''മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച ഭഗവാൻ കൃഷ്ണൻ'', അലി അക്ബർ എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു

  • By: Desk
Subscribe to Oneindia Malayalam
cmsvideo
എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു? അലി പറയുന്നു | Oneindia Malayalam

കോഴിക്കോട്: ബിജെപി, സംഘപരിവാർ അനുകൂല പ്രസ്താവനകളിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് സംവിധായകനായ അലി അക്ബർ. ബിജെപിയുടെ ന്യൂനപക്ഷ മുഖങ്ങളിലൊന്നായ അലി അക്ബർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

ശശികലയ്ക്കും ശോഭാ സുരേന്ദ്രനും 'അസുഖം വേറെ', ഭർത്താക്കന്മാർക്ക് അറിയില്ലേ! എംഎം മണിയുടെ പ്രസംഗം...

കാണാപ്പാഠം പഠിച്ചാൽ ഇനി സർക്കാർ ജോലി കിട്ടില്ല! പിഎസ് സി പരീക്ഷയിൽ അടിമുടി മാറ്റം, വെള്ളംകുടിക്കും..

കേന്ദ്രസർക്കാരിനെയും, ബിജെപിയെയും ചുറ്റിപ്പറ്റിയുള്ള മിക്ക വിവാദങ്ങളിലും ഫേസ്ബുക്ക് പോസ്റ്റിലൂടെ നയം വ്യക്തമാക്കുന്ന അലി അക്ബർ, സോഷ്യൽ മീഡിയ ചർച്ചകളിലെ സ്ഥിരസാന്നിദ്ധ്യവുമാണ്. അലി അക്ബറിന്റെ മിക്ക ഫേസ്ബുക്ക് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുമുണ്ട്. ഏറ്റവുമൊടുവിൽ അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറി. എന്തുകൊണ്ട് കൃഷ്ണൻ എന്നു തുടങ്ങുന്ന കുറിപ്പിൽ ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചാണ് അലി അക്ബർ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

എന്തുകൊണ്ട് കൃഷ്ണകൃപ...

എന്തുകൊണ്ട് കൃഷ്ണകൃപ...

എന്തുകൊണ്ട് കൃഷ്ണൻ ?എന്റെ ചില ബന്ധുക്കൾക്ക് സംശയം, എന്തിനാണ് എന്റെ വീടിനു കൃഷ്ണ കൃപ എന്നു പേരിട്ടത് ?ഗുരുവായൂരിൽ എന്നെ കേറ്റുമോ എന്നൊക്കെ. ഞാൻ ഗീത പഠിക്കുമ്പോൾ മുസ്ലിമായ എനിക്ക് സംശയം, എനിക്ക് ഈ വിശ്വാസവുമായി എങ്ങിനെ മുന്നോട്ടു പോകാനാവും. അപ്പോഴാണ് ഭഗവാൻ പറയുന്നത് നീ കുല ധർമ്മം പാലിക്കണം അഥവാ നീ മുസ്ലിമായി തന്നെ ജീവിക്കണം.

കൃഷ്ണനെ വെറുക്കണോ...

കൃഷ്ണനെ വെറുക്കണോ...

ആരാരോട് പ്രാർത്ഥിച്ചാലും കേൾക്കേണ്ടത് ഞാനല്ലേ. ഇത്രയ്ക്കും വിശാലമായി ഈശ്വരത്വത്തെ വിശകലനം ചെയ്ത ഏതു ദേവനുണ്ട് ഭൂവിൽ, അലിഅക്ബറെ നീ മുസ്ലിമായി അല്ലാഹുവിനെ വിളിച്ചോ ഞാൻ നിന്റെ കൂടെയുണ്ട്... ഇങ്ങിനെ പറയുന്ന കൃഷ്ണനെ വെറുക്കാണോ?..

ഞാൻ പറയണോ...

ഞാൻ പറയണോ...

നീ എന്നെ മാത്രം വിശ്വസിക്കണം ഇല്ലെങ്കിൽ നരകത്തിൽ ഇടും എന്നു പറയുന്ന പ്രവാചകനെക്കാൾ ഈ കൃഷ്ണൻ എത്ര കണ്ടു മേൽ എന്നു ഞാൻ പറയണോ.... എനിക്ക് കൃഷ്ണന്റെ പതിനെട്ടാം അദ്ധ്യായത്തിലെ വാക്കുകൾ ഏറ്റവും ശ്രേഷ്ഠമായി തോന്നുന്നു അർജുനാ ഞാൻ പറയാനുള്ളത് പറഞ്ഞു നീ ഇതിനെ മനനം ചെയ്തു സ്വീകരിക്കാവുന്നത് സ്വീകരിക്കുക അല്ലാത്തത് തള്ളുക.

ഞാനുണ്ടെടോ നിന്റെ കൂടെ...

ഞാനുണ്ടെടോ നിന്റെ കൂടെ...

തള്ളാനൊന്നുമേ ഇല്ലെന്നു വ്യക്തം ഒരു നിർബന്ധവും ഇല്ല ഇത്തരത്തിൽ സംസാരിച്ച ഒരു ദൈവാംശത്തെ ലോകത്തു എവിടെയെയെങ്കിലും കാണിച്ചു തരാമോ, അതുകൊണ്ട് എനിക്ക് കൃഷ്ണൻ പ്രിയനാണ്.

എനിക്ക് പ്രിയമാണ്...

എനിക്ക് പ്രിയമാണ്...

ഒന്നുമില്ലാതെ ഞാൻ ക്ഷീണിതനായിരുന്നപ്പോൾ, വട്ടപൂജ്യമായിരുന്നപ്പോൾ, ഞാനുണ്ടെടോ നിന്റെ കൂടെ എന്നു പറഞ്ഞ് എന്റെ കൂടെ നിന്ന എന്റെ കൃഷ്ണൻ മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച കൃഷ്ണൻ ആകൃഷ്ണനോടൊപ്പമാണ് ഞാൻ മുസ്ലിമായി കൊണ്ട് തന്നെ... എന്റെ കൂടെയുണ്ടാകണം കൃഷ്ണ ഞാൻ നിന്നേ ഭജിക്കുവോളോം, നീ എന്നെ ലോകത്തെ സ്നേഹിക്കുവാനും, ആദരിക്കുവാനും പഠിപ്പിച്ചു, എനിക്ക് പ്രിയമാണ് നിന്റെ പ്രകൃതി, എനിക്ക് പ്രിയം തന്നെ നിന്റെ സർവവും.

English summary
director ali akbar's facebook post about lord krishna.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്