Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ ഭീഷണിയ്ക്ക് രജനീകാന്ത് വഴങ്ങരുതെന്ന് കമല്‍

തിരുവനന്തപുരം: ടിപ്പു സുല്‍ത്താന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കരുതെന്ന ബിജെപിയുടെ ഭീഷണിയ്ക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകന്‍ കമല്‍. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കരുതെന്ന് രജനീകാന്തിനോട് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്ത് രാഷ്ട്രീയ സംഘടനകളുടെ ഭീഷണിയ്ക്ക് വഴങ്ങരുതെന്ന് കമല്‍ അഭിപ്രായപ്പെട്ടത്. കലാകാരന്‍ ഒരു സമുദായത്തിന്റെ മാത്രം സ്വത്തല്ലെന്ന് നടി വാണി വിശ്വനാഥും അഭിപ്രായപ്പെട്ടു.

ഭീഷണികള്‍ക്ക് വഴങ്ങാതെ ധൈര്യപൂര്‍വ്വം ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ രജനീകാന്ത് തയ്യാറാകണമെന്നും കമല്‍ പറഞ്ഞു. ഇന്ത്യന്‍ പൊതു സമൂഹവും സിനിമ-സാംസ്‌ക്കാരിക പ്രവര്‍ത്തകപും രജനിയ്ക്ക് പിന്തുണ നല്‍കണമെന്നും കമല്‍ പറയുകയുണ്ടായി.

Kamal

തമിഴ് വിരുദ്ധനായിരുന്ന ടിപ്പുവിന്റെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍മാര്‍ അഭിനയിക്കരുതെന്നാണ് ബിജെപിയുടെ ആവശ്യം. ഹിന്ദുക്കളെ ഉപദ്രവിച്ച ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നും അദ്ദേഹത്തെ പുകഴ്ത്തുന്ന സിനിമ ചരിത്രത്തെ വളച്ചൊടിയ്ക്കലായിരിയ്ക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു. കന്നഡ നിര്‍മ്മാതാവായ അശോക് ഖെനിയാണ് ടിപ്പു സുല്‍ത്താന്റെ കഥ പ്രമേയമാക്കി സിനിമയെടുക്കാന്‍ രജനീകാന്തിനെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+