കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസില്‍ അടിമുടി വഴിത്തിരിവ്. ദിലീപിന്റെ മാനേജറെയും സംവിധായകന്‍ റാഫിയെയും ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയിരിക്കുകയാണ്. നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘം തേടുന്നത്.

മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും റാഫി അടക്കമുള്ളവരോട് ചോദിച്ചറിയാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പള്‍സര്‍ സുനിയുടെ അമ്മ ഇന്ന് രഹസ്യ മൊഴിയും നല്‍കി. കേസില്‍ വന്‍ ട്വിസ്റ്റാണ് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഇതിനിടെ സുപ്രീം കോടതി തള്ളുകയും ചെയ്തു.

1

സംവിധായകന്‍ റാഫി അപ്രതീക്ഷിതമായിട്ടാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. അദ്ദേഹത്തെ വിളിച്ച് വരുത്തുമെന്ന സൂചന പോലുമില്ലായിരുന്നു. എന്നാല്‍ ബാലചന്ദ്രകുമാറിന്‌റെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി റാഫിയില്‍ നിന്ന് അറിയാനുണ്ടെന്നാണ് സൂചന. ബാലചന്ദ്രകുമാറിന്റെ സിനിമയുടെ തിരക്കഥയുടെ സഹായിയായിരുന്നു റാഫി. ദിലീപിനെ വെച്ച് ബാലചന്ദ്രകുമാര്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഈ വോയ്‌സ് ക്ലിപ്പിലെ ശബ്ദം തിരിച്ചറിയാന്‍ കൂടിയാണ് റാഫിയെ വിളിപ്പിച്ചത്. റാഫിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് അതും കൂടി ഉള്‍പ്പെടുത്തി ദിലീപിനെ ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് പ്ലാനുണ്ട്.

2

ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ മാനേജറെ കൂടി വിളിച്ച് വരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനും സഹോദരന്‍ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. നേരത്തെ ദിലീപിന്റെ നിര്‍മാണ കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ ചില തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. സംവിധായകന്‍ അരുണ്‍ ഗോപിയെയും ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തി. ദിലീപ് ചിത്രം രാമലീലയുടെ സംവിധായകനാണ് അദ്ദേഹം. കളമശ്ശേരിയിലെ ഓഫീസിലേക്കാണ് അരുണ്‍ ഗോപിയെ വിളിപ്പിച്ചത്.

3

ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് അരുണ്‍ ഗോപിയെ വിളിച്ചുവരുത്തിയിരിക്കുന്നത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. വധിക്കാനുള്ള ഗൂഢാലോചനക്കസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നത്. ഇതിലൂടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട് ടിവി പറയുന്നു.

4

സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായിട്ടാണ് കണ്ടെത്തല്‍. ഇതിന് ഉറപ്പ് നല്‍കുന്ന തരത്തില്‍ പണമിടപാടുകളുടെ വിവരങ്ങള്‍ അടക്കം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പ്രമുഖ അഭിഭാഷകന്റെ ഇടപെടലും പോലീസ് പരിശോധിക്കുന്നുണ്ട്. അഭിഭാഷകന്‍ മുഖേന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് വിലയിരുത്തല്‍. വിഐപി എന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ലാത്ത ശരത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ഹാജരാവാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തനിക്കറിയാവുന്ന കാര്യഹ്ങളെല്ലാം പറയാമെന്ന് ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

5

അതേസമയം ബാലചന്ദ്രകുമാര്‍ സിനിമയില്‍ നിന്ന് പിന്മാറുന്നത് അറിയിച്ചിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. സിനിമ നീണ്ടുപോകുന്നത് അദ്ദേഹത്തിന് വിഷമമുണ്ടാക്കിയെന്ന് റാഫി വ്യക്തമാക്കി. ഇതോടെ താനാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്ന ദിലീപിന്റെ വാദവും പൊളിഞ്ഞു. താന്‍ സ്വമേധയാ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് റാഫിയുടെ മൊഴി. തന്റെ പക്കല്‍ നിന്ന് പത്ത് ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ വാങ്ങിയിരുന്നുവെന്നും, ജാമ്യം റദ്ദാക്കുമെന്ന കാരണം അടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് കാരണമെന്നും ദിലീപ് പറഞ്ഞു.

