കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംസ്‌കാര്‍ ഭാരതി സെമിനാറില്‍ ഞാന്‍ ഒരു 'പുഴു'വിനെയും കണ്ടില്ല'; പരിഹാസവുമായി മേജര്‍ രവി

Google Oneindia Malayalam News

കൊച്ചി: മമ്മൂട്ടിയും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ പുഴു എന്ന ചിത്രം ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയുടെ അഭിനയത്തിലും റത്തീനയുടെ സംവിധാന മികവിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യമായി ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും പുഴുവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി.

1

സിനിമയ്‌ക്കെതിരെ വലതുരാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ പങ്കുവച്ച വിമര്‍ശന കുറിപ്പിന് താഴെയാണ് മേജര്‍ രവിയുടെ പരിഹാസ കമന്റ്. എഴുത്തിനോട് പൂര്‍ണമായി യോജിക്കുന്നെന്ന് പറഞ്ഞ, മേജര്‍ രവി, താന്‍ ബോംബെയില്‍ സംസ്‌കാര്‍ ഭാരതി സെമിനാറിലാണെന്നും ഒരു പുഴുവിനെയും കണ്ടില്ലെന്ന് മേജര്‍ രവി പറഞ്ഞു. സംസ്‌കാര്‍ ഭാരതിയും മുംബൈ യൂണിവേഴ്‌സിറ്റി അക്കാദമി ഓഫ് തീയേറ്റര്‍ ആര്‍ട്ട്‌സും ഐ ജി എന്‍ സി എയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

2

ചിത്രത്തിനെതിരെ വിമര്‍ശനവുമായി നേരത്തെ രാഹുല്‍ ഈശ്വറും രംഗത്തെത്തിയിരുന്നു. ബ്രാഹ്മണ സമുദായത്തെ മോശക്കാരാക്കാനുള്ള സ്ഥാപിത താല്‍പര്യം ചിത്രത്തിന് പിന്നിലുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിയും പാര്‍വതിയും മികച്ച പ്രകടനം കാഴ്ചവച്ചെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

3

കൂടാതെ ചിത്രത്തില്‍ പിന്നാക്ക ജാതി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ടന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. ജാതി അധിക്ഷേപത്തിനെതിരെ കുട്ടപ്പന്‍ എന്ന കഥാപാത്രം പ്രതികരിക്കുന്ന സീനാണ് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടിയത്.

4

കുട്ടപ്പന്‍ എന്ന കഥാപാത്രത്തിന്റെയും പാര്‍വതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്പോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗമാണെന്നും നമ്മള്‍ മറക്കരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

5

ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്‌സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്‌സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയില്‍ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

English summary
Director Major Ravi has come out with a critique against New Mammootty Movie Puzhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X