രാജഭക്തി സിരകളില്‍ ഒളിച്ചൊഴുകുന്നവരാണ് കനയ്യയെ പുച്ഛിക്കുന്നത്, ജൂഡിന് സനല്‍ കുമാറിന്റെ വിമര്‍ശനം
ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ പ്രതികരിച്ച സംവിധായകന്‍ ജൂഡ് ആന്റണിയെ പരോക്ഷമായി വിമര്‍ശിച്ച് യുവസംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെത്തി. ഫേസ്ബുക്കിലൂടെയാണ് സനല്‍ കുമാര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. കനയ്യ കുമാര്‍ ഒറ്റ ദിവസം കൊണ്ടാണ് താരമായി മാറിയത്. ഇപ്പോള്‍ കനയ്യയുടെ ഓരോ പ്രസംഗവും വൈറലായിക്കൊണ്ടിരിക്കുകയാണ്.
മാധ്യമങ്ങളിലെങ്ങും കനയ്യ കുമാര്‍ മാത്രം..കനയ്യയുടെ തീപ്പൊരി പ്രസംഗം ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഇന്ത്യയില്‍ വീണ്ടും ചെഗുവേര പിറന്നിരിക്കുന്നുവെന്നാണ് വിശേഷണം. ഇതിനിടയിലാണ് സംവിധായകന്‍ ജൂഡ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. 'ഒരുത്തനെ കിട്ടാന്‍ നോക്കിയിരിക്കുവാ ചിലര്‍, അവനെ ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും' എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്.
ഇതിനു പിന്നാലെയാണ് സനലിന്റെ പോസ്‌റ്റെത്തിയത്. രാജഭക്തി സിരകളില്‍ ഒളിച്ചൊഴുകുന്നവരാണ് കനയ്യയെ പുച്ഛിക്കുന്നതെന്ന് സനല്‍ വിമര്‍ശിച്ചു. ഇവര്‍ക്ക് 'തന്തക്ക് പിറന്ന' മക്കള്‍ മാഹാത്മ്യം പാടിയാല്‍ പ്രശ്‌നമല്ലെന്നും സനല്‍ പ്രതികരിക്കുന്നു.

ഇന്ത്യന്‍ ചെഗുവേര പിറന്നിരിക്കുന്നു
കനയ്യ കുമാറിന്റെ ഓരോ പ്രസംഗവും രാജ്യത്തെ ഇളക്കി മറിക്കുകയാണ്. കനയ്യ കുമാര്‍ ഒറ്റ ദിവസം കൊണ്ടാണ് താരമായി മാറിയത്. ഇന്ത്യയില്‍ വീണ്ടും ചെഗുവേര പിറന്നിരിക്കുന്നുവെന്നാണ് മാധ്യമങ്ങളും നേതാക്കളും പറയുന്നത്.
|
കിട്ടാന്‍ നോക്കിയിരിക്കുന്നു
കനയ്യ കുമാര്‍ താരമാകുന്നതിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി രംഗത്തെത്തിയിരുന്നു. ഒരുത്തനെ കിട്ടാന്‍ നോക്കിയിരിക്കുവാ ചിലര്‍, അവനെ ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും' എന്നായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പുച്ഛിക്കുന്നവര്‍
കനയ്യ കുമാറിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ സനല്‍ കുമാറുമെത്തി. രാജഭക്തി സിരകളില്‍ ഒളിച്ചൊഴുകുന്നവരാണ് കനയ്യയെ പുച്ഛിക്കുന്നതെന്ന് സനല്‍ കുറിച്ചു. ഇന്നലെ വന്നവര്‍ താരമാകുന്നതില്‍ അസൂയയാണിതെന്നും അദ്ദേഹം പറയുന്നു.
|
തന്തക്ക് പിറന്ന മക്കള്‍
വിമര്‍ശിക്കുന്നവര്‍ക്ക് 'തന്തക്ക് പിറന്ന' മക്കള്‍ മാഹാത്മ്യം പാടിയാല്‍ പ്രശ്‌നമല്ലെന്നും സനല്‍ പ്രതികരിക്കുന്നു. കുടുംബ വാഴ്ചയാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പെന്ന് ഇവര്‍ വിശ്വസിക്കുന്നതായും സനല്‍ പറയുന്നു.

യഥാര്‍ത്ഥ രാജ്യസ്‌നേഹി
ഇതൊക്കെ രാജ്യസ്‌നേഹികളുടെ നേരമ്പോക്കുകള്‍ മാത്രമായി കണ്ടാല്‍ മതിയെന്നും സനല്‍ പറയുന്നുണ്ട്. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ മാത്രമേ അറസ്റ്റും കോടതിയുമൊക്കെ ആവശ്യമായി വരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ഇന്നലത്തെ മഴയില്‍ കുരുത്ത തകര
ഇന്നലെവരെ കേട്ടിട്ടില്ലാ എന്നുവെച്ച് കനയ്യ കുമാറോ രോഹിത് വെമുലയോ ശബ്ദമുയര്‍ത്തിയാല്‍ എത്ര ശക്തമാണെങ്കിലും അതിനെ പുച്ഛിച്ചു തള്ളാന്‍ പാടില്ല. ഇന്നലത്തെ മഴയില്‍ കുരുത്ത തകരയല്ല ഇവരെന്നും അദ്ദേഹം കുറിക്കുന്നു.

ഒരു താരവും ഉദിക്കുന്നതല്ല
ഒരു താരവും ഉദിക്കുന്നതല്ലെന്നും വിമര്‍ശകരോട് സനല്‍ പറയുന്നു. അതവിടെ ഉണ്ടായിരുന്നു, നമ്മള്‍ ഇപ്പോഴാണ് അതിനെ കണ്ടെത്തിയതെന്നു മാത്രം. അത് നമ്മുടെ കണ്ണിന്റെ ശക്തിക്കുറവാണെന്ന് കരുതുകയെന്നും സനല്‍ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications