പാർവ്വതിക്ക് നേരെ വീണ്ടും ആക്രമണം.. വിടാതെ തെറിവിളിയുമായി വെട്ടുകിളികൾ.. ഡിസ് ലൈക്കും!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വ്വതിക്കെതിരെ രൂക്ഷമായ ഫാന്‍സ് ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. പാര്‍വ്വതിയുടെ തല കണ്ടാല്‍ അപ്പോ തെറിവിളി എന്ന നിലയ്ക്കായിരുന്നു കാര്യങ്ങള്‍. വെറും പ്രതിഷേധം എന്നതിനപ്പുറത്തേക്ക് ബലാത്സംഗ ഭീഷണികള്‍ വരെയെത്തിയിരുന്നു കാര്യങ്ങള്‍. രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. പാര്‍വ്വതിയുടെ മൈ സ്റ്റോറിയിലെ ആദ്യ ഗാനമിറങ്ങിയപ്പോള്‍ ഡിസ് ലൈക്ക് അടിച്ചും ഫാന്‍സ് കലിപ്പ് തീര്‍ത്തു. രണ്ടാമത്തെ പാട്ടിനേയും വെട്ടുകിളികള്‍ വെറുതെ വിടുന്നില്ല.

സാം എബ്രഹാം കൊലപാതകത്തിൽ ട്വിസ്റ്റ്! നിർണായകമായി ഭാര്യ സോഫിയയുടെ മൊഴി പുറത്ത്

പാർവ്വതിയെ വിടാതെ ഫാൻസ്

പാർവ്വതിയെ വിടാതെ ഫാൻസ്

മലയാളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും തന്റേടമുള്ള നടിയെന്ന് പാര്‍വ്വതിയെ വിശേഷിപ്പിക്കാം. ഭൂരിപക്ഷം പേരും പറയാന്‍ ഭയക്കുന്നത് തുറന്ന് പറയാനുള്ള ധൈര്യം പാര്‍വ്വതി പല ഘട്ടങ്ങളിലും കാണിക്കുകയുണ്ടായി. അത് തന്നെയാണ് രൂക്ഷമായ സൈബര്‍ ആക്രമണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. പാര്‍വ്വതിയെ വ്യക്തിപരമായി മാത്രമല്ല, അഭിനയിക്കുന്ന സിനിമയേയും ഫാന്‍സ് വെറുതെ വിടുന്നില്ല.

കടുത്ത ആക്രമണം

കടുത്ത ആക്രമണം

മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന ഏര്‍പ്പാടുണ്ടെന്ന് പറയുന്ന കൂട്ടത്തിലാണ് മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ പാര്‍വ്വതി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇത് മമ്മൂട്ടിയെ അപമാനിക്കുന്നതാണ് എന്ന തരത്തിലേക്ക് വളച്ചൊടിക്കപ്പെട്ടു. പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണവും തുടങ്ങി.

എല്ലാ ഫാൻസും ഒരുമിച്ചു

എല്ലാ ഫാൻസും ഒരുമിച്ചു

മമ്മൂട്ടി സിനിമയെക്കുറിച്ച് പറഞ്ഞു എന്നത് മാത്രമല്ല ചിലര്‍ക്ക് പാര്‍വ്വതിയോടുള്ള കലിപ്പിന് കാരണം. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കല്കടീവിന്റെ നേതൃനിരയില്‍ പാര്‍വ്വതിയുണ്ട്. പല അഭിമുഖങ്ങളിലായി സിനിമയിലെ പല അപ്രിയ സത്യങ്ങളും പാര്‍വ്വതി വിളിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മമ്മൂട്ടി ഫാന്‍സ് മാത്രമല്ല, ദിലീപിന്റെയും മോഹന്‍ലാലിന്റെയും അടക്കമുള്ള ഫാന്‍സും ഉണ്ടായിരുന്നു നടിയെ തെറിവിളിക്കാന്‍.

ആദ്യ ഗാനത്തിന്റെ ഗതി

ആദ്യ ഗാനത്തിന്റെ ഗതി

തെറിവിളികള്‍ പുരോഗമിക്കുന്നതിനിടെയാണ് പാര്‍വ്വതിയുടെ പുതിയ മലയാള ചിത്രമായ മൈ സ്റ്റോറിയിലെ ആദ്യഗാനം പുറത്തിറങ്ങിയത്. ഇതോടെ ഫാന്‍സ് ആക്രമണം യൂട്യൂബിലെ ഗാനത്തിന് നേര്‍ക്ക് തിരിഞ്ഞു. ലൈക്കുകളുടെ എത്രയോ ഇരട്ടി ആയിരുന്നു ഗാനത്തിന് കിട്ടിയ ഡിസ് ലൈക്ക്. ഇത് വരെ 45കെ ലൈക്കും 164കെ സിസ് ലൈക്കും പാട്ടിന് കിട്ടിയിട്ടുണ്ട്.

ഡിസ് ലൈക്ക് പെരുമഴ

ഡിസ് ലൈക്ക് പെരുമഴ

പാര്‍വ്വതിയുടെ നായകനായി എത്തുന്നുവെന്ന പേരില്‍ പൃഥ്വിരാജിനും കിട്ടി കണക്കിന് തെറിവിളികള്‍. പാര്‍വ്വതിയുടെ വേഷം ശരിയല്ലെന്നും പാട്ടിലെ അഭിനയം കൊള്ളില്ലെന്നും പറഞ്ഞുള്ള വിമര്‍ശനം വേറെയും. പതുങ്ങി പതുങ്ങി എന്ന് തുടങ്ങുന്ന ഗാനം ഡിസ് ലൈക്കുകള്‍ നേടിയെങ്കിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെയുണ്ടാക്കി. തെറിവിളി കനത്തപ്പോല്‍ കമന്റ് ബോക്‌സ് പൂട്ടി വെയ്‌ക്കേണ്ടതായും വന്നു.

രണ്ടാം ഗാനത്തിനും രക്ഷയില്ല

രണ്ടാം ഗാനത്തിനും രക്ഷയില്ല

സിനിമയിലെ രണ്ടാം ഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. കഥകള്‍ ചൊല്ലും എന്ന് തുടങ്ങിയ ഗാനം റിലീസ് ചെയ്തതും ഫാന്‍സ് വെട്ടുകിളിക്കൂട്ടങ്ങള്‍ ചാടി വീണ് ഡിസ് ലൈക്ക് അടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പതിവ് പോലെ പാര്‍വ്വതിയെ തെറിയും വിളിക്കുന്നു. പൃഥ്വിരാജിനെ ഇഷ്ടമാണെങ്കിലും പാര്‍വ്വതിയോട് വെറുപ്പ് ആയതിനാല്‍ ഡിസ് ലൈക്ക് അടിക്കുന്നു എന്നാണ് ചിലരുടെ പ്രതികരണം.

നടിയെ തുരത്തുമത്രേ

നടിയെ തുരത്തുമത്രേ

ഡിസ് ലൈക്ക് അടിക്കാന്‍ വേണ്ടി മാത്രം യൂട്യൂബില്‍ പാട്ട് തേടി പോകുന്നവരാണ് ഫാന്‍സ് എല്ലാം. പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം 5 കെ ലൈക്കും 10 കെ ഡിസ്ലൈക്കുമാണ് ലഭിച്ചിരിക്കുന്നത്. പാര്‍വ്വതിയുടെ സിനിമ ഒരു കാരണവശാലും വിജയിക്കാന്‍ അനുവദിക്കില്ലെന്നും സിനിമാ രംഗത്ത് നിന്നും തുരത്തും എന്നുമൊക്കെയാണ് ഫാന്‍സിന്റെ വെല്ലുവിളി മുഴക്കങ്ങള്‍.

നടക്കുന്നത് പെയ്ഡ് ആക്രമണം

നടക്കുന്നത് പെയ്ഡ് ആക്രമണം

പാര്‍വ്വതിക്കെതിരെ നടക്കുന്നത് പെയ്ഡ് ആക്രമണമാണ് എന്ന് ചിത്രത്തിന്‌റെ സംവിധായക റോഷ്‌നി ദിനകര്‍ പ്രതികരിച്ചിരുന്നു. ആക്രമണത്തിന് പിന്നിലാരാണ് എന്ന് അറിയില്ലെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്നും റോഷ്‌നി പറയുകയുണ്ടായി. മൈ സ്റ്റോറിക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മമ്മൂട്ടി ഫാന്‍സ് ആണെന്ന് കരുതുന്നില്ലെന്നും റോഷ്‌നി പറയുകയുണ്ടായി.

പിന്നോട്ടില്ലെന്ന് പാർവ്വതി

പിന്നോട്ടില്ലെന്ന് പാർവ്വതി

അതേസമയം ഇത്തരം ആക്രമണങ്ങളില്‍ പതറില്ലെന്നും പിന്നോട്ടില്ലെന്നും ഉള്ള ഉറച്ച നിലപാടിലാണ് പാര്‍വ്വതിയുള്ളത്.സ്വന്തം അധ്വാനത്തിന്റെയും ആത്മബലത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ സിനിമയില്‍ ഇവിടം വരെ എത്തിയത് എന്നും നിയും സിനിമയില്‍ തന്നെ ഉണ്ടാവുമെന്നും പാർവ്വതി നേരത്തെ പറയുകയുണ്ടായി. തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ താന്‍ പിന്തിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പാര്‍വ്വതി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Fans begins dislike campaign against Parvathy's new movie song

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്