Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് അങ്ങനെ ഉണ്ടായത് അയാളുടെ ബുദ്ധിയും കൂടിയാണെന്ന് വിചാരിച്ചോ';തുറന്നടിച്ച് വിനയന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ സംവിധായകൻ വിനയൻ ​ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ വർഷങ്ങൾക്ക് മുമ്പ് ദിലീപുമായി ഉണ്ടായ പ്രശ്നത്തെക്കുറിച്ചും സംഘടനയിൽ നേരിടേണ്ടി വന്ന വിലക്കിനെക്കുറിച്ചും വിനയൻ പ്രതികരിക്കുകയാണ്. ദിലീപ് കേസിനെക്കുറിച്ചും വിനയൻ പ്രതികരണം നടത്തുന്നുണ്ട്.വൺ ഇന്ത്യ മലയാളത്തോടാണ് വിനയന്റെ പ്രതികരണം.

സിനിമിക്കാരില്‍ ഞെട്ടല്‍ ഉണ്ടാക്കിയ കേസാണ് നടി ആക്രമിക്കപ്പെട്ട കേസെന്ന് വിനയൻ പറഞ്ഞു. ദലീപ് കേസിന് ശേഷം മലയാള സിനിമയില്‍ മാറ്റമുണ്ടായി എന്ന ചച്ചകളില്‍ കാര്യമുണ്ടെന്നും വിനയന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് ഉൾപ്പെടെ സിനിമയിൽ വിലക്ക് നേരിടേണ്ടി വന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അങ്ങനെ ഒരു വിലക്കും പാടില്ല. അധികാരം ഒരിക്കലും പ്രിതകാരം തീര്‍ക്കാന്‍ ഉപയോഗിക്കരുത്. നമ്മള്‍ ഒരു കാര്യം ചെയ്യാന്‍ പറ്റുമെങ്കില്‍ അത് പോസിറ്റീവ് ആയി ചെയ്യുക മറ്റുള്ളവരെ ഇല്ലാതാക്കാന്‍ നെഗറ്റീവ് ആയി ഉപയോഗിക്കരുത്. അത് മാത്രമെ എനിക്ക് പറയാനുള്ളൂ, എന്നായിരുന്നു വിനയന്റെ പ്രതികരണം. നടൻ ദിലീപിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന വിലക്കിനെക്കുറിച്ചും വിനയന്റെ പ്രതികരണം വായിക്കാം:

1

വിലക്ക് നേരിട്ടിരുന്ന സമയത്ത് ദിലീപുമായുള്ള പ്രശ്‌നങ്ങള്‍ വേണ്ടായിരുന്നോ എന്ന ചോദ്യത്തിനും വിനയന്‍ പ്രതികരണം നടത്തി.ഒന്നും ദിലീപുമായുള്ള പ്രശ്നമല്ലായിരുന്നു എന്നാണ് വിനയൻ പറയുന്നത്. ഒന്നും ദിലീപുമായുള്ള പ്രശ്‌നമല്ല. സംഘടനാപരമായ പ്രശ്‌നമാണ്. ദിലീപ് ഒറ്റയ്ക്ക് ആ പ്രശ്‌നത്തിന് നിന്നരുന്നെങ്കില്‍ ആ പ്രശ്‌നം അങ്ങനെ ആയിത്തീരുമോ..സംഘടനയും നിന്നില്ലേ..എഗ്രിമെന്റ് വേണം, എഗ്രിമെന്റ് ഒപ്പിട്ടാല്‍ അതിന്റെ തത്വങ്ങള്‍ പാലിക്കണം.

2

ഇതൊക്കെ ഇന്നും നാളെയും നമ്മള്‍ പറയുമല്ലോ അതൊക്കെ അങ്ങനെ അങ്ങ് സംഭവിച്ചു. ദിലീപിന്റെ ബുദ്ധികാരണമാണ് അമ്മയില്‍ ദിലീപിന് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചതെന്ന് വിനയന്‍ പറഞ്ഞു.' അയാള്‍ മിടുക്കനായിരുന്നു. മിടുക്കന്‍മാരായ നടന്മാര്‍ അവരുടേതായ രീതിയില്‍ പോകുന്നതില്‍ തെറ്റില്ല. അത് മറ്റുള്ളവര്‍ക്ക് ദ്രോഹകരമായി പോകരുതെന്ന് മാത്രം,' വിനയന്‍ പറഞ്ഞു.

3

അതേസമയം, മലയാള സിനിമയിലെ തന്‍റെ പത്തു വർഷത്തെ ഇടവേളയ്ക്ക് കാരണം തന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന ദിലീപിന്‍റെ വാശി കാരണം ആയിരുന്നു എന്ന് വിനയൻ നേരത്തെ പറഞ്ഞിരുന്നു. തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറിയതോടെയായരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്.

4

പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയ ശേഷമായിരുന്നു ദിലീപ് പിന്മാറിയതെന്നും സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയിലാണ് വിഷയത്തിൽ ഇടപെട്ടതെന്നുമാണ് വിനയൻ പറഞ്ഞത്. എന്നാൽ അന്ന് ദിലീപിന്റെ കൂടെ നിൽക്കാൻ ആളുകൾ ഉണ്ടായിരുന്നെന്നും വിനയൻ പറഞ്ഞു.

5

അതേസമയം, അസംഘടിതരായ സിനിമ പിന്നണി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടനയുണ്ടാക്കിയപ്പോള്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ താന്‍ ഇറങ്ങിത്തിരിക്കാതിരുന്നെങ്കില്‍ ഒരുപാട് പടം ചെയ്ത്, ഒരുപാട് കാശുണ്ടാക്കാമായിരുന്നു എന്നും പക്ഷേ അങ്ങനെതാന്‍ ചെയ്തിരുന്നുവെങ്കില്‍ വിനയന്‍ വിനയന്‍ വിനയനേ അല്ലാതാവുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

6

പടം ചെയ്യുക എന്നത് മാത്രമല്ലല്ലോ..നമ്മള്‍ ആരെങ്കിലും ജനിക്കുമ്പോള്‍ സിനിമയില്‍ വല്യ ആളാകുമെന്ന് വിചാരിച്ചാണോ ജനിക്കുന്നത്, അല്ല..എവിടെ ചെന്നാലും വ്യക്തിത്വം കാത്തുസൂക്ഷിക്കണം. എന്ത് പണിയായാലും നമ്മള്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കണം. അല്ലെങ്കില്‍ നമുക്ക് നമ്മലോട് തന്നെ പുച്ഛം തോന്നും. നടന്ന കാര്യങ്ങളൊക്കെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാണ് എടുക്കുന്നത്, അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+