സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം: വയനാട് മുന്നേറ്റം തുടരുന്നു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ 44 പോയിന്റുമായി വയനാട് ജില്ല മുന്നേറുന്നു. 42 പോയിന്റു നേടിയ കണ്ണൂരാണ് രണ്ടാംസ്ഥാനത്ത്. 36 പോയിന്റുമായി കാസറഗോഡ് ജില്ല മൂന്നാംസ്ഥാനത്താണ്. മറ്റുജില്ലകള്‍ നേടിയ പോയിന്റ് വിവരം ഇപ്രകാരമാണ്: മലപ്പുറം 30, തിരുവനന്തപുരം 26, തൃശ്ശൂര്‍ 23, പാലക്കാട് 21, എറണാകുളം 20, കോഴിക്കോട് 16, ഇടുക്കി 14, കൊല്ലം 12, കോട്ടയം 9, പത്തനംതിട്ട 3, ആലപ്പുഴ 1. മൊത്തം 73 ഇനങ്ങളില്‍ 24 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായി.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ അടച്ചുപൂട്ടി പെണ്‍വാണിഭം; ദുബയില്‍ മൂന്നു പേര്‍ക്ക് തടവും പിഴയും

വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും പുരസ്‌കാര വിതരണവും വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. എം.കെ.മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നാല് വിഭാഗങ്ങളിലായി 73 ഇനങ്ങളില്‍ നടന്നുവരുന്ന മത്സരങ്ങളില്‍ മൊത്തം 1400 പേരാണ് മാറ്റുരയ്ക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി. കലോത്സവത്തില്‍ ഏറ്റവും അധികം പോയിന്റ് നേടുന്ന ജില്ലക്ക് സ്വര്‍ണ്ണ കപ്പും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫികളും സമ്മാനിക്കും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാംപ്യന്‍ പട്ടവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സര വിഭാഗങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍കാരെ കൂടി ഉള്‍പ്പെടുത്തിയതാണ് ഇത്തവണ കലോത്സവത്തിന്റെ പ്രത്യേകത. സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന വിവിധ കോഴ്‌സുകളുടെയും പദ്ധതികളുടെയും ഗുണഭോക്താക്കളാണ് കലോത്സവത്തില്‍ മത്സരിക്കുന്നത്.

thudar

മത്സരവിജയികള്‍: തിരുവാതിര (പ്രേരക്): പുഷ്പലത വി ആന്‍ഡ് പാര്‍ട്ടി- കാസറഗോഡ്. കഥാപ്രസംഗം (പ്രേരക്): പാര്‍വതി ടി ആന്‍ഡ് പാര്‍ട്ടി- കോഴിക്കോട്, ദേശഭക്തിഗാനം (സിംഗിള്‍, പ്രേരക്): സജീവന്‍ ടി.വി -കണ്ണൂര്‍. നാടോടി നൃത്തം (സാക്ഷരത, നാല്,ഏഴ് തുല്യത): കൃഷ്ണന്‍ പി.കെ.- കാസറഗോഡ്. ഭരതനാട്യം (സാക്ഷരത, നാല്, ഏഴ് തുല്യത): യമുന- തിരുവനന്തപുരം. പദ്യപാരായണം (സാക്ഷരത, നാല്, ഏഴ് തുല്യത): ബിനോയ് കുഞ്ഞുമോന്‍- കൊല്ലം. കഥാപ്രസംഗം(പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത): മിനി ഇ.വി - കണ്ണൂര്‍. ദേശഭക്തിഗാനം (ഗ്രൂപ്പ്, പ്രേരക്): ജെസ്സി ജോര്‍ജ് ആന്‍ഡ് പാര്‍ട്ടി- എറണാകുളം. നാടന്‍പാട്ട് (സിംഗിള്‍, സാക്ഷരത, നാല്, ഏഴ് തുല്യത): കൃഷ്ണന്‍ പി.കെ- കാസറഗോഡ്. പദ്യപാരായണം (പ്രേരക്): പുഷ്പ- മലപ്പുറം. നാടോടിനൃത്തം (പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത): ഉണ്ണിക്കൃഷ്ണന്‍- വയനാട്. നാടന്‍പാട്ട് (സിംഗിള്‍, പത്ത്,ഹയര്‍ സെക്കന്‍ഡറി തുല്യത): ആശാലത കെ- കണ്ണൂര്‍. ഫാന്‍സിഡ്രസ് (പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത): സുലൈമാന്‍ സി- പാലക്കാട്. ലളിതഗാനം (സാക്ഷരത, നാല്,ഏഴ് തുല്യത): കൃഷ്ണന്‍ പി.കെ - കാസറഗോഡ്. സമൂഹഗാനം (പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത): മിനി ഡൊമനിക് ആന്‍ഡ് പാര്‍ട്ടി- ഇടുക്കി. നാടന്‍പാട്ട് (സിംഗിള്‍, പ്രേരക്): സരോജിനി സി.കെ- വയനാട്. സംഘനൃത്തം (സാക്ഷരത, നാല്, ഏഴ് തുല്യത): കവിത വി ആന്‍ഡ് പാര്‍ട്ടി- കണ്ണൂര്‍. ലളിതഗാനം (പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത): ശ്രീരഞ്ജിത്ത് - കോഴിക്കോട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
District Youth festival ;Wayanad is leading

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്