തോമസ് ചാണ്ടി വിവാദത്തിലെ വെളിപ്പെടുത്തൽ: കെഇ ഇസ്മയിലിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ വിഭിന്ന നിലപാടെടുത്ത കെഇ ഇസ്മയിലിന് എതിരെ സിപിഐയുടെ അച്ചടക്ക നടപടി. ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇസ്മയിലിനെ വിലക്കിക്കൊണ്ടാണ് പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണ് തീരുമാനം. ഇസ്മയിലിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് സംസ്ഥാന നിര്‍വാഹക സമിതി വിലയിരുത്തി. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത നിലപാടുകളായിരുന്നു സിപിഐയുടേത്. എന്നാല്‍ വിഷയത്തില്‍ സിപിഐയെ വെട്ടിലാക്കിക്കൊണ്ടാണ് കെഇ ഇസ്മയില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചു? വെട്ടിത്തുറന്ന് പറഞ്ഞ് സംവിധായകന്‍!

cpi

തോമസ് ചാണ്ടിയുടെ വിവാദ റിസോര്‍ട്ടായ ലേക്ക് പാലസിലേക്ക് റോഡ് നിര്‍മ്മിച്ചത് കെഇ ഇസ്മയിന്റെതടക്കമുള്ള എംപി ഫണ്ടില്‍ നിന്നും പണം ചിലവാക്കിയിട്ടായിരുന്നു. തോമസ് ചാണ്ടിയുടെ റോഡിന് ഫണ്ട് അനുവദിച്ചത് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് എന്നാണ് കെഇ ഇസ്മയില്‍ വെളിപ്പെടുത്തിയത്. അതാത് വര്‍ഷങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് പരിശോധിച്ച് നല്‍കാറുള്ളത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്നതാണ് കമ്മിറ്റി. ഈ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് ഫണ്ട് അനുവദിച്ചത് എന്നാണ് ഇസ്മയില്‍ വെളിപ്പെടുത്തിയത്. കെ ഇ ഇസ്മയിലിന്റെ ഈ വെളിപ്പെടുത്തല്‍ സിപിഐയെ പ്രതിരോധത്തിലാക്കിയതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

English summary
CPI has taken Disciplinary action against KE Ismail
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്