'എല്ലാം ശരിയാകുമെന്ന് പറഞ്ഞു, ശരിയാകാത്തതിനെ ചോദ്യം ചെയ്തൂടെ'; രതീഷ് പൊതുവാള്‍ ചോദിക്കുന്നു
കൊച്ചി: ന്നാ താന്‍ കേസ് കൊടു എന്ന ചിത്രത്തിന്റെ റിലീസ് ദിവസം പുറത്തിറക്കിയ പോസ്റ്റര്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 'തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്. ഇപ്പോഴിതാ ഈ വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. കുഴിയെ സ്‌നേഹിക്കുന്നത് ഇത്രയേറെ കേരളത്തിലുണ്ടെന്ന് പറയുന്നത് നിരാശജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
Recommended Video

ഒരു കൊമേഴ്‌സ്യല്‍ സിനിമയുണ്ടാക്കുക, അതിന് പറ്റിയുള്ള ഹ്യൂമര്‍ ഉണ്ടാക്കുക. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ രാഷ്ട്രീയത്തെയോ പരിഹാസ്യമായി കൈകാര്യം ചെയ്തിട്ടില്ല. ഹ്യൂമറുകള്‍ക്ക് ചില പരാമര്‍ശങ്ങളുണ്ടെന്ന് മാത്രം. നമ്മളും ഇടതുപക്ഷത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്നവരാണ്. അങ്ങനെ എല്ലാവര്‍ക്കും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ചിത്രത്തില്‍ അഭിനയിച്ചവരില്‍ ഒരുപാട് പേര്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്നവരാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലുമുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത അസഹിഷ്ണുത ബാക്കിയുള്ളവര്‍ക്ക് വരുന്നത് എന്തകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചര്‍ച്ചയില്‍ ഇടതുപക്ഷ സഹയാത്രികന്‍ ഡോ പ്രേംകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുഴി എന്ന വാക്കിനേക്കാള്‍ ഭീകരമാണ് പ്രേം കുമാര്‍ പറഞ്ഞ പ്രൊപ്പഗണ്ട എന്ന വാക്ക്. ഈ കാലത്തെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളില്‍ ഒന്നാണ് ഒരു സിനിമ തീയേറ്ററില്‍ എത്തിച്ച് വിജയിപ്പിക്കുക എന്നത്. തീയേറ്ററുകളിലേക്ക് ഇറങ്ങുമ്പോള്‍ നിങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പലതുമുണ്ടായിരിക്കും. അതില്‍ ഒന്നാണ് ഈ റോഡിലെ കുഴി. അതിനെ അങ്ങനെ വ്യാഖ്യാനിക്കാമെന്ന് സംവിധായകന്‍ പറഞ്ഞു.

എന്റെ സിനിമ സംസാരിക്കുന്നത് ഒരു കുഴിയെ കുറിച്ചാണ്. അതുകൊണ്ട് കുഴിയെന്ന വാക്ക് തന്നെയാണ് സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല വാക്ക്. സാധാരണക്കാരന്റെ പ്രശ്‌നമാണ് കുഴിയെന്ന വാക്ക്. അത് എല്‍ ഡി എഫ് ഭരിച്ചാലും യു ഡി എഫ് ഭരിച്ചാലും ശരി. ഒരുപാട് കാലം മുമ്പാണ് ഈ തിരക്കഥ എഴുതിയിരിക്കുന്നത്. കുഴിയെ സ്‌നേഹിക്കുന്നവര്‍ ഈ നാട്ടിലുണ്ടെന്ന് അറിയുന്നത് ഭയങ്കര നിരാശജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് ശരിയാകാത്തതിനെ ആരും ചോദ്യം ചെയ്തിട്ടില്ലല്ലോ, അതിനെ ചോദ്യം ചെയ്തൂടെ, ഒരു പരസ്യ വാചകം അല്ലേ അത്. ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍, സംവിധായകനെ ഇത്രയും അധികം മാനസിക സമ്മര്‍ദ്ദം നല്‍കേണ്ട പരസ്യവാചകം ആണോ ഇത്. പരസ്യവും സിനിമയും വിമര്‍ശനത്തിന് വിധേയമാകാം. അതുപോലെ നിങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.

അതേസമയം, ചിത്രത്തിന്റെ പരസ്യ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ചില ഇടത് സൈബര്‍ പ്രൊഫൈലുകള്‍ ബഹിഷ്‌കരണ ആഹ്വാനവും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒട്ടേറെ പേരാണ് ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു. നര്‍മ്മ ബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് വിമര്‍ശിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

വി ഡി സതീശന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖും രംഗത്തെത്തി. സിനിമയുടെ പരസ്യം ഇഷ്ടപ്പെട്ടില്ലേ? ന്നാ താന്‍ കേസ് കൊട്' എന്നായിരുന്നു ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെ. കേസ് കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാര്‍ട്ടി ക്ലാസ്സുമുണ്ടാവും', എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications