തോക്ക് ചൂണ്ടി ഷൂട്ടിങ് നിര്‍ത്തിച്ച് കേണല്‍: വട്ടം പിടിച്ച് നിന്ന ദിലീപ്: അനുഭവങ്ങളുമായി ലാല്‍ ജോസ്
യാത്രകളോട് എറെ ഇഷ്ടമുള്ള വ്യക്തിയാണ് സംവിധായകനായ ലാല്‍ ജോസ്. കൊച്ചിയില്‍ നിന്നും കാര്‍ മാര്‍ഗ്ഗം ലണ്ടനിലെത്തിയ ആദ്യ സംഘത്തിലെ രണ്ട് പേരില്‍ ഒരാളായിരുന്നു ലാല്‍ ജോസ്. മൂന്ന് പേരായി തുടങ്ങിയ ആ യാത്ര പൂര്‍ത്തീകരിക്കുമ്പോള്‍ ലാല്‍ ജോസിനൊപ്പം ഉണ്ടായിരുന്നത് സുരേഷ് ജോസഫായിരുന്നു. ഓട്ടോ ജേര്‍ണലിസ്റ്റ് ആയ ബൈജു എന്‍ നായരും സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പാതിവഴിയില്‍ നിന്നും തെറ്റിപ്പിരിയുകയായിരുന്നു.
സന്തോഷ് ജോര്‍ജ് കുളങ്ങരുമായി ലാല്‍ ജോസ് നടത്തിയ ട്രാന്‍സ് സൈബീരിയന്‍ യാത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെടുത്തി നടത്തിയ യാത്രയിലേയും ഷൂട്ടിങ് സമയത്തേയും രസകരമായ അനുഭവങ്ങള്‍ വനിതയില്‍ എഴുതിയ ലേഖനത്തില്‍ തുറന്ന് പറയുകയാണ് ലാല്‍ ജോസ്.

ആയുഷ്കാലം എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുമ്പോഴുണ്ടായ അനുഭവമാണ് സംവിധായകന്‍ ഓര്‍ത്തെടുക്കുന്നത്. ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് എറണാകുളത്ത് ആയിരുന്നെങ്കിലും ക്ലൈമാക്സ് ഭാഗം ഷൂട്ട് ചെയ്തത് ചെന്നൈയിലായിരുന്നു. പ്രൗഢഗംഭീരവും അതേസമയം തന്നെ ഉപേക്ഷിക്കപ്പെട്ടതുമായ സെമിത്തേരിയായിരുന്നു ലൊക്കേഷന്‍ എന്നും അദ്ദേഹം പറയുന്നു.

പകല്‍ സമയത്ത് പോലും ആളുകള്‍ കയറാന്‍ മടിക്കുന്ന ആ കുഴിമാടങ്ങള്‍ക്ക് മുകളിലായിരുന്നു അന്ന് സഹപ്രവര്‍ത്തകരില്‍ പലരും വിശ്രമിച്ചത്. അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. ചിലഭാഗങ്ങള്‍ ഷോളവാരത്തെ ഉപേക്ഷിക്കപ്പെട്ട റണ്‍വേകള്‍ ഉള്ള പറമ്പിലും ചിത്രീകരിച്ചു. ജയന്‍ അപകടത്തില്‍പ്പെട്ട് മരിച്ച സ്ഥലമാണ് അത്. ഏറെ ശ്രമകരമായിരുന്നു അവിടുത്തെ ചിത്രീകരണം.

ഡ്യൂപ്പുകള്‍ വരാത്തിനാല്‍ ചിത്രീകരണത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞ ആ ഉത്തരവാദിത്തത്തിന് ഞാനും അക്കു അക്ബറും നിയ്ക്തരായി. ജീവന്‍ പോകുന്ന തരത്തിലാണ് ആ ചിത്രീകരണം എന്ന് മുന്നൂ പേര്‍ക്കും മനസ്സിലായെങ്കിലും ആരും പിന്‍മാറിയില്ല. ജീപ്പും ഓട്ടോറിക്ഷയും ഒക്കെയുള്ള ആ ചിത്രീകരണത്തില്‍ എന്‍റെ കൈ പിടിച്ചായിരുന്നു ദിലീപും അക്കു അക്ബറും നിന്നത്. വീണാല്‍ എന്നേയും കൊണ്ട് പോവുകയുള്ള എന്ന മട്ടിലായിരുന്നു അവരുടെ പിടുത്തം.

ഇതിനിടയിലാണ് പ്രൊപ്പല്ലറില്‍ നിന്ന് കാറ്റടിപ്പിക്കുന്നത്. ഇതോടെ കുന്തിരിക്കപ്പുക നിറഞ്ഞ് കണ്ണ് തുറക്കാന്‍ പറ്റാതായി. ആ നിമിഷം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കയ്യും കാലും വിറക്കും. ജീവന്‍ കയ്യില്‍ പിടിച്ചാണ് ആ സ്വീക്വന്‍സ് പൂര്‍ത്തീകരിച്ചത്. അടയാര്‍ ബീച്ചിലും ഇതിന് സമാനമായ ഒരു സംഭവമുണ്ടായി. രാത്രിയില്‍ ഷൂട്ടിങ് നടക്കുന്നതിനിടെ ഒരു വൃദ്ധന്‍ സ്റ്റോപ്പ് ദ ഷൂട്ടിങ് എന്നാക്രോശിച്ച് തോക്കുമായി ഞങ്ങള്‍ക്ക് നേരെ നടന്നടുക്കുകയായിരുന്നെന്നും ലാല്‍ ജോസ് എഴുതുന്നു.

അയാളുടെ കൂടെ പൊക്കമുള്ള ഒരു നായയും ഉണ്ടായിരുന്നു. റിട്ടയേഢ് കേണലോ മറ്റോ ആയിരുന്നു അദ്ദേഹം. ഷൂട്ടിങ്ങിനായി ഞങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്ററിന്‍റെ ശബ്ദം കാരണം ഉറക്കം നഷ്ടപ്പെടതിനെ തുടര്‍ന്ന് ഫ്ലാറ്റില്‍ നിന്നും ഇറങ്ങി വന്നതായിരുന്നു. തുടര്‍ന്ന് കമല്‍ സാറും അദ്ദേഹവുമായി വലിയ വാക്കേറ്റം ഉണ്ടായിരുന്നു. കമല്‍ സര്‍ ശബ്ദം ഉയര്‍ത്തുമ്പോഴെല്ലാം അയാളുടെ കയ്യിലെ പട്ടി മുരളുന്നുണ്ടായിരുന്നു. അത് കേള്‍ക്കുമ്പോള്‍ കമല്‍ സാര്‍ ശബ്ദം താഴ്ത്തും. വീണ്ടും ശബ്ദം ഉയരുമ്പോള്‍ നായ മുരളും. അപ്പോള്‍ കമൽസാറിന്റെ സകല നിയന്ത്രണവും തെറ്റി. '' ലാലൂ, ഈ നായയെ പിടിച്ച് എങ്ങോട്ടേലും കൊണ്ടു പോകുന്നുണ്ടോ...'' എന്ന് എന്നോട് വിളിച്ച് പറഞ്ഞെന്നും ലാല്‍ ജോസ് എഴുതുന്നു.

അത്രയും വലിയ ഒരു നായയെ ഞാന്‍ പിടിച്ച് കെട്ടണം. എന്നാല്‍ നായയെ ഒന്ന് നോക്കാന്‍ പോലും ധൈര്യമില്ലാതെ നില്‍ക്കുകയായിരുന്നു ഞാന്‍. കമല്‍ സാര്‍ കാല്‍പാദം കൊണ്ട് മണല്‍ കോരിയെടുത്ത് നായയുടെ കണ്ണിലേക്ക് എറിഞ്ഞതിനാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല. അത്തരത്തിലൊരു പ്രത്യാക്രമണം നായ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അത് വാലും ചുരുട്ടി ഓടി. സിനിമയ്ക്ക് വേണ്ടിയുള്ള യാത്രകളില്‍ ഇത്തരത്തില്‍ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ലാല്‍ ജോസ് പറയുന്നു.

ഇത്തരത്തില്‍ ഒന്നാണ് വിവാഹ ശേഷം ഭാര്യ ലീനയുമായി നടത്തിയ ആദ്യ യാത്ര. വേളാങ്കണ്ണിയിലേക്കായിരുന്നു അത്. നിരവധി ബസുകള്‍ കയറി ഇറങ്ങിയായിരുന്നു അന്നത്തെ യാത്ര. അന്ന് അത് വളരെ ബുദ്ധിമുട്ടേറിയതായി തോന്നിയെങ്കിലും ഇന്ന് അതേ കുറിച്ച് ഒര്‍ക്കുമ്പോള്‍ പ്രത്യേക രസമുണ്ട്. മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ മമ്മൂട്ടി വരുന്ന രംഗം ചിത്രീകരിച്ചത് ഈ ഓര്‍മ്മയിലാണ്.

വിവാഹം കഴിഞ്ഞെങ്കിലും ഞങ്ങളെ കണ്ണാല്‍ എവിടെ നിന്നോ ഒളിച്ചോടി വന്നവരാണെന്നേ പറയുകയുള്ളു. കൂടെ ഉണ്ടായിരുന്നു സുഹൃത്ത് ബാലനും ഭാര്യ സുമയുമായിരുന്നു എന്‍റെ ധൈര്യം. റെയ്ഡ് ഉണ്ടായാല്‍ തെളിവ് കാണിക്കാന്‍ ഞാന്‍ കെട്ടിയ താലി മാത്രമേയ കയ്യിലുള്ളു. ഞങ്ങളുടെ വിവാഹ ഫോട്ടോകളുടെ ചെറിയ ആല്‍ബം ലീന കയ്യില്‍ കരുതിയിരുന്നു. അപ്പോള്‍ എന്നേക്കാള്‍ ബുദ്ധി അവര്‍ക്കുണ്ടെന്ന് ബോധ്യമായി. ഭാഗ്യത്തിന് ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല.

അന്ന് ഞങ്ങള്‍ വേളാങ്കണ്ണി പള്ളിയിലും ബീച്ചിലുമൊക്കെ ഏറെ നേരം ചിലവഴിച്ചു. വലിയ ആര്‍ഭാടങ്ങള്‍ക്കുള്ള പണം കയ്യിലുണ്ടായിരുന്നില്ല. എങ്കിലും ആ യാത്ര എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതാണ്. യാത്രകള്‍ക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്. കൂടുതല്‍ സുഖമുള്ള യാത്രയില്‍ ഒരു പക്ഷെ രസകരമായ അനുഭവങ്ങള്‍ കുറവായിരിക്കും. അന്ന് വേളാങ്കണ്ണിയിലേക്ക് കാര്‍ വിളിച്ച് പോകാന്‍ സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. എന്നാല്‍ ആ യാത്രയില്‍ കണ്ട കാര്യങ്ങള്‍ തന്‍റെ സിനിമയില്‍ ഉപയോഗിക്കപ്പെട്ടെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്












Click it and Unblock the Notifications