ഇസ്ലാം മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് സംവിധായകൻ അലി അക്ബർ, പുതിയ പേര് ഇങ്ങനെ
താനും കുടുംബവും ഇസ്ലാം മതം ഉപേക്ഷിക്കുന്നതായി സംവിധായകൻ അലി അക്ബർ. ഫേസ്ബുക്ക് ലൈവിലെത്തിയാണ് അലി അക്ബറിന്റെ പ്രഖ്യാപനം. കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് മരണപ്പെട്ട വാർത്തയ്ക്ക് ചിരിക്കുന്ന സ്മൈലി ഇട്ടവരോടുളള പ്രതിഷേധ സൂചകമായാണ് ഈ തീരുമാനം എന്നും അലി അക്ബർ പറയുന്നു.
ചിരിക്കുന്ന സ്മൈലി ഇട്ടവർക്കെതിരെ പ്രതികരിച്ചതിന് ഫേസ്ബുക്ക് തന്നെ 30 ദിവസത്തേക്ക് ബ്ലോക്ക് ചെയ്തുവെന്നും ഫേസ്ബുക്ക് തലപ്പത്ത് ജിഹാദികളാണെന്നും അലി അക്ബർ ആരോപിക്കുന്നു. പുതിയ പേരും അലി അക്ബർ പ്രഖ്യാപിച്ചിട്ടുണ്ട്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക്ഡ് ആണ്. നാം ആദരിക്കേണ്ടുന്ന വ്യക്തി അന്തരിച്ചപ്പോള്‍ സ്മൈലി ഇട്ട ഏതോ ഒരു മതത്തിനെ താന്‍ കുറ്റം പറഞ്ഞു. അതിന്റെ പേരില്‍ 30 ദിവസത്തേക്ക് തന്നെ ഫേസ്ബുക്ക് വിലക്കിയിരിക്കുകയാണ്. പ്രസിഡണ്ട് കഴിഞ്ഞാല്‍ അടുത്ത സ്ഥാനമുളള വ്യക്തി അപകടത്തില്‍ മരിച്ചപ്പോള്‍ സ്മൈലി ഇട്ടവര്‍ക്കെതിരെ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തനിക്ക് 30 ദിവസത്തെ ബാന്‍. കേരളം പഴയ കേരളമല്ല, മാറിയിരിക്കുന്നു.

പാകിസ്താനികളുടെ കൂടെ ചേര്‍ന്ന് രാജ്യത്തെ ദ്രോഹിക്കുന്ന ഒരു നാടായി കേരളം മാറിയിരിക്കുകയാണ്. ഏത് മതം ആണ് എന്ന് മനസ്സിലാക്കണമെങ്കില്‍ ചിരിക്കുന്ന ഇമോജി ഇട്ടവരുടെ മതം നോക്കിയാല്‍ മതി. ചില മതക്കാരുടെ കൈ വിരലുകള്‍ രാജ്യത്തിന് എതിരെ ചലിക്കുമ്പോള്‍ ചിലത് ചോദിക്കാനും പറയാനും അവകാശം ഒരു ഭാരത പൗരന് എന്ന നിലയില്‍ തനിക്കുണ്ട്. കേരളം എവിടെയാണ് ചെന്ന് നില്‍ക്കുന്നത്, ഇത് പിണറായി വിജയനോട് ചോദിക്കണം
കത്രീനയ്ക്ക് സ്വന്തമായി വിക്കി, വമ്പൻ ആഢംബര വിവാഹം, ചിത്രങ്ങൾ പുറത്ത്

പിണറായിയുടെ ഭരണത്തിന് കീഴില്‍ ഇത്രമാത്രം രാജ്യദ്രോഹികള്‍ ഇവിടെ വളരുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാതെ മൗനമായിട്ടിരിക്കുന്ന അവസ്ഥയാണ്. പത്ത് വോട്ടിന് വേണ്ടി അധികാരത്തിന് വേണ്ടി ചെരുപ്പ് നക്കുന്ന രാഷ്ട്രീയം. അതിനോട് തനിക്ക് യോജിക്കാന്‍ പറ്റില്ല. ഫേസ്ബുക്കിന്റെ ടോപ്പില്‍ ജിഹാദികള്‍ കൂട് കൂട്ടിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. താന്‍ അവര്‍ക്കെതിരെ സംസാരിച്ച് ഒരു മിനുട്ട് കഴിഞ്ഞപ്പോ അക്കൗണ്ട് ബ്ലോക്കായി.

