ആ പൃഥിരാജ് ചിത്രം മുടക്കിയത് അമ്മ സംഘടന; അന്ന് ഞാന്‍ ബലിയാടായി: പ്രിയനന്ദനന്‍ വെളിപ്പെടുത്തുന്നു
തിരുവനന്തപുരം: മലയാള സിനിമ രംഗത്തെ താരസംഘടനയായ അമ്മ (എ.ഐ.എം.ഐ.എം)ക്കെതിരെ പല കാലഘട്ടങ്ങളില്‍ പലരും നിശിതമായ വിമർശനം ഉയർത്തി രംഗത്തി വന്നിരുന്നു. സുരേഷ് ഗോപി, തിലകന്‍ തുടങ്ങിയവർ ഉദാഹരണങ്ങളാണ്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിന് അനുകൂലമായി സ്വാകരിച്ച നിലപാടിനെ തുടർന്ന് ഒരുവിഭാഗം നടിമാർ സംഘടനയില്‍ നിന്നും പുറത്ത് പോവുകയും ചെയ്തു.
ചിലർ ഇപ്പോഴും സംഘടനയ്ക്ക് അകത്ത് ഇരുന്നും വിമർശനങ്ങള്‍ തുടരുന്നുമുണ്ട്. ഇതിനിടയിലാണ് അമ്മയുടെ കർശനമായ നിലപാട് കാരണം തന്റെ ഒരു സിനിമ മുടങ്ങിപ്പോയ അനുഭവം പങ്കുവെച്ച് ദേശീയ അവാർഡ് ജേതാവായ സംവിധായകന്‍ പ്രിയനന്ദന്‍ രംഗത്ത് എത്തുന്നത്.

താന്‍ സംവിധാനം ചെയ്യാനിരുന്നു ‘അത് മന്ദാര പൂവല്ല' എന്ന സിനിമ നടക്കാതെ പോയത് താര സംഘടനയായ അമ്മ കാരണമാണെന്നാണ് പ്രിയനന്ദന്‍ വ്യക്തമാക്കുന്നത്. പൃഥിരാജിന കേന്ദ്രകഥാപാത്രമാക്കിയായിരുന്നു അത് മന്ദാര പൂവല്ല എന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ അന്ന് താരസംഘട പൃഥിരാജിന് എതിരായിരുന്നു. പക്ഷെ അതില്‍ ഞാനാണ് ബലിയാടായതെന്നും പ്രിയനന്ദന്‍ വ്യക്തമാക്കുന്നു.

മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഞാന്‍ സംവിധാനം ചെയ്യാനിരുന്ന രണ്ടാമത്തെ സിനിമയായിരുന്നു അത്. മറ്റ് ഏത് താരങ്ങളില്ലെങ്കിലും രാജു മാത്രം മതി ആ സിനിമ ചെയ്യാം എന്ന് എനിക്കുണ്ടായിരുന്നു. എന്നാല്‍ അന്ന് സാമ്പത്തികപരമായി നിസ്സഹായനായിരുന്നു. അതുകൊണ്ടാണ് ആ സിനിമ നടക്കാതെ പോയതെന്നും പ്രിയനന്ദനന്‍ പറയുന്നു.

പക്ഷെ കാലം പലതും തെളിയിച്ചു. അന്ന് പൃഥിരാജിനെ തള്ളിപ്പറഞ്ഞവർ തന്നെയല്ലേ ഇന്ന് അദ്ദേഹത്തിന്റെ ഒപ്പമുള്ളത്. നമ്മൾ ഛർദിച്ച കഥകൾ വീണ്ടും പറഞ്ഞു വെറുതെ എന്തിനാ നേരം കളയുന്നത്. അതുകൊണ്ടു അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. രു സ്ത്രീയുടെ ഗംഭീര പ്രണയകഥ ആയിരുന്നു അത്. നടന്നിരുന്നെങ്കിൽ വളരെ വ്യത്യസ്തമായ ഒരു സിനിമ ആകുമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എനിക്ക് രാഷ്ട്രീയമുണ്ട് നിലപാടുണ്ട് എന്നുപറയുന്നവരെ നമുക്ക് വിശ്വസിക്കാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രാഷ്ട്രീയമില്ല എന്ന് പറയുന്നവരെ ഒരു പരിധിവരെ അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളവരുമായി നല്ല സൌഹൃദമാണ് തനിക്കുള്ളത്. ആശയപരമായ വിയോജിപ്പുകളുണ്ട്. എന്നാല്‍ വ്യക്തിപരമായി ആരോടും വിയോജിപ്പില്ല.

പക്ഷേ പലരും വ്യക്തിപരമായ വിയോജിപ്പ് ഉണ്ടാക്കുമ്പോൾ അക്രമിക്കുന്നു. ആക്രമിച്ചതുകൊണ്ട് ഒന്നും ആരെയും തകർക്കാനാവില്ല. ശാസ്ത്രബോധത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആധുനികതയിൽ വിശ്വസിക്കുന്ന ആളാണ്. സയൻസിനെ എതിർക്കുന്നത് ഒരു വിവരമില്ലായ്മയാണ്. ദൈവത്തിന് എവിടെയാണ് കക്ഷി രാഷ്ട്രീയമുള്ളതെന്ന് ചോദിക്കുന്ന പ്രിയനന്ദനന്‍ തനിക്ക് ഏറ്റവും ഇഷ്ടം ശിവനേയാണെന്നും വ്യക്തമാക്കുന്നു.

വീട്ടിൽ വല്ലച്ചിറ ഭഗവതിയുടെ പറ വരാറുണ്ട്.. എല്ലാ ഉത്സവങ്ങളോടും താല്പര്യം ഉണ്ട്. ഉത്സവം ഒരു നാടിന്റെ സംസ്കാരമാണ്. ദൈവം എന്ന് പറയുന്നത് എനിക്ക് സ്നഹേമാണ്. സ്ഥിരമായിട്ടല്ലെങ്കിലും ക്ഷേത്രത്തില്‍ പോകുന്ന ഒരാളാണ് ഞാന്‍. അതിന് ഇഷ്ടമുള്ള ആളുമാണ് ഞാന്‍. ശിവനേയാണ് കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ മറ്റൊന്നും നല്ലതല്ല എന്ന് അർത്ഥമില്ല. ജാതി-മത-രാഷ്ട്രീയമുള്ളയാളാണ് ദൈവം എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും പ്രിയനന്ദന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications