ദുരിതം പേറി കാസർകോട് ഗവൺമെന്റ് ആശുപത്രി

  • Posted By:
Subscribe to Oneindia Malayalam

കാസർകോട്: ഗവൺമെന്റ് ആശുപത്രിയിലെ ടൈൽസുകൾ പൊട്ടിപൊളിഞ്ഞ് ഉപയോഗശൂന്യമായി. സ്ത്രീകളുടെ വാർഡുകളിലാണ് ടൈൽസുകൾ പൊട്ടിപൊളിഞ്ഞും ഇളകിയും കിടക്കുന്നത്. ഇളകിയ ടൈസിൽ തട്ടി സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കെൽക്കുന്നതും പതിവായിട്ടുണ്ട്.

ഫഹദ് ഫാസിൽ നിയമത്തിന് മുന്നിൽ 'കീഴടങ്ങി'! നൽകിയത് 17 ലക്ഷം രൂപ; അമലാ പോൾ വാശിയിൽ തന്നെ?

എന്നാൽ ഇളകിയതും പൊട്ടിയ ടൈൽസുകൾ മാറ്റാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. മറ്റ് വാർഡുകളിലും ഇതെ അവസ്ഥയാണ് പിന്തുടരുന്നത്. രോഗികൾക്ക് ഇപ്പോൾ പരസഹായം കുടാതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ടൈൽസുകൾ മാത്രമല്ല ബാത്ത്‌റുമിലെ വാതിലുകളും അടയുന്നില്ല, ഇവർക്കാവശ്യമായ വൈളളം ലഭിക്കുന്നില്ല, ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല തുടങ്ങിയ ഒട്ടെറെ പരാതികൾ ഇവർക്കുണ്ട്.

kasarcode

മഴക്കാലമായാൽ കൊതുകുകൾ കൊണ്ട് കിടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് ജനറൽ ആശുപത്രിയിൽ. മഴക്കാലമായാൽ പനി പിടിച്ച രോഗികളുടെ എണം കൂടും അവർക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താൻ ഇവർക്ക് സാധിക്കുന്നില്ല. മാത്രമല്ല കൂടുതൽ ആളുകളെ കിടത്തിചികിത്സിക്കാനുളള കിടക്കകളും കുറവാണ് ആയതിനാൽ നിലത്ത് തുണി വിരിച്ച് കിടക്കെണ്ടഅവസ്ഥയാണ്. ലിഫ്റ്റ് ഉണ്ടായിട്ടുപോലും പ്രവർത്തിക്കാത്തതിനെ തുടർന്ന് രോഗികളെ കൂടെവന്നവർ എടുത്ത് കൊണ്ട് വേണം മുകളിലെക്കത്തിക്കാൻ.

English summary
discomfort condition of government hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്