ഞാന്‍ എന്റെ മതം ഉപേക്ഷിക്കുകയാണ്. താനോ തന്റെ കുടുംബമോ ഇനി ഈ മതത്തിനൊപ്പമില്ല. ഇനി തങ്ങള്‍ക്ക് മതമില്ല. മതമില്ലാത്ത ഭാരതീയ സംസ്ക്കാരത്തിന്റെ കൂടെ പോകാന്‍ തീരുമാനിച്ചു. ഇനി മതമില്ല, ധര്‍മ്മം മാത്രമേ ഉളളൂ. ജന്മം കൊണ്ട് കിട്ടിയ ഒരു ഉടുപ്പ് താന്‍ വലിച്ചെറിയുകയാണ്. ഇന്ത്യക്കെതിരെ ചിരിക്കുന്ന ഇമോജികളിട്ടവരോടുളള തന്റെ ഉത്തരമാണ്. താന്‍ ഇന്ന് മുതല്‍ മുസ്ലീം അല്ല. ഭാരതീയനാണ് . ഇമോജി ഇടുമ്പോള്‍ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതം താന്‍ ഉപേക്ഷിക്കുന്നു.

നാളെ തന്റെ തലയ്ക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എംഎല്‍എ വിലയിടാം. തനിക്ക് പേടിയില്ല. ഒരാളും ഒപ്പമുണ്ടാകില്ലെന്ന് അറിയാം. ചിലത് കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും. ആ പൊട്ടിത്തെറിക്ക് ഒരു രാജ്യത്ത് ഒരു പൗരന് സാധ്യത ഇല്ലെങ്കില്‍ ഉപേക്ഷിച്ച് പോകാം. ഏറി വന്നാല്‍ ജീവനെടുക്കാം. അപ്പോഴും ഹരേ രാമ ഹരേ കൃഷ്ണ എന്ന് പറയാനുളള തന്റേടം ആ ജനത കാണിക്കണം. ഹൈന്ദവ സംസ്ക്കാരം എന്നത് മതല്ല. അത് ലോകത്തിന് വെളിച്ചം നല്കുന്ന പ്രകാശമാണ്. അതിന്റെ കൂടെ നില്ക്കും

പേര് എന്നത് തിരിച്ചറിയാനുളള ഒരു വ്യവസ്ഥയാണ്. തന്നെ ഇഷ്ടമുളള പേര് വിളിക്കാം. ഇത് തന്റെ രണ്ട് ദിവസത്തെ വേദനയാണ്. അരുവിത്തറ എന്ന് പറയാന്‍ മടിക്കുന്ന ആളുകളെ കൊണ്ട് അത് പറയിപ്പിക്കണം. ഈരാറ്റുപേട്ടയില്‍ ഒലത്തിക്കളയും എന്ന് പറഞ്ഞാല്‍ അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ല. കുറച്ച് കാലമായി ഇത് സഹിക്കുന്നു. സംസ്ക്കാരത്തിന് ഒത്ത് ജീവിക്കാന്‍ സാധിക്കില്ലെങ്കില്‍, ഹലാല്‍ ഭക്ഷണം മാത്രമേ കിട്ടൂ എങ്കില്‍ ഇവിടം വിട്ട് പോകണം.

ഏത് ദൈവത്തിന്റെ നാടാണ് കേരളം. ഇത് അള്ളാഹുവിന്റെ നാടാണെന്ന് പറ. കുഞ്ഞുങ്ങളുടെ നെഞ്ചില്‍ ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ ഒട്ടിച്ചവരുടെ നാട്ടിലാണ് നമ്മള് ജീവിക്കുന്നത്. അയ്യപ്പനെ കാണണമെങ്കില്‍ പിണറായി വിജയന്റെ ഔദാര്യം വേണം. മറുവശത്ത് വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിന് ശേഷം വഴങ്ങിക്കൊടുത്തു. പ്രീണനം കണ്ട് കൊണ്ടിരിക്കുകയാണ്. മതേതരത്വം കുറേയായി. അതിന്റെ അപ്പുറത്തേക്ക് എത്തി.

നിങ്ങള്‍ക്ക് എന്നെ രാമസിംഹന് എന്ന് വിളിക്കാം. കേരളത്തില്‍ ആദ്യമായി സംസ്ക്കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിയാണ് രാഹസിംഹന്. നാളെ മുതല്‍ അലി അക്ബര്‍ രാമസിംഹനാണ്. സുഡാപ്പികള്‍ക്കും അത് വിളിക്കാം ഈ സംസ്ക്കാരത്തോട് ചേര്‍ന്ന് നിന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന് സ്മാരകമൊന്നും ഇല്ല. ഈ സംസ്ക്കാരത്തിന് മതമില്ല. ഇതൊരു ജീവിതചര്യയാണ്. അതുകൊണ്ട് ഒരു ഹിന്ദുവായിട്ട് ഇനി തങ്ങള്‍ ജീവിക്കും. ഇസ്ലാമിന്റെ വേരുകള്‍ ഇന്നത്തോടെ പിഴുതെറിയുകയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications