ഗൂഢാലോചന നടത്തിയത് ഇവര്‍...ദിലീപിന്റെ വെളിപ്പെടുത്തല്‍..? ഞെട്ടല്‍ മാറാതെ സിനിമാലോകം !!
കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സംബന്ധിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ നടുക്കുന്നതാണ്. സിനിമാരംഗത്തും പുറത്തുമുള്ള പ്രമുഖരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ദിലീപിന്റെ ജാമ്യാപേക്ഷ. പുറത്ത് വന്നിരിക്കുന്ന പേരുകൾ മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ആസൂത്രിത നീക്കം
നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് എന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നത്. തന്നെ ഇല്ലാതാക്കാന്‍ സിനിമാ മേഖലയില്‍ ഗൂഢാലോചന നടന്നു.

ഗൂഢാലോചന നടത്തിയവർ
കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ലക്ഷ്യം കണ്ടുവെന്നും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ജാമ്യഹര്‍ജിയെന്നും മനോരമ പറയുന്നു.

മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍
വിശദമായി ഓരോ സംഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ളതാണ് ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യഹര്‍ജി. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരായി ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകളാണ് എന്നും മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഉന്നത നേതാക്കളേയും ലക്ഷ്യം
സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളേയും ജാമ്യാപേക്ഷയില്‍ ദിലീപ് ലക്ഷ്യമിടുന്നതായി മനോരമ വാര്‍ത്തയില്‍ പറയുന്നു. സിനിമയിലെ പ്രബലര്‍ മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയ നേതാക്കളേയും സ്വാധീനിച്ചുവെന്നും ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു.

ശ്രീകുമാര്‍ മേനോനെതിരെ
ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍ മേനോനും തന്നോട് നേരത്തെ തന്നെ ശത്രുതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ടത്രേ. ശ്രീകുമാര്‍ മേനോന് രാഷ്ട്രീയ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നതായി വാര്‍ത്തകളുണ്ട്.

ഭാവി തകര്‍ക്കാൻ
ചലച്ചിത്ര രംഗത്തെ തന്റെ ഭാവി തകര്‍ക്കാനുള്ള ഇവരുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ കേസ് തന്നെ ഉണ്ടായത് എന്നാണേ്രത ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വാദം. തകര്‍ക്കാന്‍ മറ്റ് വഴിയൊന്നും കാണാതെ കേസില്‍ കുടുക്കിയതാണെന്നും ആരോപണം ഉണ്ടത്രേ.

ബി സന്ധ്യയും മഞ്ജു വാര്യരും
കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് ആരോപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് തന്നെ കുടുക്കാനാണെന്നും ആരോപണം ഉണ്ടത്രേ.

സാക്ഷിയാവുക മഞ്ജു
സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പ്രസംഗിച്ചത് നിര്‍ണായക തെളിവായാണ് പോലീസ് കാണുന്നത്. നടി ആക്രമിക്കപ്പെട്ടതിനെതിരെ അമ്മ നടത്തിയ പ്രതിഷേധ യോഗത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിനെതിരെ കേസില്‍ നിര്‍ണായക സാക്ഷിയാവുക മഞ്ജു തന്നെയാവും. നിലവിൽ പതിനൊന്നാംപ്രതിസ്ഥാനത്തുള്ള ദിലീപിനെ രണ്ടാം പ്രതിയാക്കിയാവും പുതിയ കുറ്റപത്രം സമർപ്പിക്കുക.

റെക്കോര്‍ഡ് ചെയ്തില്ല
നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ജാമ്യാപേക്ഷയിൽ ഗുരുതര ആരോപണങ്ങൾ ദിലീപ് ഉന്നയിച്ചിട്ടുണ്ട്.. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് ബി സന്ധ്യ ആയിരുന്നു. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടത്രേ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കെപ്പെടുന്നു.

ബ്ലാക്ക്‌മെയില്‍ പരാതി
പോലീസിനെതിരെയും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്തയച്ച കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപിക്ക് വാട്‌സ്ആപ്പില്‍ അയച്ചുവെന്ന് പറയുന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പരാതിയും നല്‍കിയിരുന്നുവത്രേ. 20 ദിവസം കഴിഞ്ഞാണ് ബ്ലാക്ക്‌മെയില്‍ പരാതി നല്‍കിയത് എന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പള്‍സര്‍ സുനിയെ പരിചയമില്ല
പള്‍സര്‍ സുനിയെ ദിലീപിന് പരിചയമുണ്ടെന്ന പോലീസ് വാദത്തിന് എതിരെയും ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. അബാദ് പ്ലാസയില്‍ വെച്ച് പള്‍സര്‍ സുനിയുമായി ദിലീപ് നടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് വാദം. എന്നാലിത് പ്രതിഭാഗം തള്ളുന്നു.അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപ് ഉണ്ടായിരുന്നതിനാല്‍ ദിലീപ് അബാദ് പ്ലാസയില്‍ താമസിച്ചിരുന്നു. അക്കാലത്ത് മുകേഷിന്റെ ഡ്രൈവറായ സുനിയും അവിടെ വന്നിരിക്കാം. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് അത്‌കൊണ്ട് പ്രസക്തി ഇല്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications