കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് 'നിരോധന ബാധ' കൂടിയെന്ന് വിനയന്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ബാധ കൂടിയെന്ന് സംവിധായകന്‍ വിനയന്‍. സര്‍ക്കാരിന് നിരോധന ബാധ കൂടിയെന്ന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വിനയന്‍ പറയുന്നു. ഫഌക്‌സ് ബോര്‍ഡ് നിരോദനം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് സംവിധായകന്റെ പോസ്റ്റ്.

നിരോധിച്ച് പ്രതിച്ഛായ വര്‍ധിപ്പിയ്ക്കാനാണ് നീക്കമെങ്കില്‍ അത് തുഗ്ലഖ് പരിഷ്‌ക്കരങ്ങള്‍ പോലെയാകുമെന്നും വിനയന്‍ പരിഹസിയ്ക്കുന്നു. മദ്യ നിരോധനം പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സസര്‍ക്കാരിന് അറിയാം. അതിന് തൊട്ടുപിന്നാലെയാണ് ഫഌക്‌സ് നിരോധനവുമായി എത്തുന്നത്.

Vinayan

ഓരോ സുപ്രഭാതത്തിലും ഇത്തരത്തില്‍ നിരോധന ബാധ കൂടിയാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ പേരെ കഷ്ടത്തിലാക്കുമെന്നും വിനയന്‍. ഫ്ളക്‌സ് പ്രിന്‍ഡിംഗിലൂടെ സ്വയം തൊഴില്‍ കണ്ടെത്തി ജീവിയ്ക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ഇതിലൂടെ തൊഴില്‍ നഷ്ടമാകുമെന്നും വിനയന്‍ പറയുന്നു.

എല്ലാ പാര്‍ട്ടിയിലുമുള്ള പൊങ്ങച്ചക്കാരായ ഫ്ളക്‌സ് ബോര്‍ഡ് നേതാക്കളെ നിയന്ത്രിച്ചാല്‍ പകുതി പരിസരമലിനീകരണത്തിന് പരിഹാരമാകും. തമിഴ്‌നാട്ടില്‍ നിന്ന് വിഷം കലര്‍ന്ന പച്ചക്കറി കേരളത്തില്‍ എത്തുന്നതിനെയും വിനയന്‍ അതിരൂക്ഷമായി വിമര്‍ശിയ്ക്കുന്നു. ബ്രോയിലര്‍ ചിക്കനും തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറിയും നിരോധിച്ചാണ് കേരളത്തെ സര്‍ക്കാര്‍ രക്ഷിയ്‌ക്കേണ്ടതെന്നും വിനയന്‍ പറയുന്നു.

English summary
Director Vinayan criticized state government on Flex board ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X