നായക്കുട്ടിയുടെ പേരിൽ തലസ്ഥാനത്ത് തർക്കം;പ്രശ്ന പരിഹാരത്തിന് ഡിജിപി ഓഫീസ് ഇടപ്പെട്ടു
തിരുവനന്തപുരം: സൈബീരിയൻ ഹസ്കി ഇനത്തിലെ 'ഹാച്ചി' എന്നുള്ള നായക്കുട്ടിയാണ് തലസ്ഥാനത്തെ ഇപ്പോഴുള്ള സജീവ ചർച്ചാവിഷയം.രണ്ടു കണ്ണുകള്‍ക്കും വ്യത്യസ്ത നിറങ്ങളുള്ള ഹാച്ചിക്കു പ്രായം നാലു മാസമാണ്. 'ഹാച്ചിക്ക് 'കൂടുതല്‍ സമയം ചൂട് സഹിക്കാനാവില്ല.എയർ കണ്ടീഷണറും നിർബന്ധം തന്നെ. ഭക്ഷണത്തിലും വ്യത്യസ്തനാണ് ഈ നായക്കുട്ടി.നായയുടെ പ്രത്യേക കൊണ്ടല്ല, ഇവൻ ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.അവകാശ തർക്കമാണ് ഹാച്ചിക്ക് കുരുക്കാവുന്നത്.
ഹാച്ചിയുടെ യഥാർഥ ഉടമസ്ഥർ മരിച്ചതോടെയാണ് നായക്കുട്ടിയുമായി ബന്ധപ്പെട്ട വിവാദം ഉടലെടുക്കുന്നത്. വഞ്ചിയൂർ അമ്പത്തുമുക്ക് സ്വദേശികളായ സുനിലും റൂബിയുമായിരുന്നു ഹാച്ചിയുടെ യഥാർത്ഥ ഉടമസ്ഥർ.എന്നാൽ, സുനിലും റൂബിയും കഴിഞ്ഞ 28ന് വാടക വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തു. ഇതോടെ 'ഹാച്ചി' എന്ന നായ അനാഥയായി.

സ്ഥലത്തെത്തിയ പൊലീസിൻ്റെ നിർദ്ദേശപ്രകാരം മൃഗസംരക്ഷണ പ്രവർത്തക പാർവതി മോഹൻ സ്ഥലത്തുണ്ടായിരുന്ന രണ്ട് നായ്ക്കളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പാർവതി മോഹൻ അവരുടെ സംരക്ഷണം ഏറ്റെടുത്തു. പക്ഷേ പിറ്റേന്ന്, മരിച്ച റൂബിയുടെ ഭർത്താവും ബന്ധുക്കളും തിരുവനന്തപുരത്തെത്തി.
തുടർന്ന്, നായ്ക്കളെ അവരെ ഏൽപ്പിക്കുകയായിരുന്നു. റൂബിയും ബന്ധുക്കളും ഹാച്ചിയുമായി എറണാകുളത്തേക്ക് പോയി.എറണാകുളത്തേക്ക് ഈ നായ്ക്കളെ കൊണ്ടു പോയ ദിവസം നോബിൻ എന്നുള്ളയാൾ മൃഗസംരക്ഷണ പ്രവർത്തകയായ പാർവ്വതിയെ ഫോണിൽ വിളിച്ചു. 'ഹാച്ചി എന്നുള്ളത് തൻ്റെ നായയാണ്. മരിച്ച സുനിലിന് താനാണ് നായയെ കൈമാറിയത്. ഹാച്ചിയെ തനിക്ക് തിരികെ കിട്ടണം' എന്നായി നോബിൻ്റെ വാദം.

പാർവ്വതിയും നോബിനും തമ്മിൽ പിന്നീട് ഫോണിൽ തർക്കമായി. നോബിൻ ഹാച്ചിയെ തിരികെ ലഭിക്കണമെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന്, പൊലീസ് ആവശ്യപ്പെട്ട പ്രകാരം നായയെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ചു സ്റ്റേഷനിൽ ഹാജരാക്കി.നായക്കുട്ടി നോബിൻ എന്ന വ്യക്തിയുടെതാണെങ്കിൽ അയാൾക്ക് കൊടുത്തോളൂ എന്നായിരുന്നു സുനിലിൻ്റെ ബന്ധുക്കൾ പറഞ്ഞത്.
നോബിൻ്റെ പക്കൽ നിന്ന് സുനിൽ നായയെ വിലകൊടുത്തു വാങ്ങിയതിനാൽ തിരികെ നൽകാൻ കഴിയില്ലെന്ന് പാർവ്വതിയും നിലപാടെടുത്തു.പൊലീസ് സ്റ്റേഷനിൽ തുടർന്ന് വലിയതോതിലുള്ള തർക്കവുമുണ്ടായി.ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള പൊലീസുകാർ നോബിൻ്റെ പക്കൽ നിന്ന് വലിയതോതിൽ പണമൊക്കെ വാങ്ങിയതായി പാർവതി പറയുന്നു.

തുടർന്ന് തർക്കം മൂർച്ഛിച്ചതോടെ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് വരെ പരാതിയെത്തി.അങ്ങനെ, ഡിജിപി ഓഫീസും വിഷയത്തിൽ ഇടപെട്ടു. ഡിജിപി ഓഫീസ് വരെ പരാതിയെത്തിയ സാഹചര്യത്തിൽ പാർവതി തന്നെ നിലവിൽ നായയെ സംരക്ഷിച്ചോള്ളൂ എന്നാണ് ശ്രീകാര്യം പൊലീസ് അവരോട് പറഞ്ഞിട്ടുള്ളത്.
Recommended Video
നായയെ സുനിലിൻ്റെ ബന്ധുക്കൾക്ക് കൈമാറും എന്നാണ് പാർവതി പറയുന്നത്. അവകാശവാദമുന്നയിച്ച് തർക്കിക്കാൻ വരുന്ന നോബിന് നായയെ കൈമാറാൻ കഴിയില്ലെന്നും പാർവതി പറയുന്നു.ആറുമാസത്തിനുശേഷം ഇത്തരത്തിൽ ഹാച്ചിയെ കൈമാറുമെന്നാണ് പാർവ്വതിയുടെ വിശദീകരണം.












Click it and Unblock the Notifications