കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്ര അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, നിർദേശങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക്ഡൌൺ രണ്ടാം തവണയും നീണ്ടതോടെ കേരളത്തിലേക്ക് മടങ്ങാമെന്ന ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ പ്രതീക്ഷകൾക്ക് കോട്ടം സംഭവിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രവേശനം അനുവദിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഇഞ്ചിവിള, കൊല്ലത്തെ ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം എന്നിവിടങ്ങളിലൂടെ മാത്രമേ കേരളത്തിലേക്ക് കടക്കാൻ സാധിക്കൂ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നതിനുള്ള നടപടി ക്രമങ്ങൾ ഇവയാണ്.

കിം ജോങ് ഉന്നിന്റെ കൈയ്യില്‍ മുറിവേറ്റ അടയാളം... ശസ്ത്രക്രിയക്ക് ശേഷം സംഭവിച്ചത്, ട്രംപ് പറയുന്നു!!

 രജിസ്ട്രേഷൻ എങ്ങനെ..

രജിസ്ട്രേഷൻ എങ്ങനെ..

കേരളത്തിന് പുറത്തുള്ളവർ മടങ്ങിയെത്തേണ്ടത് ഏത് ജില്ലയിലേക്കാണോ, അതാത് ജില്ലാ കളക്ടറുടെ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയിലേക്ക് ജില്ലാ കളക്ടർ ക്യൂ ആർ കോഡ് ഉൾപ്പെടെയുള്ള അനുമതിയാണ് വ്യക്തികൾക്ക് നൽകുക. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം രജിസ്ട്രേഷന്റെ ഈ ഘട്ടം പൂർത്തിയാക്കിയ ശേഷം മാത്രമേ നിലവിലുള്ള സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് യാത്ര പുറപ്പെടാൻ സാധിക്കൂ.

യാത്രയ്ക്കുള്ള നിർദേശങ്ങൾ

യാത്രയ്ക്കുള്ള നിർദേശങ്ങൾ



ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ യാത്രാ പെർമിറ്റ് കയ്യിൽ കരുതണം. അഞ്ച് സീറ്റുള്ള വാഹനത്തിഷ നാല് പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏഴ് സീറ്റുള്ള വാഹനങ്ങളിൽ 5 പേർക്കും വാനിൽ പത്ത് പേർക്കും ബസിൽ 25 പേർക്കും യാത്ര ചെയ്യാനാണ് അനുമതിയുള്ളത്. അതേ സമയം യാത്ര പുറപ്പെടുന്ന സംസ്ഥാനങ്ങളിൽ നിന്ന് അനുമതി ആവശ്യമെങ്കിൽ അതും മുൻകൂട്ടി വാങ്ങിയിരിക്കണം.

 വാഹന യാത്രയ്ക്ക്

വാഹന യാത്രയ്ക്ക്

കേരള അതിർത്ഥി വരെ വാടക വാഹനത്തിലും അതിന് ശേഷം സ്വാകാര്യ വാഹനത്തിലും സഞ്ചരിക്കാൻ തീരുമാനിച്ചിട്ടുള്ളവർ ഇതിനുള്ള ക്രമീകരണങ്ങളായ വെഹിക്കിൽ പാസ് ഉൾപ്പെടെയുള്ള അനുമതികൾ സ്വന്തമാക്കിയിരിക്കണം. കേരള അതിർത്തിയിൽ നിന്ന് പോകാനുള്ള വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഡ്രൈവർ ഔദ്യോഗിക വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് ജില്ലാ കളക്ടറിൽ നിന്ന് എമർജൻസി പാസും നേടിയിരിക്കണം. ഇതര
സംസ്ഥാനങ്ങളിൽ കഴിയുന്ന കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ട് വരാൻ പോകുന്നവർ അവർ താമസിക്കുന്ന ജില്ലകളിലെ കളക്ടർമാരിൽ നിന്നുള്ള അനുമതിയും വാങ്ങേണ്ടത് നിർബന്ധമാണ്. കേരളത്തിൽ മടങ്ങിയെത്തുന്നവരിൽ രോഗ ലക്ഷണങ്ങളില്ലാത്തവർ വീടുകളിലും അല്ലാത്തവർ കൊറോണ വൈറസ് കെയർ സെന്ററുകളിലോ ആശുപത്രികളിലോ ആണ് നിരീക്ഷണത്തിൽ കഴിയേണ്ടത്.

കാസർഗോഡ് ജില്ലയിൽ ഹെൽപ്പ് ഡെസ്കുകൾ

കാസർഗോഡ് ജില്ലയിൽ ഹെൽപ്പ് ഡെസ്കുകൾ

ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് കേരളത്തിലേക്ക് തിരിച്ചെത്താൻ വഴിയൊരുങ്ങിയതോടെ മെയ് നാലിന് രാവിലെ എട്ട് മണിമുതൽ തലപ്പാടി ചെക്ക് പോസ്റ്റുകളിൽ 100 ഹെൽപ്പ് ഡെസ്കുകളാണ് പ്രവർത്തനം ആരംഭിക്കുക. പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ദില്ലി, ബിഹാർ, ജമ്മു കശ്മീർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 4500 നടുത്ത് പേരാണ് കേരളത്തിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് കാസർഗോജ് ജില്ലാ കളക്ടർ നൽകുന്ന വിവരം. പ്രതിദിനം 100 പാസുകളാണ് അനുവദിക്കുക. അധികൃതർ ഡ്രൈവർ സമർപ്പിച്ച രേഖകൾ പരിശോധിച്ച് യാത്രക്കാരുടെ എണ്ണവും രോഗ വിവരങ്ങളും പ്രോട്ടോക്കോൾ സംബന്ധിച്ച വിവരങ്ങളും വിലയിരുത്തും. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മെഡിക്കൽ ഓഫീസർക്ക് പരിശോധിക്കുന്നിതിനായി പരിശോധന കേന്ദ്രത്തിലേക്ക് മാറ്റുക. പരിശോധനയ്ക്ക് ശേഷം അതേ ജില്ലയിലുള്ളവരാണെങ്കിൽ ഇത്തരക്കാരെ ആംബുലൻസിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

 നോഡൽ ഓഫീസർമാരുടെ നമ്പർ

നോഡൽ ഓഫീസർമാരുടെ നമ്പർ

ഗുജറാത്ത്- 9447011901. 9447727271. ദില്ലി, ഹരിയാണ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്- 944762516. ജാർഖണ്ഡ്, സിക്കിം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ- 9447023856. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ്, ലഡാക്ക്, ജമ്മു കശ്മീർ- 9447733947. തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ- 9496007020, 9895768608. കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്- 9447791297. ആന്ധ്രാപ്രദേശ്, തെലങ്കാന, 9447782000

English summary
Directions to interstate travelling of Keralites from other states to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X