രണം ചെയ്ത കുറ്റകൃത്യം ആണെന്ന് പിന്നീട് തെളിഞ്ഞു. ദിലീപിന്റെ ക്വട്ടേഷന്‍ നടപ്പാക്കിയ പള്‍സര്‍ സുനിയെ ഇതിന് മുന്‍പും നടന്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പള്‍സര്‍ സുനിയുടെ ആദ്യ റേപ്പ് ക്വട്ടേഷന് ഇരയായ ആ യുവനടി ആര്...?? ഭാമ പ്രതികരിക്കുന്നു..!!

വർഷങ്ങളായി അറിയാം

വർഷങ്ങളായി അറിയാം

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ഘട്ടം മുതല്‍ക്കേ പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടായിരുന്നു ദിലീപിന്റേത്. എന്നാല്‍ ദിലീപിന്റെ വാദത്തെ പൊളിക്കുന്നു തെളിവുകള്‍ പോലീസ് ശേഖരിച്ചു. പള്‍സര്‍ സുനിയെ വര്‍ഷങ്ങളായി ദിലീപിന് അറിയാം എന്നാണ് റിപ്പോര്‍ട്ട്.

ഭൂമി കയ്യേറ്റം

ഭൂമി കയ്യേറ്റം

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നതിന് മുന്‍പും പള്‍സര്‍ സുനിയെ ദിലീപ് ഉപയോഗിച്ചിട്ടുണ്ട് എന്നാണിപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കുമരകത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനാണ് സുനിക്ക് ദിലീപ് മുന്‍പ് ക്വട്ടേഷന്‍ കൊടുത്തത്.

ഗുണ്ടാസംഘത്തിന്റെ ഭീഷണി

ഗുണ്ടാസംഘത്തിന്റെ ഭീഷണി

കുമരകം വില്ലേജിലെ സര്‍ക്കാര്‍ ഭൂമി ദിലീപ് കയ്യേറിയെന്ന് നാട്ടുകാരാണ് പരാതിപ്പെട്ടത്. ഇതേ തുടര്‍ന്ന് സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം അളക്കാനെത്തി. ഈ സംഘത്തെയാണ് ദിലീപ് ഏര്‍പ്പെടുത്തിയ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്.

പോലീസ് സംരക്ഷണത്തോടെ

പോലീസ് സംരക്ഷണത്തോടെ

ഇതേതുടര്‍ന്നത് റവന്യൂ അധികാരികള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയ ശേഷമാണ് ഭൂമി അളന്നത്. കുമരകം വില്ലേജിലെ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയതിന്റെ രേഖകള്‍ റവന്യൂ സംഘത്തിന് ലഭിക്കുകയും ചെയ്തു.

ഹൈക്കോടതി സ്റ്റേ

ഹൈക്കോടതി സ്റ്റേ

2007ലാണ് ദിലീപ് പ്രസ്തുത ഭൂമി വാങ്ങിയത്. സെന്റിന് 70, 000 രൂപയ്ക്കായിരുന്നു കച്ചവടം. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതി കോടതിയില്‍ എത്തിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്നും നടന്‍ സ്‌റ്റേ സമ്പാദിച്ചു.

ഭൂമി മറിച്ചുവിറ്റു

ഭൂമി മറിച്ചുവിറ്റു

മാത്രമല്ല പുറമ്പോക്ക് ഭൂമിയടക്കം രണ്ടര ഏക്കര്‍ സ്ഥലം മറിച്ച് വില്‍ക്കുകയും ചെയ്തു. വാങ്ങിയതിനേക്കാള്‍ പലമടങ്ങ് അധിക തുകയ്ക്കായിരുന്നു വില്‍പന. സെന്റിന് 4.80 ലക്ഷം രൂപയ്ക്കാണ് കയ്യേറ്റഭൂമി മറിച്ച് വിറ്റതെന്ന് പോലീസ് കണ്ടെത്തി.

പരാതി പിൻവലിച്ചു

പരാതി പിൻവലിച്ചു

കയ്യേറ്റം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിച്ചപ്പോള്‍ ദിലീപ് റിട്ട് പെറ്റീഷനുമായി മുന്നോട്ട് പോകുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരാതിക്കിടയാക്കിയ സ്ഥലം വിറ്റുപോയി എന്നതായിരുന്നു കാരണം ചൂണ്ടിക്കാണിച്ചത്.

ഭൂമി തിരികെ പിടിക്കണം

ഭൂമി തിരികെ പിടിക്കണം

ദിലീപ് മറിച്ചുവിറ്റ സ്ഥലത്തില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ കോടതിയെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഫയലുകള്‍ പരിശോധിച്ച കോടതി സ്ഥലത്തില്‍ കയ്യേറ്റഭൂമി ഉണ്ടെന്ന് കണ്ടെത്തുകയും അത് തിരിച്ച് പിടിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

നാട്ടുകാർ തിരിച്ചറിഞ്ഞു

നാട്ടുകാർ തിരിച്ചറിഞ്ഞു

എന്നാല്‍ ഹൈക്കോടതി ഉത്തരവ് റവന്യൂ വകുപ്പ് പൂഴ്ത്തിയതായും പോലീസ് കണ്ടെത്തി. കയ്യേറ്റഭൂമി അളക്കല്‍ തടഞ്ഞ സുനിയുടെ സംഘത്തിലെ വിജേഷ് അടക്കമുള്ള ഗുണ്ടകളെ ചാനലുകള്‍ കണ്ട നാട്ടുകാരാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയതെന്ന് മനോരമ പറയുന്നു.

English summary
Dileep has given quotation to Pulsar Suni in connection with Kumarakam Land deal
Please Wait while comments are loading...