അക്കാര്യം തുറന്ന് പറയാന്‍ നാദിർഷയ്ക്ക് ഭയമാണോയെന്ന് നികേഷ് കുമാർ: കൂടുതല്‍ തെളിവ് കിട്ടാനും സാധ്യത
എറണാകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ ചോദ്യം ചെയ്തുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും നാദിർഷയെ പോലീസ് ദീർഘ നേരം ചോദ്യം ചെയ്തിരുന്നു.
ഇതിനിടയിലാണ് നേരത്തെ നാദിർഷയെ സ്വാധീനിക്കാന്‍ പൊലീസ് ശ്രമം നടത്തിയെന്ന ആരോപണവുമായി രാഹുല്‍ ഈശ്വർ രംഗത്ത് എത്തിയത്. റിപ്പോർട്ടർ ടിവിയുടെ ഇന്നലത്തെ ചർച്ചയ്ക്ക് ഇടയില്‍ തന്നെയായിരുന്നു ഇത്തരമൊരു നിലപാട് അദ്ദേഹം സ്വീകരിച്ചത്. ഇതിനാവട്ടെ കൃത്യമായ മറുപടി നികേഷ് കുമാർ നല്‍കുകയും ചെയ്യുന്നു.

ദിലീപിന്റെ സുഹൃത്തായ വ്യക്തിയോട് ദിലീപിനെതിരായി മൊഴി നൽകാൻ പോലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വർ അഭിഭ്രായപ്പെട്ടത്. നാദിർഷയെയാണ് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹത്തിന്റെ പേര് താൻ പറയുന്നില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ നിലപാട്.
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്

അമേരിക്കൻ ട്രിപ്പ് പോയപ്പോൾ എന്റെ കൈയ്യിൽ നിന്നും ഒരബദ്ധം പറ്റിയെന്ന് ദിലീപ് നിങ്ങളോട് പറഞ്ഞതായി എഴുതി തന്നാൽ അദ്ദേഹത്തെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വിടുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് പോലീസ് അദ്ദേഹത്തോട് പറഞ്ഞത്. ഇതോടെയാണ് വിഷയത്തില്‍ അവതാരകനായ നികേഷ് കുമാർ ഇടപെടുന്നത്.

നാദിർഷയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം എന്ത് അങ്ങോട്ട് പറയണം എന്ന് പോലീസ് പറഞ്ഞുവെന്നാണോ താങ്കൾ പറയുന്നതെന്നായിരുന്നു നികേഷ് ചോദിച്ചത്. അങ്ങനെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് പറയാന്‍ നാദിർഷയ്ക്ക് പേടിയാണോയെന്നും നികേഷ് കുമാർ രാഹുല്‍ ഈശ്വറിനോട് ചോദിക്കുന്നു.

അതേസമയം, ദിലീപിന്റ മൊബൈലിന്‍റെ ഫോറന്‍സിക് റിപ്പോർട്ട് കിട്ടിയാല്‍ കോടതിയില്‍ റിപ്പോർട്ട് കൊടുക്കുന്നതിന് മുമ്പ് ചെയ്യേണ്ടതായിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ നിരവധിയുണ്ടെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ മോഹന്‍ദാസ്. റിപ്പോർട്ട് പരിശോധിച്ചിട്ട് അതിലെ ക്രിമിനല്‍ ആക്ഷന്റെ ഗ്രാവിറ്റി അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആളുകളെ വിളിച്ച് ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഉപയോഗിക്കേണ്ടി വന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ചോദിച്ച് കൃത്യമായ സ്റ്റേറ്റ്മെന്റ് എടുക്കണം.

ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമില്ലാത്തത് കളയുകയും ഉള്‍പ്പെടുത്തേണ്ട് കൃത്യമായി ഉള്‍പ്പെടുത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ വളരെ ശക്തമായ ഒരു റിപ്പോർട്ടായിരിക്കും കോടതിയില്‍ കൊടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുമ്പായി മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്ന വിദഗ്ധനും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ ഒരു കൂടിക്കാഴ്ച നടക്കും.

സാങ്കേതികപരമായ വളരെ വലിയ ടേമുകളുണ്ട്. അതൊക്കെ എന്തൊക്കെയാണെന്ന് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ക്രിമിനാലിറ്റിയുടെ ഗ്രാവിറ്റി എത്രത്തോളമാണെന്ന് ക്ലിയറായി മനസ്സിലാക്കിയ ശേഷമാവും ദിലീപിനെ പോലുള്ളവരെ വിളിച്ച് സ്റ്റേറ്റ്മെന്റ് എടുക്കുക. എല്ലാ കാര്യങ്ങളും ക്രോഡീകരിച്ചിട്ടുള്ള ഒരു റിപ്പോർട്ടാകും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടായി കോടതിയില്‍ കൊടുക്കുക.

നടി ആക്രമിക്കപ്പെട്ട കേസിലേയും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലേയും തെളിവുകള്‍ ഫോണ്‍ പരിശോധനയിലൂടെ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ തെളിവുകള്‍ എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. സാധ്യത കൂടുതലായിരിക്കുമെന്ന് മാത്രമേ തനിക്ക് പറയാന്‍ കഴിയുമെന്നും മോഹന്‍ദാസ് കൂട്ടിച്ചേർത്തു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ












Click it and Unblock the Notifications