കൊറോണ വൈറസ്:'താമസിയാതെ കേരളം മുഴുവന്‍ അടച്ചു പൂട്ടേണ്ടിവരും' ഡോക്ടറുടെ കുറിപ്പ്
തിരുവനന്തപുരം: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നിലവില്‍ ഇന്ത്യയില്‍ 297 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലും ദിനം പ്രതി കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ താമസിയാതെ എല്ലാം അടച്ച് പൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: സുല്‍ഫി നൂഹു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വരാനിരിക്കുന്ന ഭീതി ജനകമായ സാഹചര്യത്തെക്കുറിച്ച് പറയുന്നത്.
കേരളത്തില്‍ ശനിയാഴ്ച്ച പുതുതായി 13 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 52 ആയി. കാസര്‍ഗോഡ് ആറ് പേര്‍ക്കും കണ്ണൂരില്‍ മൂന്ന് പേര്‍ക്കും എറണാകുളം മൂന്ന് പേര്‍ക്കുമാണ് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്.

അടച്ചുപൂട്ടല്‍
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളം മുഴുവന്‍ പൂര്‍ണ്ണമായി അടച്ചിടേണ്ടിവരുന്ന സാഹചര്യം മുന്നിലുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും പൊതു സമൂഹത്തില്‍ ടെസ്റ്റുകള്‍ ആരംഭിക്കണമെന്നും ഡോക്ടര്‍ പറയുന്നു. നേരത്തെ അടച്ചൂപൂട്ടിയാല്‍ അടച്ചൂപൂട്ടലിന്റെ കാലയളവ് കുറക്കാം. ഇപ്പോള്‍ ശ്രദ്ധിച്ചാല്‍ ഏതാനും ദിവസങ്ങളില്‍ ഒതുക്കാന്‍ കഴിഞ്ഞേക്കുമെന്നും വൈകിയാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയേറെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധസമാനമായ സാഹചര്യം
മുന്നില്‍ യുദ്ധസമാനമായ സാഹചര്യമാണെന്നും ജാതി-മത-രാഷ്ട്രീയ-വര്‍ണ്ണ-ചിന്തകളെല്ലാം മാറ്റി ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നും ഡോ: സുല്‍ഫി നൂഹു ആഹ്വാനം ചെയ്തു. കേരളം അടച്ചുപൂട്ടുകയാണെങ്കില്‍ ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ ഉറങ്ങാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനതാ കര്‍ഫ്യൂ
പ്രധാനമന്ത്രി ആഹ്വാനം ചെയത ജനതാ കര്‍ഫ്യൂ സംസ്ഥാനം അടച്ചു പൂട്ടുന്നതിന് മുന്നേയുള്ള ഒരു ട്രയല്‍ ആണെന്നും കേരളത്തില്‍ ഒരാഴ്ച്ചക്കകം തന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കട്ടെയെന്നും ഡോക്ടര്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് അതിനായി ജനങ്ങളെ പ്രാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

വ്യാപകമായി കൊറോണ ടെസ്റ്റ്
കേരളത്തില്‍ വലിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോടൊപ്പം ചൈനയിലും സിംഗപ്പൂരിലും കൊറിയയിലും ചെയ്തത് പോലെ ഇവിടേയും വ്യാപകമായി കൊറോണ ടെസ്റ്റുകള്‍ നടത്തണമെന്നും ആന്റി ബോഡി ടെസ്റ്റുകള്‍ ചെയ്യുവാനുള്ള സംവിധാനങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കമ്മ്യൂണിറ്റി സ്‌പ്രെഡ്
മൊത്തം രോഗികളുടെ എണ്ണം ഇരട്ടിയാവാന്‍ ദിവസങ്ങള്‍ മതിയെന്നാണ് കണക്കുകള്‍ പറയുന്നത്.
കമ്മ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടെങ്കില്‍ അത് പകരുവാനും കേസുകളുടെ എണ്ണം നൂറും ആയിരവും പതിനായിരവും ആകുവാന്‍ താമസം ഇല്ല എന്ന് നാം മനസ്സിലാക്കണമെന്നും കേരളം എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്നും അദ്ദേഹം പറയുന്നു. കൃത്യമായി ടെസ്റ്റുകള്‍ ചെയ്ത് സമൂഹത്തില്‍ ഇത് പടര്‍ന്നിട്ടില്ല എന്ന് ഉറപ്പാക്കണമെന്നും ഈ യുദ്ധത്തില്‍ നമ്മള്‍ ജയിച്ചേ തീരുവെന്നും ഡോക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications