Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപ്രവര്‍ത്തകന്‍ കത്തികൊണ്ട് കുത്തി; കത്തി രണ്ട് കഷ്ണം, ശരീരത്തില്‍ കിടന്നത് അഞ്ച് മാസത്തോളം!

കിളിമാനൂര്‍: കത്തികുത്തേറ്റയാളുടെ ശരീരത്തില്‍ നിന്ന് കത്തിയുടെ ഭാഗം പുറത്തെടുത്തത് അഞ്ചരമാസത്തിന് ശേഷം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ചികിത്സ തേടിയ കിളിമാനൂര്‍ പോങ്ങനാട് മുണ്ടയില്‍കോണം മേലേവിള വീട്ടില്‍ അജയകുമാറിന്റെ (48) ശരീരത്തില്‍നിന്നാണ് കത്തിയുടെ ഭാഗം കിട്ടിയത്.

ശരീരത്തില്‍ നിന്നും കിട്ടിയ കത്തിയുടെ ഭാഗത്തിന് നാലരസെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. കിളിമാനൂര്‍ മഹാദേവേശ്വരത്തെ ഒരു ഹോട്ടലിലെ പാചകത്തൊഴിലാളിയാണ് അജയകുമാര്‍. കഴിഞ്ഞ നവംബര്‍ നാലിന് ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടയില്‍ സഹപ്രവര്‍ത്തകന്‍ ഇയാളെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും കുത്തേറ്റ സ്ഥലത്ത് തുന്നലിചുകയും ചെയ്തു.

 വേദന

വേദന

മെഡിക്കല്‍ കോളേജില്‍ സ്ഥലമില്ലാത്തതിനാല്‍ അജയകുമാറിനെ കേശവപുരം ആശുപത്രിയിലേക്ക് അന്നുതന്നെ അയച്ചു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം മടങ്ങിയ ഇയാള്‍ക്ക് മുറിവിന്റ ഭാഗം ഓരോ ദിവസം കഴിയുന്തോറും മുഴച്ചു വരുന്നതായി അനുഭവപ്പെടുകയായിരുന്നു.

 നാല് സെന്റീ മീറ്റര്‍ നീളം

നാല് സെന്റീ മീറ്റര്‍ നീളം

മൂന്നുമാസം കഴിഞ്ഞപ്പോള്‍ മുറിവിന്റെ ഭാഗത്ത് വേദന തുടങ്ങി. ശനിയാഴ്ച രാത്രി അസഹ്യമായ വേദന മൂലം അജയകുമാര്‍ മുറിവില്‍ ഞെക്കിയപ്പോള്‍ നാലര സെന്റീമീറ്റര്‍ വരുന്ന കത്തി താഴെ വീഴുകയായിരുന്നു.

 മെഡിക്കല്‍ കോളേജ്

മെഡിക്കല്‍ കോളേജ്

ഇടുപ്പിന് കുത്തേറ്റ് മെഡിക്കല്‍ കോളേജിലെത്തിയ അജയകുമാറിന് എക്‌സ്‌റേ എടുപ്പിച്ചിരുന്നു. എന്നാല്‍ എടുത്തത് നെഞ്ചിന്റെ എക്‌സ്‌റേ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

 പരാതി നല്‍കും

പരാതി നല്‍കും

ഡോക്ടര്‍മാരുടെ അനാസ്ഥയാണ് അജയന് ഈ ഗതി വരുത്തിയത്. ഇതിനെതിരെ വകുപ്പ് മന്ത്രി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് അജയകുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+