ജില്ലാ കേരളോത്സവം ചേളന്നൂർ ബ്ലോക്ക് ജേതാക്കൾ

  • Posted By:
Subscribe to Oneindia Malayalam

വടകര:സംസ്ഥാന യുവജന ബോർഡ് തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ 351 പോയിന്റ് നേടി ചേളന്നൂർ ബ്ലോക്ക് ജേതാക്കളായി.350 പോയിന്റ് നേടി കുന്ദമംഗലം ബ്ലോക്ക് രണ്ടാം സ്ഥാനവും,255 പോയിന്റ് നേടി പേരാമ്പ്ര ബ്ലോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് പാറക്കൽ അബ്ദുള്ള എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു.

keralolsavam

തീരാവേദനകള്‍ക്ക് അറുതി, തൊടുപുഴ വാസന്തി ഓര്‍മയായി... വിട പറഞ്ഞത് 70-80 കളിലെ തിരക്കേറിയ നടി

സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.ഇ.കെ.വിജയൻ.എം.എൽ.എ.അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി,അഹമ്മദ് പുന്നക്കൽ,വി.ഡി.ജോസഫ്,എ.ടി.ശ്രീധരൻ,സി.കെ.വിശ്വനാഥൻ,പ്രദീപ് ചോമ്പാല,ടി.കെ രാജൻ, പി.എം.അശോകൻ,പറമ്പത്ത് ബാബു,വള്ളിൽ ശ്രീജിത്ത്,പി.ഡി.ഫിലിപ്പ്,യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി.ഷിലാസ് എന്നിവർ പ്രസംഗിച്ചു.

English summary
district 'keralolsavam'; chelannur block panchayat takes overall

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്