Get Updates
Get notified of breaking news, exclusive insights, and must-see stories!

'എവിടെ പോയാലും ലഹരിയാണ്, ടിനി ടോം മകനില്‍ വിശ്വാസം അര്‍പ്പിക്കണം'; രഞ്ജന്‍ പ്രമോദ്

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ടിനി ടോം നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. ലഹരി പേടിച്ച് സിനിമയില്‍ മാത്രമല്ല, സ്‌കൂളിലും അയക്കാന്‍ പറ്റില്ല. മകനെ ടിനി ടോം വീട്ടിലെ മുറിയില്‍ അടച്ചിടണം. പുറത്തേക്ക് വിട്ടാല്‍ ലഹരിയാണ്. എവിടെ പോയാലും ലഹരിയാണ്. മകനെ പറഞ്ഞ് മനസിലാക്കണം. ഇത് ചെയ്യാന്‍ പാടില്ലെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു.

ഇതോടൊപ്പം മകനില്‍ അല്‍പം വിശ്വാസം അര്‍പ്പിക്കണം. അരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ വായിലിട്ടാല്‍ കഴിക്കുന്ന പൊട്ടനല്ല മകന്‍ എന്ന് അംഗീകരിക്കണം. അവന് വെളിവുണ്ടെന്നും അവന്‍ പശുവല്ല, കയറിട്ട് വലിക്കാനെന്നും ടിനി ടോം മനസിലാക്കണമെന്നും അക്കാര്യം മാത്രമാണ് ഇതില്‍ പറയാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ranjan pramod

ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ നിസഹകരണം സിനിമ സംഘടനകള്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനും രഞ്ജന്‍ പ്രമോദ് പ്രതികരിച്ചു. നമ്മള്‍ വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പ്രതികരിക്കുക. അയാളുടെ ലൈഫ് സ്റ്റൈല്‍ നമുക്ക് അറിയാം. അതിനാല്‍ ആവശ്യമുണ്ടെങ്കില്‍ അയാളെ ഉപയോഗിക്കാം. അതിന് നിസഹരണം എന്നൊക്കെ ഉറക്കെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു.

സിനിമ എടുക്കാന്‍ കോടികള്‍ മുടക്കുന്ന വ്യക്തി അയാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൃത്യ സമയത്ത് വരുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാത്തത് തെറ്റാണ്. അവിടെ ഉപയോഗിക്കേണ്ടത് കോമണ്‍സെന്‍സ് ആണെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു. രഞ്ജന്‍ പ്രമോദിന്റെ ഏറ്റവും പുതിയ ചിത്രം ഒ ബേബിയുടെ പ്രമോഷനിടെയാണ് അദ്ദേഹം ഇതേ കുറിച്ച് പ്രതികരിച്ചത്.

അടുത്തിടെ ടിനി ടോം ഒരു പരിപാടിയില്‍ മകനെ സിനിമയില്‍ അഭിനയിപ്പിക്കാത്തതിന്റെ കാരണത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ലഹരി ഉപയോഗം പേടിച്ചാണ് മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാത്തതെന്നാണ് ടിനി ടോം പറഞ്ഞത്. കൂടാതെ മലയാള സിനിമയില്‍ അഭിനയിക്കുന്ന ഒരു നടന്റെ പല്ലുകള്‍ മുഴുവന്‍ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് കൊഴിഞ്ഞെന്നും അടുത്തത് എല്ലാണ് പൊടിയുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനുമാണ് സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടേയും ഫെഫ്കയുടേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും സംയുക്ത യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ട് താരങ്ങളും സെറ്റില്‍ വളരെ അധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു.

നേരത്തെ ചില യുവ താരങ്ങള്‍ പ്രശ്‌നക്കാരാണെന്ന് ഫെഫ്ക് വ്യക്തമാക്കിയിരുന്നു. സിനിമയെ തകര്‍ക്കുന്ന ചിലരുടെ നിലപാടുകള്‍ക്ക് വഴങ്ങില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇത് വിലക്കല്ലെന്നും താരങ്ങളുമായി സഹകരിക്കില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+