കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷു ബമ്പറില്‍ ലഭിച്ചത് 100 കോടി രൂപ!; ശരിക്കും ലോട്ടറിയടിച്ചത് സര്‍ക്കാരിന്

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പറിലൂടെ നേട്ടമുണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി നേട്ടമാണ് വിഷു ബമ്പറിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷമുള്ള നറുക്കെടുപ്പായിരുന്നു ഇത്തവണത്തേത്. വിഷു ബമ്പറായി 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. ഇതി 43,69,202 ടിക്കറ്റുകളും വിറ്റഴിച്ചു എന്നാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. ഇത് പ്രകാരം ഏകദേശം 1,092,300, 500 രൂപയുടെ വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 22,80,000 ടിക്കറ്റുകള്‍ ആയിരുന്നു ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് പോയിരുന്നു. ടിക്കറ്റ് വില 250 രൂപയാണ്. കഴിഞ്ഞ ദിവസമാണ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. 10 കോടിയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുന്ന തുക. എന്നാല്‍ ആരാണ് ആ ഭാഗ്യവാന്‍ എന്ന് ഇത്് വരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം പഴവങ്ങാടിയിലെ ചൈതന്യ ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

lottery

ഒരാഴ്ച മുന്‍പാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളായ രംഗനും ജസീന്തയുമാണ് സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. എച്ച് ബി 727990 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വിദേശത്തേക്കോ മറ്റോ പോയയാള്‍ക്കാണോ ടിക്കറ്റ് വിറ്റത് എന്ന് സംശയമുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ടിക്കറ്റ് വില്‍ക്കാനും സാധ്യതയുണ്ട്.

 'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍ 'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍

ചേര്‍ത്തലയില്‍ ജയാനന്ദ ഭട്ട് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ. ടിക്കറ്റ് നമ്പര്‍ 1 ബി 117539. വി ബി, ഐ ബി, എസ് ബി, എച്ച് ബി, യു ബി, കെ ബി എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകള്‍ ആണ് ഇത്തവണ വിഷു ബമ്പറില്‍ ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്കാണ്. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം 5000 രൂപ ആണ്. 500 രൂപയാണ് ഏറ്റവും ചെറിയ സമ്മാനം.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Do you know how much money get government through the Vishu bumper lottery?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X