കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ലാത്ത ഗര്‍ഭത്തിന് ചികിത്സ നല്‍കിയ ഡോക്ടര്‍ക്ക് ശിക്ഷ !

  • By Soorya Chandran
Google Oneindia Malayalam News

കട്ടപ്പന: ഗര്‍ഭിണി അല്ലാത്ത സ്ത്രീയെ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുക. അഞ്ച് മാസം ഗര്‍ഭവുമായി ബന്ധപ്പെട്ട ചികതിസ നല്‍കുക... ഒരു വ്യാജ ഡോക്ടര്‍ ചെയ്ത പണിയാണിതെന്ന് കരുതരുത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് ഇങ്ങനെ ഒരു പണി ഒപ്പിച്ചത്.

സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ കേസില്‍ ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചു. സ്ത്രീയെ ചികിത്സിച്ച ഡോക്ടര്‍ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്നാണ് ഉത്തരവ്.

Pregnant Woman

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന സുശീലക്കെതിരെയാണ് കട്ടപ്പന സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയും, 2009 മുതലുള്ള പലിശയും കോടതി ചെലവും പരാതിക്കാരിക്ക് ഡോക്ടര്‍ നല്‍കണം. ഡോക്ടര്‍ സുശീല സ്വകാര്യ പ്രക്ടീസിനിടെയാണ് സ്ത്രീയെ ചികതിസിച്ചത്.

കോമ്പയാര്‍ സ്വദേശിയ ജോര്‍ജ്ജ് ടൈറ്റസിന്റെ ഭാര്യ സഷേങ്കയാണ് പരാതിക്കാരി. 2007 ഡിസംബര്‍ മുതല്‍ 2008 ഏപ്രില്‍ വരെയുള്ള അഞ്ച് മാസക്കാലമാണ് സഷേങ്കയെ ഡോക്ടര്‍ സുശീല ചികിത്സിച്ചത്. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സക്കെത്തിയപ്പോഴാണ് താന്‍ ഗര്‍ഭിണിയല്ലെന്ന് സഷേങ്ക തിരിച്ചറിഞ്ഞത്. ഇതോടെ സുശീല ഡോക്ടര്‍ക്കെതിരെ കേസും കൊടുത്തു.

സര്‍ക്കാരിനും ഡോക്ടര്‍ക്കും എതിരെയായിരുന്നു സഷേങ്ക പരാതിപ്പെട്ടത്. എന്നാല്‍ സ്വകാര്യ പ്രാക്ടീസിനിടെ പറ്റിയ സംഭവമായതിനാല്‍ സര്‍ക്കാരിനെ ഇതില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു കോടതിയുടെ തീരുമാനം.

English summary
Doctor treated woman for pregnancy, but she was not pregnant, should pay compensation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X