6

റാഫി സിനിമാ മേഖലയില്‍ പരിചയസമ്പത്തുള്ളത് കൊണ്ടും ദിലീപിന്റെ അടുത്ത സുഹൃത്തായത് കൊണ്ടും തിരക്കഥ എഡിറ്റ് ചെയ്യാനായി ഏല്‍പ്പിച്ചത് റാഫിയെയായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് റാഫിയെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്. നേരത്തെ അന്തരിച്ച സംവിധായകന്‍ സച്ചിയെയായിരുന്നു തിരക്കഥയിലെ തിരുത്തലിനായി ഏല്‍പ്പിച്ചത്. മറ്റ് രണ്ട് സിനിമകള്‍ ചെയ്യുന്നതിനാല്‍ അദ്ദേഹം അത് മറ്റ് രണ്ട് പേരെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ താല്‍പര്യമില്ലാതിരുന്നതോടെ താന്‍ ഇക്കാര്യം ദിലീപിനെ അറിയിച്ചിരുന്നു. ദിലീപ് ഇടപെട്ടാണ് തിരക്കഥ റാഫിക്ക് നല്‍കിയതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. പിന്നീടാണ് ദിലീപ് സിനിമയില്‍ നിന്ന് പിന്മാറിയത്.

7

പള്‍സര്‍ സുനിയുടെ അമ്മയും ഇന്ന് മൊഴി നല്‍കാനായി എത്തിയിട്ടുണ്ട്. സുനി എല്ലാ കാര്യങ്ങളും പുറം ലോകത്തോട് പറയും. ചെയ്ത് പോയ കാര്യങ്ങളില്‍ സുനിലിന് കുറ്റബോധമുണ്ട്. ദിലീപിന്റെ വാക്കില്‍ താന്‍ പെട്ടുപോയി എന്നാണ് സുനി പറഞ്ഞതെന്നും അമ്മ ശോഭന വ്യക്തമാക്കി. ദിലീപ് അടക്കം അഞ്ച് പ്രതികളുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും ശേഖരിക്കും. ഒരാഴ്ച്ചത്തെ ഫോണ്‍ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികള്‍ ഉള്‍പ്പെടെ ഇവര്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്നും അന്വേഷിക്കും. ഇതിലൂടെ കൂടുതല്‍ തെളിവ് കണ്ടെത്താനാവുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ ദിവസം തന്നെ സൂരജ്, ബൈജു, അപ്പു, എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

8

അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാനായി അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് ദൃശ്യങ്ങള്‍ കൊണ്ടുവന്ന്, എല്ലാവരും അത് കാണുന്നത്. എട്ട് ക്ലിപ്പുകളുണ്ടെന്നാണ് മനസ്സിലായത്. അത് കണ്ട ശേഷമാണ് ടാബ് കാവ്യയുടെ കൈയ്യില്‍ കൊടുത്ത് സൂക്ഷിച്ച് വെക്കണമെന്ന അര്‍ത്ഥത്തില്‍ വീടിനുള്ളിലേക്ക് കൊടുത്ത് വിട്ടത്. കാവ്യ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവിടെയില്ലായിരുന്നു. സംസാരത്തിനിടയിലാണ് കാവ്യ വന്ന് പോയത്. കാവ്യക്ക് ആ ടാബിനുള്ളില്‍ എന്തായിരുന്നുവെന്ന് അറിയുമോ എന്ന് അറിയില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Recommended Video

cmsvideo
മാഡം ജയിലിൽ പോകാതിരിക്കാനാണ് ദിലീപിന്റെ ഈ പെടാപ്പാട് | Oneindia Malayalam

പ്രിയങ്കയുടെ വാടക ഗര്‍ഭധാരണം വിവാദത്തില്‍, അമ്മമാര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാവുകയെന്ന് തസ്ലീമപ്രിയങ്കയുടെ വാടക ഗര്‍ഭധാരണം വിവാദത്തില്‍, അമ്മമാര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാവുകയെന്ന് തസ്ലീമ

English summary
director rafi arrives in crime branch office for questioning, actor dileep's manager also summoned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X