ദിലീപിന്റെ വിധി ഇന്ന്... കുറ്റപത്രവും ഈയാഴ്ച, ജനപ്രിയന്റെ ഭാവി എന്താവും? വീണ്ടും തള്ളിയാല്‍...
പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കോടതി കേട്ടിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് കോടതി വിധി പ്രസ്താവിക്കുമെന്നാണ് വിവരം. ജാമ്യത്തിനായി ഇതു അഞ്ചാം തവണയാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. ഇതിനകം രണ്ടു തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതിനിടെ കേസില്‍ കുറ്റപത്രം ഈയാഴ്ച തന്നെ സമര്‍പ്പിക്കും. ദിലീപ് ജയിലിലായിട്ടു 90 ദിവസം പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെയാണ് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത്.

വാദം കേട്ടു
ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കഴിഞ്ഞയാഴ്ച കോടതി കേട്ടിരുന്നു. പിന്നീട് വിധി പറയാന്‍ കോടതി മാറ്റുകയായിരുന്നു.

നീണ്ട അവധി
പൂജയെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ കോടതി നീണ്ട അവധിയിലായിരുന്നു. അതുകൊണ്ടാണ് വിധി പറയുന്നത് കോടതി മാറ്റിവച്ചത്. ഇന്നു ഉച്ചയോടെ ദിലീപിന്റെ ഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കും.

വീണ്ടും അതേ ജസ്റ്റിസ്
കഴിഞ്ഞ രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഇത്തവണയും ഹര്‍ജിയില്‍ വിധി പറയുന്നത്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഇതു പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ദിലീപും ആരാധകരും.

ഗൂഡാലോചനാക്കുറ്റം
നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനാ കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് ഒന്നാം പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുന്നത്.

ജാമ്യം തള്ളിയാല്‍
ഹൈക്കോടതി ഇത്തവണയും ജാമ്യം തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ പദ്ധതിയെന്നും സൂചനയുണ്ട്.

കുറ്റപത്രം ഈയാഴ്ച
കേസില്‍ കുറ്റപത്രം ഈയാഴ്ച തന്നെ സമര്‍പ്പിക്കും. ഒക്‌ടോബര്‍ ഏഴിനു കുറ്റപത്രം നല്‍കുമെന്നാണ് നേരത്തേ അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ചിലപ്പോള്‍ ആറിനു തന്നെ കുറ്റപത്രം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

ജാമ്യം തടയും
ദിലീപ് ജയിലിലായിട്ട് ഈ മാസം 10നാണ് 90 ദിവസം പൂര്‍ത്തിയാവുന്നത്. ഇതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ താരത്തിനു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുള്ളതിനാല്‍ ഇതിനകം കുറ്റപത്രം നല്‍കി ജാമ്യം തടയാനാണ് പോലീസിന്റെ പദ്ധതി.

പ്രോസിക്യൂഷന്‍ എതിര്‍ത്തു
ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ഇത്തവണയും ശക്തമായി എതിര്‍ത്തിരുന്നു. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

മൊഴി മാറ്റം
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയത് ദിലീപിനുള്ള സ്വാധീനത്തിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പള്‍സര്‍ സുനി വന്നത് താന്‍ കണ്ടിരുന്നതായി ആദ്യം മൊഴി നല്‍കിയ ജീവനക്കാരന്‍ അടുത്തിടെ ഇതു തിരുത്തിയിരുന്നു.

അവസാനഘട്ടത്തില്‍
കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാന മിനുക്കുപണികളിലാണ് അന്വേഷണസംഘം. ചിലരെ കൂടി കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

തൊണ്ടിമുതല്‍ കണ്ടെത്തിയില്
കേസിലെ നിര്‍ണായക തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിനു ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇതില്ലാതെയാവും കുറ്റപത്രം സമര്‍പ്പിക്കുക.

നാദിര്‍ഷായുടെ ജാമ്യാപേക്ഷ
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ നാളെ കോടതി വിധി പറയുമെന്നാണ് വിവരം. കേസില്‍ അറസ്റ്റ് ഭയന്നാണ് നാദിര്‍ഷാ കോടയിയെ സമീപിച്ചത്.












Click it and Unblock the Notifications