മുഖ്യമന്ത്രിക്കൊപ്പം ക്രിമിനല്‍കേസ് പ്രതി
തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് കല്ലേറ് കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രി മറ്റൊരു വിവാദത്തിലേക്ക്. മുഖ്യമന്ത്രിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം.കൗമുദി ഗ്ലോബല്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡോ.പി ആശോക് കുമാര്‍ ആണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ക്രമിനല്‍ കേസ് പ്രതി. പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ ക്രൈം നമ്പര്‍ 426/12 കേസിലെ പ്രതിയാണ് ഈ ഡോക്ടര്‍. ഒരു സ്വകാര്യ സ്ഥാപനത്തിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്ന് വിരമിച്ച ആളാണ് ഇദ്ദേഹം. പൂജപ്പുര സ്വദേശിയായ ഇയാള്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇപ്പോള്‍.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇയാള്‍ക്കെതിരെ 406 ,420, 468 വകുപ്പുകള്‍ പ്രകാരം കേസ് നിലവിലുണ്ട്.

മുഖ്യമന്ത്രിക്ക് ഇയാളെ പരിചയമുണ്ടെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഒരു കേസില്‍ ഉള്‍പ്പെട്ടയാല്‍ മുഖ്യമന്ത്രിയെ പിന്‍തുടരുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും വാര്‍ത്തയില്‍ ഉണ്ട്.
എന്തായാലും മുഖ്യമന്ത്രിയുടെ കാര്യം കഷ്ടം തന്നെ എപ്പോള്‍ നോക്കിയാലും ക്രിമിനല്‍ കേസ് പ്രതികളും കുറ്റവാളികളും ഒക്കെയാണല്ലോ അദ്ദേഹത്തോടൊപ്പം നടക്കുന്നത്. കഴിഞ്ഞ മാസം ഇത്തരത്തില്‍ കൂടെ നടന്ന ആളെ ഒഴിവാക്കാന്‍ ഫോട്ടോ ഷോപ്പ് വരെ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് മുഖ്യമന്ത്രിക്ക്.
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, സലീം രാജ് ...ഇപ്പോള്‍ ഡോക്ടര്‍ അശോക് കുമാറും. ഏറ് കൊണ്ട് സഹാതപം ഏറ്റുവാങ്ങുമ്പോഴും വിവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്ക് യോഗമില്ലാത്ത അവസ്ഥയാണ്.












Click it and Unblock the Notifications