Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം: സമ്പന്നരും സർക്കാർ ജീവനക്കാരും പുറത്തേക്ക്

പ്രതിമാസം ശരാശരി 405 കോടി രൂപയോളം സർക്കാരിന് ഈ ഇനത്തിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്

തിരുവനന്തപുരം: കോവിഡ് വ്യാപന കാലത്ത് സംസ്ഥാനം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയപ്പോൾ അന്നന്നത്തെ വരുമാനം മാത്രം കണ്ടെത്തി ജീവിച്ചിരുന്നവർക്ക് ഒരുപരിധി വരെ വലിയ ആശ്വാസം തന്നെയായിരുന്നു സൗജന്യ ഭക്ഷ്യക്കിറ്റ്. റേഷൻ കടകൾ വഴി ഇപ്പോഴും ഭക്ഷ്യക്കിറ്റ് വിതരണം തുടരുകയാണ്. ഇതിനായി ഭീമമായ തുകയാണ് ഓരോ മാസവും സർക്കാർ ചെലവഴിക്കുന്നത്. പ്രതിമാസം ശരാശരി 405 കോടി രൂപയോളം സർക്കാരിന് ഈ ഇനത്തിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

Ration Card

സംസ്ഥാനത്തെ ധനകാര്യ വിഭാഗം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഇത് ആഘാതം വർധിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിൽ അർഹതയുള്ളവരുടെ പട്ടികയിൽ നിന്ന് സമ്പന്നരെയും സർക്കാർ ജീവനക്കാരെയും ഒഴിവാക്കാനൊരുങ്ങുകയാണ് സർക്കാർ. സാമ്പത്തിക ശേഷിയുള്ളവർ ആനുകൂല്യം കൈപറ്റുന്നതിൽ നിന്ന് സ്വയം പിന്മാറണമെന്ന് നേരത്തെ തന്നെ സിവിൽ സപ്ലൈസ് വകുപ്പും മന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തന്നെ നടപടികളുമായി മുന്നോട്ട് പോകുന്നത്.

മാസവരുമാനം അനുസരിച്ച് മുൻഗണന വിഭാഗത്തിൽപ്പെട്ടവരുടെ കാർഡ് അനധികൃതമായി സ്വന്തമാക്കിയിരിക്കുന്നവരെ ആ പട്ടികയിൽ നിന്നും കിറ്റിന്റെ പട്ടികയിൽ നിന്നും ഒഴിവാക്കും. ഇതിനായി ഓഴിവാക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുകയാണ് ഉദ്യോഗസ്ഥറിപ്പോൾ. രണ്ട് മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. അനധികൃതമായി കാർഡ് കൈവശപ്പെടുത്തിയവർക്കെതിരെ പിഴയുൾപ്പടെയുള്ള നടപടികൾക്കും സാധ്യതയുണ്ട്.

Recommended Video

cmsvideo
    Central government is not supplying free food kit to any states

    കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

    ശമ്പള പരിഷ്കരണത്തിന് പിന്നാലെ ഉയർന്ന തുക പ്രതിമാസം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും അതിസമ്പന്നർക്കും കിറ്റിന്റെ ആവശ്യമില്ലെന്നാണ് പൊതുവിലയിരുത്തൽ. ഇത് വലിയ ചർച്ചയ്ക്കും വഴിവെച്ചിരുന്നു. അതേസമയം സ്വകാര്യ മേഖലയിൽ നല്ല ശമ്പളത്തോടെ ജോലി ചെയ്തിരുന്ന പലർക്കും തൊഴിൽ നഷ്ടമാകുന്നതോ ശമ്പളം ഗണ്യമായി കുറയുന്നതോ ആയ സാഹചര്യമുണ്ടായി. ഇതെല്ലാം പരിഗണിച്ച് അതിസമ്പന്നരെയും സർക്കാർ ജീവനക്കാരെയും ഭക്ഷ്യക്കിറ്റ് പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനം.

    ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+