Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗിന് ആദ്യ വനിതാ എംഎല്‍എ; കന്നി പോരാട്ടത്തില്‍ കരുത്തനെ വീഴ്ത്തി തഹ്ലിയ

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയ പാര്‍ട്ടി മുസ്ലീം ലീഗാണ്. മത്സരിച്ച 26 സീറ്റില്‍ 22 ഇടത്തും വിജയിച്ചാണ് ഈ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വരുന്നത്. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ തന്നെ എക്കാലത്തേയും ഉയര്‍ന്ന ഭൂരിപക്ഷവും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയ്ക്കാണ് (പികെ കുഞ്ഞാലിക്കുട്ടി). മാത്രമല്ല ആദ്യമായി ഒരു വനിതാ എംഎല്‍എ മുസ്ലീം ലീഗില്‍ നിന്നുണ്ടാകുന്നു എന്ന സവിശേഷതയും ഉണ്ട്.

പേരാമ്പ്ര എന്ന ഉറച്ച ഇടതുകോട്ടയില്‍ മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ടിപി രാമകൃഷ്ണനെ 5000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ഫാത്തിമ തഹ്ലിയ എന്ന യുവ വനിത നേതാവ് നിയമസഭയിലേക്ക് എത്തുന്നത്. ഇത്തവണ രണ്ട് വനിതകളെയാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളാക്കിയിരുന്നത്. ഫാത്തിമ തഹ്ലിയയെ കൂടാതെ കൂത്തുപറമ്പില്‍ ജയന്തി രാജനും മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിരുന്നു.

Fathima Thahiliya

ജയന്തി തോറ്റെങ്കിലും ലീഗില്‍ നിന്ന് മത്സരിക്കുന്ന ആദ്യ മുസ്ലിം ഇതര വനിത എന്ന വിശേഷണം കൂടി ആ സ്ഥാനാര്‍ത്ഥിയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് ഫാത്തിമ തഹ്ലിയ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും തഹ്ലിയയെ പരിഗണിക്കുന്നത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനമായിരുന്നു.

ആ തീരുമാനം തെറ്റിയില്ല എന്ന് പേരാമ്പ്രയില്‍ പ്രചരണത്തിനായി എത്തിയ ആദ്യ നാള്‍തൊട്ട് തഹ്ലിയ തെളിയിച്ചു. ശക്തനായ എതിരാളിക്കെതിരെ പ്രചരണത്തില്‍ ഒപ്പത്തിനൊപ്പം തഹ്ലിയ കുതിച്ചു. അതാണ് വോട്ടായി മാറുകയും ചെയ്തത്. 1999 ഖമറുന്നിസ അന്‍വറാണ് മുസ്ലിം ലീഗിന്റെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചത്. പിന്നീട് 2021 ല്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് വനിതാ ലീഗ് നേതാവായ നൂര്‍ബീന റഷീദ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

55 വര്‍ഷത്തിനിടയില്‍ രണ്ട് തവണ മാത്രമാണ് പേരാമ്പ്ര യു ഡി എഫിനെ ജയിപ്പിച്ചത്. 1970 ല്‍ ഡോ കെ ജി അടിയോടിയും 1977 ല്‍ കേരള കോണ്‍ഗ്രസിലെ ഡോ. കെ സി ജോസഫുമാണ് മുന്‍പ് ഇവിടെ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. 1977 ന് ശേഷം കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു പേരാമ്പ്രയില്‍ മത്സരിക്കാന്‍ അവസരം. കേരള കോണ്‍ഗ്രസ് (എം) യു ഡി എഫ് വിട്ടതോടെയാണ് മണ്ഡലം മുസ്ലിം ലീഗിന്റെ കയ്യിലെത്തിയത്. 2021 ല്‍ ആണ് ആദ്യമായി ലീഗ് ഈ മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്നത്. അന്ന് 22,592 വോട്ടിനുമായിരുന്നു ടി പി രാമകൃഷ്ണന്റെ വിജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+