കെടി ജലീലിനെതിരെ പരാതി കൊടുക്കാന്‍ ധൈര്യമുണ്ടോ നിങ്ങള്‍ക്ക്: വെല്ലുവിളിയുമായി പിസി ജോർജ്
കോട്ടയം: സമൂഹത്തിലെ ലഹരി വ്യാപനം സംബന്ധിച്ച കെ ടി ജലീൽ എം എൽ എയുടെ പ്രതികരണത്തെ പിന്തുണച്ച് ബി ജെ പി നേതാവ് പിസി ജോർജ്. ജലീല്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് താനും പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ടും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ എംഡിഎംഎ, കഞ്ചാവ് കേസുകളിൽ പിടിക്കപ്പെട്ട ആളുകളെ പരശോധിച്ചാല്‍ അവരെല്ലാം മദ്രസയില്‍ പോയിട്ടുണ്ട്. സത്യത്തിൽ ഏറ്റവുമധികം ധാർമികമായി മുന്നിൽ നിൽക്കേണ്ടത് മുസ്ലിംങ്ങളാണ്. എന്നാല്‍ തപാഠശാലയിൽ പോകാത്ത സഹോദരസമുദായങ്ങൾ പുലർത്തുന്ന ധാർമ്മികത പോലും മദ്രസയില്‍ പോകുന്നുവെന്ന് പറയുന്ന മുസ്ലിംങ്ങള്‍ക്കില്ലെന്നത് സമുദായം പരിശോധിക്കേണ്ടതെന്നുമായിരുന്നു ജലീലിന്റെ വാക്കുകള്‍.
എനിക്കും, കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാൻ ഓടി നടന്ന വി ഡി സതീശൻ, എസ് ഡി പി ഐ, മുസ്ലിം ലീഗ്, യൂത്ത് കോൺഗ്രസ്, വെൽഫയർ പാർട്ടി, പി ഡി പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും കെ ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാൻ ഞാന്‍ വെല്ലുവിളിക്കുകയാണെന്നും പിസി ജോർജ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പഴയ സിമി പ്രവർത്തകനും, മുൻ മന്ത്രിയും എം എൽ എയുമായ കെ ടി ജലീലിന്റെ ഒരു വീഡിയോ കാണുവാനിടയായി. അയാൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് പാലാ രൂപത അധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവ് കുറച്ചു നാളുകൾക്കു മുൻപ് പറഞ്ഞത്. ഞാനും കുറെ നാളുകളായി പറയുന്നതും ഇത് തന്നെ. അതായത് എന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികൾക്ക് ഇപ്പോൾ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട്.
ജനങ്ങൾ എന്തൊക്കെ അറിയരുതെന്നു അവർ ആഗ്രഹിച്ചോ, അത് വഴിയേ പോവുന്ന എല്ലാരും ചർച്ച ചെയ്ത് തുടങ്ങി. നിങ്ങൾ ഇരിക്കാൻ പറഞ്ഞാൽ മുട്ടിലും, കുനിഞ്ഞും നിൽക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു. ആരെങ്കിലും നിങ്ങൾക്കെതിരെ നിന്നാൽ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീർത്തു കളയുന്ന സ്ഥിരം പരുപാടി എന്റെ അടുത്ത് നടക്കില്ല. ഞാൻ തൊടുത്തു വിടുന്ന ശരങ്ങൾ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാൻ കെല്പുള്ള ഭാരതീയ ജനത പാർട്ടിയും സത്യങ്ങൾ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തിൽ ഉണ്ട്.
എനിക്കും, കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാൻ ഓടി നടന്ന വി ഡി സതീശൻ, എസ് ഡി പി ഐ, മുസ്ലിം ലീഗ്, യൂത്ത് കോൺഗ്രസ്, വെൽഫയർ പാർട്ടി, പി ഡി പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാൻ വെല്ലു വിളിക്കുന്നു. കെ ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാൻ നിങ്ങള്‍ക്ക് തന്റേടം ഉണ്ടോ? സ്വർണ്ണക്കടത്തു ഒരു ജില്ലയിൽ മാത്രമാണ് കൂടുതൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്. ലവ് ജിഹാദുണ്ടെന്നു ഒന്നര പതിറ്റാണ്ട് മുൻപ് പറഞ്ഞ വി എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. കേരളത്തിലെ ജയിലുകൾ മതിയാവാതെ വരും നിങ്ങള്‍ക്ക്.












Click it and Unblock the Notifications