കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്? പൗരത്വ പ്രശ്നത്തിൽ മിണ്ടാത്ത താരങ്ങൾക്കെതിരെ കമൽ!

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ ആഴ്ചകളായി നടന്നുകൊണ്ടിരിക്കുകയാണ്. മലയാളം മുതല്‍ ബോളിവുഡ് വരെയുളള സിനിമാ മേഖലകളില്‍ നിന്ന് പ്രക്ഷോഭത്തിന് പിന്തുണയുമായി പതിവില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രമുഖര്‍ മുന്നോട്ട് വന്നു.

അമിത് ഷാ ചുമ്മാതങ്ങ് ഇറങ്ങിപ്പോകുന്നതല്ല, ബിജെപിക്ക് ഷാ നൽകിയത് സ്വപ്ന തുല്യമായ നേട്ടങ്ങൾ!അമിത് ഷാ ചുമ്മാതങ്ങ് ഇറങ്ങിപ്പോകുന്നതല്ല, ബിജെപിക്ക് ഷാ നൽകിയത് സ്വപ്ന തുല്യമായ നേട്ടങ്ങൾ!

മലയാളത്തില്‍ മമ്മൂട്ടി, പാര്‍വ്വതി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, നിമിഷ സജയന്‍, ഷെയിന്‍ നിഗം അടക്കമുളളവര്‍ പ്രതികരണവുമായി രംഗത്ത് വന്നു. എന്നാല്‍ മോഹന്‍ലാല്‍, ജയറാം, ദിലീപ് അടക്കമുളള സൂപ്പര്‍ താരങ്ങള്‍ ഇതുവരെ വാ തുറന്നിട്ടില്ല. മൗനം തുടരുന്ന സൂപ്പര്‍ താരങ്ങള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍.

മുതിർന്ന തലമുറയുടെ മൗനം

മുതിർന്ന തലമുറയുടെ മൗനം

കമലിന്റെ വാക്കുകൾ ഇങ്ങനെയാണ്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ പുതിയ തലമുറയില്‍പ്പെട്ട ചെറുപ്പക്കാരായ പലരും പ്രതികരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് വഴിയടക്കം പ്രതികരിച്ചിട്ടുണ്ട്. മുതിർന്ന തലമുറയുടെ മൗനമാണ് തന്നെ അത്ഭുതപ്പെടുത്തിയത്. ഈ വിഷയത്തിന്റെ ആഴം മനസ്സിലാകാഞ്ഞിട്ടാണോ അതോ നിസംഗതയാണോ എന്ന് തനിക്ക് അറിയില്ലെന്ന് കമല്‍ പറഞ്ഞു.

നിലപാടുകള്‍ തന്നെയാണ് പ്രശ്‌നം

നിലപാടുകള്‍ തന്നെയാണ് പ്രശ്‌നം

ഇനിയും ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അവര്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നാണ് തനിക്ക് അവരോട് ചോദിക്കാനുളളത്. അതല്ല നിസ്സംഗതയാണ് എങ്കില്‍ കാലം അവരെ ബോധ്യപ്പെടുത്തും അവര്‍ എവിടെ നില്‍ക്കുന്നു എന്നത്. നിലപാടുകള്‍ തന്നെയാണ് പ്രശ്‌നം. താന്‍ ഒരു വ്യക്തിയെ കുറിച്ച് മാത്രമല്ല പറയുന്നതെന്നും കമല്‍ പറഞ്ഞു.

നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റം

നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റം

പല വിഷയങ്ങളിലും ഇതുപോലുളള പ്രശ്‌നങ്ങളുണ്ടായപ്പോഴൊക്കെ നമ്മളീ നിശബ്ദത കണ്ടതാണ്. നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റം എന്നാണ് താന്‍ വിശ്വസിക്കുന്നത്. നിഷ്പക്ഷതയും നിശബ്ദതയും പല കാര്യങ്ങളിലും കുറ്റകരമാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടുതന്നെ ഇവരുടെ ഈ മൗനത്തില്‍ തനിക്ക് പ്രതിഷേധമുണ്ട്. അത് അവരുടെ ഇഷ്ടമായത് കൊണ്ട് പ്രത്യേകിച്ചൊന്നും അതേക്കുറിച്ച് പറയാനില്ല.

പൗരനെന്ന ബോധം ഉണ്ടാവണം

പൗരനെന്ന ബോധം ഉണ്ടാവണം

നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന പൗരന്മാരാണ്. പൗരനെന്ന ബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് കല. സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു മേഖലയുടെ പ്രതിനിധി എന്ന നിലയില്‍ നമുക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ട്. സിനിമാക്കാര്‍ പറയുന്നുണ്ട് പ്രേക്ഷകരാണ് തങ്ങളുടെ സിനിമ വിജയിപ്പിക്കുന്നത് എന്ന്.

Recommended Video

cmsvideo
Show Your Degree First, Prakash Raj Asks Prime Minister | Oneindia Malayalam
വിഷമിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല

വിഷമിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല

അങ്ങനെ പണം തന്ന് മാത്രമല്ല സമൂഹം നമ്മളെ സംരക്ഷിക്കുന്നത്. സമൂഹം നമുക്ക് ഒരുപാട് സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ വ്യക്തിത്വവും സ്വത്വവുമെല്ലാം ഈ സമൂഹത്തിന്റെ സംഭാവനയാണ്. നമ്മുടെ കലാപ്രവര്‍ത്തനം പോലും സമൂഹം നല്‍കിയിട്ടുളള വലിയ അംഗീകാരമാണ്. അതിനെ തിരിച്ചറിയാതെ പോവുകയാണ് എന്നാണ് തോന്നുന്നത്. അതിലിപ്പോ വിഷമിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ലെന്നും കമല്‍ പറഞ്ഞു.

English summary
Director Kamal against actors who prefer silence about CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X