'ദിലീപിനെ പുറത്താക്കാൻ പാടില്ലായിരുന്നു;അന്ന് വീഴ്ച പറ്റിയെങ്കിൽ തിരുത്തേണ്ടേ';സിദ്ധിഖ്
കൊച്ചി;യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ യാതൊരു നടപടിയും ഇന്ന് ചേർന്ന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ കൈക്കൊണ്ടിരുന്നില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ എടുത്ത് ചാടി നടപടിയെടുക്കാൻ ഇല്ലെന്നുമായിരന്നു സംഘടന നിലപാട് വ്യക്തമാക്കിയത്.
നേരത്തേ ദിലീപിന് എതിരെ നടപടിയെടുത്തതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സംഘടന ഭാരവാഹിയായ സിദ്ധിഖ് മറുപടി നൽകി. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കാൻ പാടില്ലായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു. സിദ്ധിഖിന്റെ പ്രതികരണം വായിക്കാം
'അനുശ്രീ, അഴകേ..എന്നല്ലാതെ പൊളിച്ചടുക്കിയ ഈ ലുക്കിനെ എന്ത് വിളിക്കും?'വീണ്ടും വൈറൽ

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതിയുടെ തീരുമാനം വരട്ടെ. വിജയ് ബാബുവിനെതിരെ ഒരു പരാതി പോയി. ആ പരാതി പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുകയാണ്. സംഘടന വിജയ് ബാബു സംഘടനയിൽ ഭാരവാഹിത്വം ഉണ്ട്. അദ്ദേഹം ഇപ്പോൾ അതിൽ നിന്നും വിട്ട് നിൽക്കുകയാണ്.

അദ്ദേഹത്തിനെ പുറത്താക്കിയാൽ തന്നെ ഒരു കുറ്റാരോപിതൻ മാത്രമായിരിക്കുന്ന ഒരാളെ പുറത്താക്കിയത് സംബന്ധിച്ച് നാളെ നമ്മുക്ക് നേർക്ക് ചോദ്യം വന്നേക്കാം. അതിനും ഞങ്ങൾ മറുപടി നൽകേണ്ടി വരും.വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. അതുകൊണ്ട് തന്നെ കാര്യ കാരണങ്ങൾ സഹിതം മാത്രമേ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സാധിക്കൂ. കേസിൽ തീരുമാനം വരാതെ ചാടി നടപടിയെടുക്കാൻ സാധിക്കില്ല, സിദ്ധിഖ് പറഞ്ഞു

അതേസമയം ഇതേ വിഷയത്തിൽ ദിലീപിനെ പുറത്താണ് എന്ന ചോദ്യത്തിന് ദിലീപിന് എതിരായ സംഭവത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്നായിരുന്നു സിദ്ധിഖിന്റെ പ്രതികരണം. തുടര്‍ന്ന് ദിലീപിനെതിരായ നടപടി വീഴ്ചയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വീഴ്ചയെന്നല്ല, അന്ന് അദ്ദേഹത്തിനെ പുറത്താക്കുകയല്ലായിരുന്നു വേണ്ടിയിരുന്നതെന്ന് സിദ്ധിഖ് പറഞ്ഞു.

പുറത്താക്കാനുള്ള തീരുമാനം എടുക്കാൻ പാടില്ലായിരുന്നു.അന്നത്തേത് പെട്ടെന്നുള്ള തീരുമാനമായിരുന്നു. ദിലീപിനെതിരെ അറസ്റ്റ് ഉണ്ടായപ്പോഴാണ് തീരുമാനം എടുത്തത്. അത് കൊണ്ടാണ് പിന്നീട് അദ്ദേഹം രാജിവെച്ച് പോയത് എന്നും സിദ്ദീഖ് പറഞ്ഞു.

അതേസമയം വീണ്ടും ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയതോടെ മോഹൻലാൽ ഇടപെട്ടു. വർഷങ്ങൾക്ക് മുന്നേ നടന്ന കാര്യമല്ലേ എന്തെങ്കിലും പോസിറ്റീവായി സംസാരിച്ചൂടെ. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും ചോദ്യം നിങ്ങൾ ചോദിച്ചോവെന്നും മോഹൻലാൽ ചോദിച്ചു.












Click it and Unblock the Notifications