Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹിന്ദു മഹാസഭയുടെ പിന്തുണയെ അംഗീകരിച്ചവർ മഹാത്മാ ഗാന്ധിയെ കൊന്നവരെ അംഗീകരിക്കുന്നുണ്ടോ'; കെസി വേണുഗോപാൽ

കേരളത്തിലെ സർക്കാർ പ്രതിക്കൂട്ടിലാകുന്ന ഒരു തെരഞ്ഞെടുപ്പായി നിലമ്പൂർ തെരഞ്ഞെടുപ്പ് മാറുകയാണെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ. മലപ്പുറത്ത് 150 കിലോ സ്വർണ്ണവും 123 കോടി രൂപയും കണ്ടെടുത്തുവെന്നും അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി മനസ്സിലാക്കുന്നുവെന്നുമുള്ള പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മാപ്പ് പറയണം. അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെങ്കിൽ, അത് തെറ്റായ കാര്യമാണെന്ന് ഏറ്റുപറയാൻ തയ്യാറാവണമെന്നും വേണുഗോപാൽ പറഞ്ഞു.

'കേരളം കണ്ട ഏറ്റവും വലിയ നിർമ്മാണ അഴിമതിയാണ് ദേശീയപാതാ തകർച്ചയോടെ വെളിപ്പെട്ടത്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് പോലും അതിന്റെ ഗൗരവം മനസ്സിലായിരിക്കുകയാണ്. എന്നാൽ ഈ ഗൗരവം കേരള സർക്കാരിന് മനസ്സിലാക്കാനാകുന്നില്ല. കൂരിയാട് സന്ദർശിച്ച് മുഖ്യമന്ത്രി അക്കാര്യത്തിലും നിലപാട് വ്യക്തമാക്കണം.

kc3-1

സമസ്ത ദുർബല ജനവിഭാഗങ്ങളുടെയും ശാപം പേറുന്ന സർക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. അതിൽ അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളും ഉൾപ്പെടുന്നു. പിഎസ്‌സി അംഗങ്ങൾക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്നുണ്ട്. അവരെ നിയോഗിച്ചിരിക്കുന്നത് ലിസ്റ്റ് ഉണ്ടാക്കി ആ ഒഴിവുകളിൽ ആളുകളെ നിയമിക്കാനാണ്. എന്നാൽ വനിതാ പോലീസ് കോൺസ്റ്റബിൾ പട്ടികയിൽ ഉൾപ്പെട്ടവരുടെ സമരം നമ്മൾ കണ്ടതാണ്. ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യാതെ പല ലിസ്റ്റുകളും പോയി. മറ്റൊരു ഭാഗത്ത് താൽക്കാലിക നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങൾ തകൃതിയായി നടത്തിയ ഇതുപോലൊരു കാലഘട്ടം വേറെയുണ്ടായിട്ടില്ല.

2023-24-ലെ കണക്ക് പ്രകാരം, യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്‌മയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. എന്നാൽ, 33000 പേരെയാണ് സംസ്ഥാനത്ത് വർഷം തോറും താൽക്കാലികമായി നിയമിക്കുന്നത്. അതിൽ പതിനായിരത്തിൽ താഴെയാണ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴിയുള്ള നിയമനം. ബാക്കി 23000 നിയമനങ്ങളും സ്വന്തക്കാരെ തിരുകിക്കയറ്റുന്നതാണ്. പാവപ്പെട്ട ചെറുപ്പക്കാർ കഷ്ടപ്പെട്ട് പഠിച്ച് ജോലിക്കായി കാത്തിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതുകൊണ്ടൊക്കെ തന്നെ യുവജനരോഷം നിലമ്പൂരിൽ ആഞ്ഞടിക്കും.

സർക്കാർ വിരുദ്ധ ജനവികാരം കൃത്യമായി പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പായി നിലമ്പൂർ തെരഞ്ഞെടുപ്പ് മാറും. അതുകൊണ്ട് തന്നെ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലമ്പൂരിൽ തിരിച്ച് വരും. ഈ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാൻ തന്നെ കാരണം സർക്കാരിന്റെ ദുഷ്പ്പേരാണ്. ജനകീയ പ്രശ്നങ്ങൾ ചർച്ചയായാൽ പ്രതിക്കൂട്ടിലാകും എന്ന് കരുതുന്നത് എൽഡിഎഫ് സർക്കാരാണ്. അതിൽ നിന്ന് ചർച്ചകൾ വഴി തിരിച്ചുവിടുന്നതും അവരാണ്.
യുഡിഎഫിന് വോട്ട് ചെയ്യാൻ താല്പര്യമുള്ള, ആ മനോഭാവമുള്ള ജനവിഭാഗങ്ങൾക്കും സംഘടനകൾക്കുമെല്ലാം തെരഞ്ഞെടുപ്പിൽ വോട്ട് നൽകാം. എന്നാൽ, അതുകൊണ്ട് അവരുടെ രാഷ്ട്രീയ ആശയങ്ങളോടും നിലപാടുകളോടും യോജിപ്പാണെന്ന അർത്ഥമില്ല. എൽഡിഎഫിന് ഹിന്ദു മഹാസഭ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു മഹാസഭയുടെ പിന്തുണയെ അംഗീകരിച്ചവർ മഹാത്മാഗാന്ധിയെ കൊന്നവരെ, അവരുടെ രാഷ്ട്രീയ ആശയങ്ങളെ അനുകൂലിക്കുന്നവരാണെന്ന് അർത്ഥമുണ്ടോ?

ഇന്നലെ ഒറീസയിൽ വലിയ ക്രൈസ്തവ ജാഥ നടന്നു. സമീപകാലത്തൊന്നും ഇല്ലാത്ത വണ്ണം ക്രൈസ്തവ പ്രക്ഷോഭമാണ് അവിടെ കാണുന്നത്. ബിജെപി ഗവൺമെന്റ് വന്നിട്ട് 10 മാസമേ ആയിട്ടുള്ളൂ. ആ 10 മാസത്തിനിടയിൽ ആറ് തവണയാണ് ക്രൈസ്തവ പുരോഹിതന്മാരെ അതിക്രൂരമായി മർദ്ദിച്ചത്. അതിൽ ഒരു സംഘം കേരളത്തിൽ വന്നിട്ടാണ് ചികിത്സ നേടിയത്. കേരളത്തിലെ മുഖ്യമന്ത്രിക്ക് അത് ശ്രദ്ധിക്കാൻ സമയം ഉണ്ടാവില്ല, ഒറീസ മുഖ്യമന്ത്രിക്ക് കത്തെഴുതാനും സമയം കിട്ടിയിട്ടുണ്ടാവില്ല. പക്ഷെ ഞങ്ങൾ ഒറീസാ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഞങ്ങളുടെ പാർട്ടി പ്രതിനിധികൾ അവിടെ പോയി കണ്ട് നടപടി ആവശ്യപ്പെട്ടു.

പെന്‍ഷന്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവന സിപിഎം വളച്ചൊടിക്കുകയായിരുന്നു. 2023 ഒക്ടോബർ മാസത്തിൽ കൊടുക്കേണ്ട കുടിശിക 2024 ഏപ്രിലിൽ ഇലക്ഷന് തൊട്ടുമുമ്പ് നൽകി എന്ന് പറഞ്ഞതിനെയാണ് വളച്ചൊടിച്ചത്. പെൻഷൻ ഔദാര്യമല്ല, അവരുടെ അവകാശമാണ്. പാവപ്പെട്ട സാധാരണക്കാരെ കൈകാര്യം ചെയ്യുന്ന രീതിയെയാണ് വിമർശിച്ചത്. സാമ്പത്തിക പ്രതിസന്ധി വന്നാല്‍ ക്ഷേമ പെന്‍ഷന്‍ മാത്രം എങ്ങനെ മുടങ്ങുന്നു? ക്ഷേമ പെന്‍ഷന്‍ കൊണ്ടു വന്നത് കോണ്‍ഗ്രസാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷന്‍ പ്രതിസന്ധി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നു.

ആശാവര്‍ക്കര്‍മാര്‍ നിരന്തരം അപമാനം നേരിടുകയാണ്. ന്യായമായ ആവശ്യം ഉന്നയിച്ചത് കോണ്‍ഗ്രസാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്ന് പറയാന്‍ പറ്റാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാർ. കേരളത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അദാനിക്കൊപ്പമാണ്', കെസി വേണുഗോപാൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+