കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോഗ് സ്‌ക്വാഡിലെ എഎസ്‌ഐയുടെ തൂങ്ങിമരണം; സ്വാതന്ത്യ ദിനത്തിലെ ആത്മഹത്യയില്‍ ദുരൂഹത...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാതന്ത്യ ദിനത്തില്‍ ഡോഗ് സ്‌ക്വാഡിലെ എഎസ്‌ഐ തുങ്ങി മരിച്ചതില്‍ ദുരൂഹത. കഴിഞ്ഞ ദിവസം ആഗസ്റ്റ് 15ന് ദേശീയപതാക ഉയര്‍ത്തുന്നതിനായി ഓഫീസിലെത്തിയ അയ്യപ്പന്‍നായരെയാണ് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടപ്പനക്കുന്ന് മേരിഗിരി സ്‌കൂളിന് സമീപം കെആര്‍എബി 229 കുളങ്ങര വീട്ടില്‍ അയ്യപ്പന്‍ നായര്‍(52) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 23 വര്‍ഷമായി സിറ്റി ഡോഗ് സ്‌ക്വാഡില്‍ ജോലി നോക്കുകയായിരുന്നു. കുറച്ച് ദിവസങ്ങളായി ഇയാള്‍ ജോലിക്ക് വന്നിരുന്നില്ല. അധികൃതരെ അറിയിക്കാതെയാണ് അയ്യപ്പന്‍നായര്‍ അവധി എടുത്തതെന്നാണ് വിവരം.

Suicide

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഡോഗ് സ്വ്കാഡിന് തിരക്കേറിയ ജോലിയുള്ളപ്പോഴാണ് അയ്യപ്പന്‍ നായര്‍ ഡ്യൂട്ടിക്കെത്താതിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതില്‍ അയ്യപ്പന്‍നായര്‍ക്കെതിരെ വകുപ്പ് തല നടപടിയെയുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഒരുവിഭാഗം പോലീസുകാര്‍ പറയുന്നത്.

Read Also: ഒടുവില്‍ കണ്ണന്താനത്തിനും പദവി കിട്ടി... അതും ചണ്ഡീഗഡില്‍!!! സ്ഥാനം, വന്ന് കയറിയവര്‍ക്ക് മാത്രം?

എന്നാല്‍ നേരത്തെ ഡോഗ് സ്‌ക്വാഡിലെ ചില പോലീസുകാര്‍ക്കെതിരെ ചില പരാതികളുയര്‍ന്നിരുന്നു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ ചില പോലീസുകാര്‍ക്കെതിരെ സിറ്റിപോലീസ് കമ്മീഷ്ണര്‍ക്ക് പരാതി എത്തി. കമ്മീഷ്ണറുടെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തില്‍ അയ്യപ്പന്‍നായരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

Read Also: യൂത്ത് ലീഗ് പിടിക്കാന്‍ സമസ്തയിറങ്ങുന്നു; പക്ഷേ ഫിറോസിന് 'പകരക്കാരനെ' കിട്ടാന്‍ പെടാപ്പാട്

നടപടിയുണ്ടാകുമെന്ന് കരുതിയാണ് അയ്യപ്പന്‍നായര്‍ ആത്മഹത്യ ചെയ്തതെന്നും പറയപ്പെടുന്നു. അയ്യപ്പന്‍നായര്‍ കുറച്ച് ദിവസങ്ങളിലായി മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Relatives suspect Mystery in City Dog squad ASI Ayyappan Nair's suicide in Independence day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X