'ആ കേരളശ്രീ ഞാനല്ല'; കേരളശ്രീ പുരസ്‌കാരത്തിന് പിന്നാലെ അഭിനന്ദനപ്രവാഹം; അത് താനല്ലെന്ന് ഡോ ബിജു
തിരുവനന്തപുരം: കേരളത്തിന്റെ പ്രഥമ കേരളശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. എംടി വാസുദേവന്‍ നായര്‍ക്ക് കേരള ജ്യോതി പുരസ്‌കാരവും മമ്മൂട്ടി, ഓംചേരി. ടി മാധവ മേനോന്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരവും എംപി പരേമേശ്വരന്‍, ഡോ സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്ക് കേരളശ്രീ പുരസ്‌കാരവും ആണ് ലഭിച്ചത്.
എന്നാല്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഡോ. ബിജുവിനാണ് അഭിനന്ദന പ്രവാഹം.. അഭിനന്ദിച്ചുള്ള കോളുകള്‍ കൂടിയായതോടെ സംഭവത്തില്‍ ബിജു തന്നെ വിശദീകരണവുമായി എത്തി. കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ആളുകളും മാധ്യമങ്ങളും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്, കേരളശ്രീ ഞാൻ അല്ല എന്നാണ് ബിജു പറയുന്നത്.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

ആളുകളുടെയും മാധ്യമങ്ങളുടെയും വിളിയും അഭിനന്ദനങ്ങളും ഒട്ടേറെ വരുന്നുണ്ട് .
ആ കേരള ശ്രീ ഞാനല്ല എന്ന വിവരം അറിയിച്ചുകൊള്ളട്ടെ 😁അത് വേറെ ഒരു ഡോ ബിജു ആണ് , ശാസ്ത്രകാരൻ.ദേശീയ അവാർഡ് ഒക്കെ കുറെ തവണ കിട്ടിയിട്ടുണ്ടെന്നേ ഉള്ളൂ പക്ഷേ ഒരു സംസ്ഥാന പുരസ്കാരം പോലും ജീവിതത്തിൽ ഇതേവരെ കിട്ടിയിട്ടില്ലാത്ത ആളാണ് ..അപ്പോഴാ സംസ്ഥാനത്തിന്റെ കേരള ശ്രീ , എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. നിരവധിപേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ കമന്റിട്ടിരിക്കുന്നത്. പേര് ഒരുപോല ആയതിനാൽ ആണ് പുരസ്കാരം ഡോ ബിജുവിനാണ് കിട്ടിയതെന്ന് ആളുകൾ കരുതിയത്.

വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാം ആണ് കേരള പുരസ്‌കാരങ്ങള്‍. ഇന്നായിരുന്നു പ്രഖ്യാപനം.

എംടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വെക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണ് നല്‍കുന്നത്. പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടികെഎ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications